അമലിന് ഞാന്‍ ഒരു മനസമാധാനവും കൊടുത്തിട്ടില്ല, നിര്‍ബന്ധിച്ചു ചെയ്യിപ്പിക്കുകയായിരുന്നു: കുഞ്ചാക്കോ ബോബന്‍

ഭീഷ്മ പര്‍വത്തിന് ശേഷം അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ബോഗെയ്ന്‍വില്ല’.

കുഞ്ചാക്കോ ബോബന്‍, ജ്യോതിര്‍മയി, ഫഹദ് ഫാസില്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ്.

താന്‍ ഒരുപാട് നിര്‍ബന്ധിച്ചിട്ടാണ് ബോഗയ്ന്‍വില്ല ന്നെ പടത്തില്‍ അമല്‍ തന്നെ അഭിനയിപ്പിച്ചതെന്ന് പറയുകയാണ് നടന്‍ കുഞ്ചാക്കോ ബോബന്‍.

‘ഇങ്ങനെ ഒരു പ്രൊജക്ട് ഓണ്‍ ആയി കഴിഞ്ഞപ്പോള്‍ അമല്‍ എന്റെ അടുത്ത് രണ്ട് കഥകളാണ് പറഞ്ഞത്. അമലിനെപ്പോലെയൊരു സംവിധായകന്‍ ശരിക്കും ഒരു കഥ പറഞ്ഞിട്ട് നമുക്ക് ഇതു ചെയ്യാം എന്ന് പറഞ്ഞ് ഉറപ്പിച്ചാല്‍ മതി.

ഭരതന്‍ മൂപ്പര്‍ക്ക് ചിക്കന്‍ കറി വല്യ ഇഷ്ടമാ അല്ലെ; ചിരിപ്പിച്ച് ഭരതന്‍നായരും കുടുംബവും

എന്നാല്‍ അദ്ദേഹം രണ്ട് കഥകള്‍ പറഞ്ഞിട്ട് ഇതില്‍ ഏതാണ് ചാക്കോച്ചന് താത്പര്യം എന്ന് ചോദിച്ചു. ഞാന്‍ സ്വാഭാവികമായിട്ടും രണ്ടും താത്പര്യമുണ്ട് എന്ന് പറഞ്ഞു.

അതില്‍ തന്നെ കുറച്ചുംകൂടി ഒരു അമല്‍നീരദ് മൂവിയായി എനിക്ക് ബോഗെയ്ന്‍വില്ല തോന്നി. അങ്ങനെയാണ് വന്നത്. മൂന്ന് കഥ അദ്ദേഹം എല്ലാം കൂടി ചേര്‍ത്ത് പറഞ്ഞിട്ടുണ്ട്.

ക്ലാസ്സ് ആക്കണോ മാസ്സാക്കണോ എന്ന ചിന്തയില്‍ ക്ലാസ്സും മാസ്സും ആവാതെ പോയ വേട്ടയാന്‍

അമലിന്റെ ഫ്രേമില്‍ ഒരു തവണ വന്ന ഏത് അഭിനേതാവും വീണ്ടും ഒന്നുകൂടി അദ്ദേഹത്തിനൊപ്പം സിനിമ ചെയ്യാന്‍ ആഗ്രഹിക്കും. അതിലൊരു സ്‌ക്രീന്‍ സ്‌പേസിന്റെ വിഷ്വല്‍ ഉണ്ടെന്ന് തോന്നുന്നില്ല.

ഫഹദും ഷറഫുവുമൊക്കെ ഇതില്‍ വന്നത് ആ എക്‌സൈറ്റ്‌മെന്റിന്റെ ഭാഗമായിട്ടാണ്. എന്റെ കാര്യത്തിലും അങ്ങനെ തന്നെയായിരിക്കും. ഞാന്‍ നിര്‍ബന്ധിച്ച് പുള്ളിക്ക് ഒരു മനസമാധാനവും കൊടുക്കാതെ ചെയ്യിപ്പിച്ച സിനിമയാണെന്ന് വേണമെങ്കില്‍ പറയാം.

പക്ഷേ അങ്ങനത്തെ ഒരു സിനിമ വന്നാലേ അദ്ദേഹം ചെയ്യുള്ളൂ, അത് വേറെ കാര്യം,’ കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

Content Highlight: Kunchacko Boban About Amal Neerad

 

Exit mobile version