എന്തിന് മമ്മൂക്ക ആട്ടം കാണണം, അദ്ദേഹത്തെ ഇന്‍സ്‌പെയര്‍ ചെയ്യുന്ന ഒന്നും അതില്‍ ഇല്ലല്ലോ എന്ന് ആലോചിച്ചു; പക്ഷേ അദ്ദേഹം ഞെട്ടിച്ചു കളഞ്ഞു: വിനയ് ഫോര്‍ട്ട്

70ാമത് ദേശീയ ചച്ചിത്ര പുരസ്‌കാര വേദിയില്‍ മൂന്നു പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയ ചിത്രമായിരുന്നു ആനന്ദ് ഏകര്‍ഷിയുടെ ‘ആട്ടം’. മികച്ച ചിത്രം, മികച്ച തിരക്കഥ, മികച്ച എഡിറ്റിംങ് എന്നീ പുരസ്‌കാരങ്ങളാണ് മലയാളത്തില്‍ നിന്നെത്തിയ ഈ കുഞ്ഞു സിനിമ സ്വന്തമാക്കിയിരുന്നത്.

പ്രണയം, പക, സദാചാരം, പണത്തോടും പദവിയോടുമുള്ള മനുഷ്യന്റെ ആസക്തി എന്നീ വിഷയങ്ങളെല്ലാം ചര്‍ച്ച ചെയ്ത സിനിമയായിരുന്നു ആട്ടം.

ആട്ടം സിനിമയുമായി ബന്ധപ്പെട്ടുള്ള തന്റെ നല്ലൊരു ഓര്‍മ പങ്കുവെക്കുകയാണ് നടന്‍ വിനയ് ഫോര്‍ട്ട്. ആട്ടം കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുക എന്നതിന്റെ ഭാഗമായി നടന്‍ മമ്മൂട്ടിയോട് സിനിമ കാണാന്‍ ആവശ്യപ്പെട്ടതിനെ കുറിച്ചാണ് താരം പറയുന്നത്.

ഇനി വിജയ് സാറിന്റെ കൂടെ ആക്ടിങ് നടക്കില്ലല്ലോ?’; മമിതയുടെ ആ ദു:ഖം വിജയ് കേട്ടു

മമ്മൂട്ടി എന്ന വ്യക്തി എങ്ങനെ ഒരു ലെജന്റായി എന്ന് തന്നെ മനസിലാക്കിത്തരുന്ന കാര്യങ്ങളായിരുന്നു പിന്നീട് സംഭവിച്ചതെന്ന് വിനയ് ഫോര്‍ട്ട് പറയുന്നു.

‘ഞങ്ങള്‍ ആട്ടം ചെയ്ത് കഴിഞ്ഞ ശേഷം ആ സിനിമ കുറച്ച് കൂടുതല്‍ ആളുകളിലേക്ക് എത്തിക്കാന്‍ വേണ്ടിയിട്ട് മമ്മൂക്കയെ കാണിക്കാനുള്ള ഒരു ശ്രമം നടത്തി. അങ്ങനെ ഷാജോണ്‍ ചേട്ടന്‍ മമ്മൂക്കയെ വിളിച്ചു. മമ്മൂക്ക എന്നോടും സംവിധായകനോടുമൊക്കെ അദ്ദേഹത്തെ പോയി കാണാന്‍ ആവശ്യപ്പെട്ടു.

ഞാന്‍ മമ്മൂക്കയെ കാണാന്‍ ലൊക്കേഷനില്‍ ചെല്ലുമ്പോള്‍ പത്തിരുപത്തഞ്ച് ദിവസമായിട്ട് മമ്മൂക്ക രാവിലെ മുതല്‍ രാത്രി വരെ അവിടെ ഫൈറ്റാണ്. ഞങ്ങള്‍ അവിടെ ഇരിക്കുമ്പോള്‍ ഫൈറ്റിനിടെ എന്തോ ഒരു മിസ്‌റ്റേക്ക് പറ്റിയിട്ട് ഒരാള്‍ മമ്മൂക്കയുടെ ദേഹത്ത് വീഴുകയും മമ്മൂക്ക മതിലിലിങ്ങനെ ചാരി കെക്കൊണ്ട് മുറിവ് പറ്റി നില്‍ക്കുകയാണ്.

