മലയാളികളുടെ പ്രിയതാരം മമിത ബൈജു വിജയ്യുടെ കരിയറിലെ അവസാന ചിത്രം ദളപതി 69 ല്‍ ഭാഗമാകുമെന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ദളപതി 69 ന്റെ അണിയറപ്രവര്‍ത്തകരാണ് മമിതയെ സ്വാഗതം ചെയ്തുകൊണ്ടുള്ള പോസ്റ്റര്‍ പങ്കുവെച്ചിരുന്നത്.
ഇതിന് പിന്നാലെ മമിതയുടെ ഒരു പഴയ അഭിമുഖം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. അഭിമുഖത്തില്‍ മമിത വിജയ്ക്കൊപ്പം അഭിനയിക്കാനുള്ള തന്റെ ആഗ്രഹം പ്രകടിപ്പിക്കുന്നുണ്ട്.
വിജയ് അഭിനയം നിര്‍ത്തുന്നു എന്ന് കേട്ടപ്പോള്‍ ‘ഇനി വിജയ് സാറിന്റെ കൂടെ ആക്ടിങ് നടക്കില്ലല്ലോ’ എന്നാണ് തന്റെ മനസ്സില്‍ ആദ്യം വന്ന ചിന്ത എന്നാണ് മമിത അഭിമുഖത്തില്‍ പറയുന്നത്.
മമ്മൂട്ടി ചിത്രത്തിലെ വില്ലന്‍ വേഷം; അവര്‍ ഇന്നും എന്നെ വില്ലനായി കാണുന്നു: വിജയന്‍ വി. നായര്‍
വിജയ് സിനിമകള്‍ തിയേറ്ററുകളില്‍ ആഘോഷമാണ്. അത് മിസ് ചെയ്യും. ഗില്ലി മുതല്‍ താന്‍ ഒരു കട്ട ഫാനാണെന്നും മമിത അഭിമുഖത്തില്‍ പറയുന്നുണ്ട്.
ദളപതി 69 ലേക്ക് മമിതയെ സ്വാഗതം ചെയ്തുകൊണ്ടുള്ള പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പങ്കുവെച്ചതിന് പിന്നാലെ മമിത എന്ന വിജയ് ആരാധികയുടെ സ്വപ്നം യാഥാര്‍ത്ഥ്യമായെന്ന് പറഞ്ഞുകൊണ്ട് പലരും പഴയ വീഡിയ പങ്കുവെക്കുന്നത്.
നേരത്തെ തന്നെ മമിത ദളപതി 69 ന്റെ ഭാഗമാകുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ചിത്രത്തില്‍ മമിതയുടേത് സുപ്രധാന കഥാപാത്രമായിരിക്കുമെന്നുമാണ് സൂചന.
‘തുനിവി’ന് ശേഷം എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ദളപതി 69 ല്‍ ബോബി ഡിയോള്‍, പൂജ ഹെഗ്ഡെ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. സിനിമയിലെ പ്രധാന വില്ലന്‍ കഥാപാത്രത്തെയാകും ബോബി ഡിയോള്‍ അവതരിപ്പിക്കുക എന്നാണ് സൂചന.
പ്രിയാമണി, പ്രകാശ് രാജ് തുടങ്ങിയവര്‍ സിനിമയുടെ ഭാഗമാകുമെന്നാണ് സൂചന. ഈ മാസമാണ് സിനിമയുടെ ചിത്രീകരണം ആരംഭിക്കുക. 2025 ഒക്ടോബറിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.
അനിരുദ്ധ് ആണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്. മുമ്പ് കത്തി, മാസ്റ്റര്‍, ബീസ്റ്റ്, ലിയോ എന്നീ വിജയ് ചിത്രങ്ങള്‍ക്ക് അനിരുദ്ധ് സംഗീതം നല്‍കിയിരുന്നു. കെ.വി എന്‍ പ്രൊഡക്ഷന്റെ ബാനറില്‍ വെങ്കട്ട് കെ നാരായണയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജഗദീഷ് പളനിസ്വാമി, ലോഹിത് എന്‍ കെ എന്നിവരാണ് സിനിമയുടെ സഹനിര്‍മ്മാതാക്കള്‍.
Content Highlight: Mamitha Baiju Next Tamil Movie with Vijay