ഇതൊന്നുമല്ലായിരുന്നു, ഡാന്‍സ് മാസ്റ്ററുടെ കയ്യും കാലും പിടിച്ച് കുറച്ചതാണ്; ഡൊമിനിക്കിന്റെ ഡാന്‍സിനെ കുറിച്ച് മമ്മൂട്ടി

/

മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പേഴ്‌സ്. ചിത്രത്തിലെ ഒരു ഗാനരംഗത്തില്‍ മമ്മൂട്ടി ചുവടുവെക്കുന്നുണ്ട്. ഏറെ നാളുകള്‍ക്ക് ശേഷമാണ് മമ്മൂട്ടിയുടെ ഒരു ഡാന്‍സ് സ്റ്റെപ്പ് പ്രേക്ഷകര്‍ കാണുന്നത്.

ഡൊമിനിക്കിന്റെ ഡാന്‍സിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയാണ് മമ്മൂട്ടി. സിനിമയില്‍ കണ്ട സ്റ്റെപ്പിന്റെ ഒരു മൂന്നിരട്ടി ഉണ്ടായിരുന്നെന്നും ഡാന്‍സ് മാസ്റ്ററുടെ കയ്യും കാലും പിടിച്ച് കുറപ്പിച്ചതാണെന്നുമായിരുന്നു മമ്മൂട്ടി പറഞ്ഞത്.

‘ഡാന്‍സ് ചെയ്യാന്‍ വലിയ ധൈര്യമുള്ള ആളല്ല. ഡാന്‍സൊന്നും പഠിച്ചിട്ടുമില്ല, കലാമണ്ഡലത്തില്‍ പോയിട്ടുമില്ല. ഗൗതം സാര്‍ ധൈര്യം തന്നു. എന്തുമാകട്ടെ വന്ന് പെട്ടുപോയില്ലേ എന്ന് കരുതി ചെയ്തതാണ്.

അതിന്റെ മൂന്നിരട്ടിയുണ്ടായിരുന്നു. ഞാന്‍ ഇറങ്ങി ഇറങ്ങി പിറകോട്ട് വന്നതാണ്. ഡാന്‍സ് മാസ്റ്ററുടെ കയ്യും കാലും പിടിച്ചു. അത് എത്രത്തോളം മോശമായിട്ടുണ്ടോ അതിന്റെ ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുക്കുന്നു,’ മമ്മൂട്ടി പറഞ്ഞു.

ഓപ്പോസിറ്റ് ഫഹദും ദിലീഷ് സാറും, എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ട സെറ്റായിരുന്നു അത്: ഗൗതം വാസുദേവ് മേനോന്‍

ഡൊമിനിക് ഒരുപാട് ഇഷ്ടപ്പെട്ടവരും കുറച്ച് ഇഷ്ടപ്പെട്ടവരും, ഇനിയും കുറച്ച് കൂടി നന്നാകണമായിരുന്നെന്ന് ആഗ്രഹിക്കുന്നവരും വളരെ നന്നായി എന്ന് പറയുന്നവരുമൊക്കെ ഉണ്ടാകുമെന്നും അവര്‍ പറയുന്നത് നമ്മള്‍ കേള്‍ക്കുക എന്നുള്ളതാണെന്നും മമ്മൂട്ടി പറഞ്ഞു.

സോ കോള്‍ഡ് ഹീറോ ക്യാരക്ടറല്ല ഡൊമിനിക്. പിരിച്ചുവിടപ്പെട്ട പൊലീസ് ഓഫീസറാണ്. അയാള്‍ക്ക് അതിന്റേതായ ബുദ്ധിമുട്ടുണ്ട്. ഫാമിലി, പേഴ്‌സണല്‍ പ്രോബ്ലംസ്, അയാള്‍ ഒരു ഡയബറ്റിക് പേഷ്യന്റാണ്.

എല്ലാ ഹീറോയും ഒരുപോലെ ഫൈറ്റ് ചെയ്യണമെന്ന് പറയരുത്. എല്ലാ കഥാപാത്രങ്ങളും ഗുസ്തിക്കാരല്ലല്ലോ. ഡൊമിനിക് ഗുസ്തിക്കാരനല്ല, തത്ക്കാലത്തേക്ക് ജീവന്‍രക്ഷാര്‍ത്ഥമുള്ള അടിപിടിയേ ഉള്ളൂ.

മമ്മൂക്ക ഡൗണ്‍ ടു എര്‍ത്താണ്, പക്ഷേ എത്ര കാഷ്വലായി സംസാരിച്ചാലും നമ്മള്‍ നെര്‍വസ് ആകും: വിനീത്

വളരെ ക്രിസ്പായിയിട്ടുള്ള ഫൈറ്റേ സിനിമയില്‍ ഉള്ളൂ. പത്ത് നൂറ് പേരെ അല്ലെങ്കില്‍ ഇടിച്ചിടാമായിരുന്നു. അത്തരത്തില്‍ ഞാനുള്‍പ്പെടെയുള്ള നടന്മാര്‍ ഇടിച്ചിട്ടിട്ടുമുണ്ട്. ഇതില്‍ റിയലസ്റ്റിക് ആയിട്ടാണ് ആ കഥാപാത്രത്തെ പിടിച്ചിരിക്കുന്നത്.

സ്വാഗ് വേണമെങ്കില്‍ ചെയ്യാമെന്ന് പറഞ്ഞിരുന്നു. വേണ്ടെന്നും സാധാരണ മനുഷ്യനായിക്കോട്ടെ എന്നും വിചാരിച്ചിട്ടാണ് അങ്ങനെ ചെയ്തത്. അത് സ്വീകരിക്കപ്പെടുക എന്നത് വലിയ കാര്യമാണ്. അത് പ്രേക്ഷകരുടെ വളര്‍ച്ചയെയാണ് കാണിക്കുന്നത്,’ മമ്മൂട്ടി പറഞ്ഞു.

Content Highlight: Mammootty about Dominic Dance

Exit mobile version