ഈ ലെജന്റ്‌സ് എന്തുകൊണ്ട് ലെജന്റ്‌സ് ആയി എന്നതിന്റെ ഉത്തരമാണ് കേട്ടോ ഇത്. അങ്ങനെ അദ്ദേഹം ഞങ്ങളോട് നിങ്ങള്‍ സിനിമ അയച്ചിടൂ, നിങ്ങള്‍ കണ്ടില്ലേ ഞാന്‍ ഇത്ര ബുദ്ധിമുട്ടിയാണ് അഭിനയിക്കുന്നത്, ഞാന്‍ ഒരാഴ്ചയൊക്കെയായിട്ട് കാണാന്‍ ശ്രമിക്കാമെന്ന് പറഞ്ഞു.

ആ ചിത്രത്തിനായി സിക്സ് പാക്ക് സെറ്റാക്കി, പക്ഷെ ഒരു അപകടം എല്ലാം മാറ്റിമറിച്ചു: ആസിഫ് അലി

ചിലപ്പോള്‍ പകുതി കാണും വീണ്ടും പിന്നെ കാണുമെന്നൊക്കെ പറഞ്ഞു. ഞാനൊക്കെയാണെങ്കില്‍ ഒരു സിനിമയുടെ വര്‍ക്ക് തുടങ്ങിയാല്‍ വേറൊരു സിനിമ കാണാറേയില്ല, അതുകൊണ്ടാണ് ഞാന്‍ ഇങ്ങനെ ഇരിക്കുന്നത് (ചിരി).

അതുപോട്ടെ, അങ്ങനെ പിറ്റേ ദിവസം ഞങ്ങള്‍ ദുബായില്‍ ഉള്ളപ്പോള്‍ മമ്മൂക്ക ഷാജോണ്‍ ചേട്ടനെ വിളിച്ചു, ഗംഭീര സിനിമയാണ് ആട്ടം എന്ന് പറഞ്ഞു. ആരാണ് ആ സിനിമ കണ്ടിരിക്കുന്നത് മമ്മൂക്ക! 25 ദിവസമായിട്ട് രാവിലെ മുതല്‍ രാത്രി വരെ ഫൈറ്റ് ചെയ്യുന്ന ഈ ഏജ് ഉള്ള ഇത്രയും സീനിയര്‍ ആയിട്ടുള്ള ഒരു ആക്ടര്‍ ഈ ഷൂട്ടിന് ശേഷം വീട്ടില്‍ പോവുകയും ഭാര്യയ്‌ക്കൊപ്പമിരുന്ന് ഈ സിനിമ കാണുകയും പിറ്റേ ദിവസം നമ്മളെ വിളിച്ച് സംസാരിക്കുകയും ചെയ്തുവെന്നതാണ്.

ഇതാണ് ഒരു ലെജന്റിനെ ലെജന്റാക്കുന്നത്. നമ്മളെപ്പോലുള്ള ആക്ടേഴ്‌സ് ഒരു കാര്യം ചെയ്യുമ്പോള്‍ അതിനൊപ്പം മറ്റൊന്നും ചെയ്യാതെ അതിന് പിറകെ തന്നെ നടക്കുമ്പോഴാണ് അദ്ദേഹം ഇങ്ങനെ ചെയ്യുന്നത്.

അക്കാര്യത്തില്‍ ഞാനും ദീപിക പദുക്കോണും തുല്യ ദു:ഖിതരായിരുന്നു: അന്ന ബെന്‍

ഞാന്‍ ആലോചിച്ചു എന്തിന് മമ്മൂക്ക ആട്ടം കാണണം, എന്തിന് കാണണം. അതില്‍ മമ്മൂക്കയെ ഭയങ്കര ഇന്‍സ്‌പെയര്‍ ചെയ്യുന്ന ഒരു ആക്ടറോ അല്ലെങ്കില്‍ വലിയൊരു ഗ്രേറ്റ് ഡയറക്ടറോ ഒന്നും ഇല്ല. എന്നാല്‍ ആ സിനിമ അദ്ദേഹം അങ്ങനെ ഒരവസ്ഥയിലും സമയമുണ്ടാക്കി കണ്ടെന്ന് മാത്രമല്ല മമ്മൂക്ക നമ്മളെ വിളിക്കുന്നു എന്ന് പറയുമ്പോള്‍ ഓര്‍ത്ത് നോക്കൂ.. ദുബായിലുള്ള ഞങ്ങള്‍ ആ ഒറ്റ കോളോടെ ചാര്‍ജിലായി. ഫുള്ളി ചാര്‍ജ്ഡ് ആയി,’ വിനയ് ഫോര്‍ട്ട് പറഞ്ഞു.

Content Highlight: Actor Vinay Forrt about Mammootty and Aattam Movie

Exit mobile version