അഭിനയിച്ച ഓരോ സിനിമകളും തനിക്ക് പ്രിയപ്പെട്ടതാണെന്ന് നടന്‍ മോഹന്‍ലാല്‍. ഒരു സിനിമയുടെ വിജയ പരാജയങ്ങള്‍ നോക്കിയല്ല ആ സിനിമയോടുള്ള ഇഷ്ടം വെളിപ്പെടുത്തുന്നതെന്നും മോഹന്‍ലാല്‍ പറഞ്ഞു.
ലോകത്തുള്ള എത്രയോ വലിയ സംവിധായകരുടെ സിനിമകള്‍ പരാജയപ്പെട്ടു പോയിട്ടുണ്ടെന്നും സിനിമ എന്നത് ഒരു മാജിക് റെസിപ്പി ആണെന്നും മോഹന്‍ലാല്‍ പറഞ്ഞു.
ഒരാള്‍ക്ക് ഇഷ്ടപ്പെടുന്ന സിനിമ മറ്റു ചിലര്‍ക്ക് ഇഷ്ടപ്പെട്ടുവെന്ന് വരില്ല. പലരും മോശമായി പറഞ്ഞ എത്രയോ സിനിമകള്‍ പില്‍ക്കാലത്ത് സൂപ്പര്‍ഹിറ്റായി മാറിയിട്ടുണ്ടെന്നും മോഹന്‍ലാല്‍ പറയുന്നു.
നസ്രിയയുടെ കംബാക്ക്, പൊളിച്ചടുക്കി ബേസില്‍; സൂക്ഷ്മദര്‍ശിനി ആദ്യ പ്രതികരണം
‘ ഞാന്‍ അഭിനയിച്ച എല്ലാ സിനിമകളും എന്നെ സംബന്ധിച്ച് നല്ല സിനിമകളാണ്. ഒടിയനും എന്റെ കാഴ്ചപ്പാടില്‍ നല്ല സിനിമയാണ്. ഞാന്‍ കാണുന്ന എല്ലാ സിനിമകളും നല്ലതാണെന്ന് വിശ്വസിക്കാന്‍ ശ്രമിക്കുന്ന ആളാണ് ഞാന്‍.
ഇവിടെ തന്നെ മറ്റുള്ളവര്‍ മോശമായി കണ്ട എത്രയോ സിനിമകള്‍ സൂപ്പര്‍ഹിറ്റായിട്ടുണ്ട്. ഇതൊരു മാജിക് റെസിപ്പിയാണ്. ആ റെസിപ്പിയെ കുറിച്ച് ലോകത്താര്‍ക്കും അറിയില്ല.
ദുല്‍ഖറിന്റെ ആ സിനിമയുടെ വിജയം എന്റെ വിജയം പോലെയാണ് തോന്നിയത്: നസ്രിയ
ഞാന്‍ ഒരു ഭക്ഷണം ഉണ്ടാക്കിയിട്ട് നിങ്ങള്‍ക്ക് തരുന്നു. നിങ്ങള്‍ അത് കഴിച്ചിട്ട് ഓ അതിമനോഹരമായിരിക്കുന്നു എന്ന് പറഞ്ഞാല്‍ എനിക്ക് സന്തോഷം. അത്രയേ ഉള്ളൂ,’ മോഹന്‍ലാല്‍ പറഞ്ഞു.
Content Highlight: Mohanlal about Odiyan Movie