നിവിന്‍ പോളി നായകനായ രാമചന്ദ്ര ബോസ് ആന്‍ഡ് കോ ഇതുവരെ ഒ.ടി.ടിയില്‍ വരാത്തതിന്റെ കാരണം പറഞ്ഞ് നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍.
സിനിമയുടെ റിലീസിനു മുന്‍പ് വലിയ തുക ഒടിടിയില്‍ നിന്നും പ്രതീക്ഷിച്ചിരുന്നുവെന്നും എന്നാല്‍ റിലീസിനു ശേഷം കാര്യങ്ങള്‍ മാറി മറിഞ്ഞെന്നും ലിസ്റ്റിന്‍ പറഞ്ഞു.
20 കോടി രൂപയ്ക്കു മുകളില്‍ ബജറ്റ് വന്ന സിനിമയായിരുന്നു രാമചന്ദ്ര ബോസ് ആന്‍ഡ് കോയെന്നും എന്നാല്‍ ചിത്രം പ്രതീക്ഷിച്ച രീതിയില്‍ വര്‍ക്കായില്ലെന്നും ലിസ്റ്റിന്‍ പറഞ്ഞു.
‘രാമചന്ദ്ര ബോസ് ആന്‍ഡ് കോ ഇതുവരെയും ഒ.ടി.ടിയില്‍ വില്‍ക്കാന്‍ കഴിഞ്ഞിട്ടില്ല. അന്ന് വലിയൊരു തുക പ്രതീക്ഷിച്ചു. അങ്ങനെയൊരു വില പറഞ്ഞതായിരുന്നു.
ആ സിനിമകള്‍ കഴിഞ്ഞപ്പോള്‍ തന്നെ എന്റെ റൂട്ട് ശരിയല്ലെന്ന് മനസിലായി: സജിന്‍ ഗോപു
പക്ഷേ അന്ന് കൊടുത്തില്ല. പിന്നെ, വെയ്റ്റ് ചെയ്തിരുന്നപ്പോള്‍ സിനിമ അത്രയും റിസള്‍ട്ട് ഉണ്ടാക്കിയില്ല. പിന്നെ പറഞ്ഞ തുക ഒട്ടും ശരിയാവാത്തതുകൊണ്ട് സിനിമ അങ്ങനെ തന്നെ വച്ചിരിക്കുകയാണ്.’ ലിസ്റ്റിന്‍ പറഞ്ഞു.
മുന്‍നിരതാരങ്ങളുടെ അടക്കം സിനിമകള്‍ക്ക് പ്രതീക്ഷിക്കുന്ന പ്രതികരണമല്ല ഒ.ടി.ടിയില്‍ നിന്നു ലഭിക്കുന്നത്. കാഴ്ചക്കാരുടെ എണ്ണത്തിന് അനുസരിച്ച് പ്രതിഫലം കൊടുക്കുന്ന രീതിയിലേക്ക് ഇപ്പോള്‍ മാറിയിട്ടുണ്ട്.
മുന്‍പ് 10 കോടി, എട്ട് കോടി, അഞ്ച് കോടി എന്നിങ്ങനെയുള്ള സമവാക്യത്തിലായിരുന്നു പോയിരുന്നത്. ഇപ്പോള്‍ അതില്ല.
ഏത് താരത്തിന്റെ സിനിമ ആയാലും ഇതുകൊണ്ട് എത്ര രൂപയുടെ ബിസിനസ് നടക്കുമെന്ന് ഒരു നിര്‍മ്മാതാവിനും ഇപ്പോള്‍ പറയാന്‍ സാധിക്കുന്നില്ല. ഇപ്പോള്‍ ആ അവസ്ഥയിലൂടെയാണ് സിനിമ പൊയ്‌ക്കൊണ്ടിരിക്കുന്നത്’, ലിസ്റ്റിന്‍ കൂട്ടിച്ചേര്‍ക്കുന്നു.
Content Highlight: Listin Stephen about OTT Release and Business