ദുല്‍ഖറിന്റെ ആ സിനിമയുടെ വിജയം എന്റെ വിജയം പോലെയാണ് തോന്നിയത്: നസ്രിയ

/

സിനിമയിലെ ഏറ്റവും അടുത്ത സുഹൃത്തും തന്റെ സഹോദര തുല്യനുമായ വ്യക്തിയാണ് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ എന്ന് പറയുകയാണ് നസ്രിയ.

ദുല്‍ഖറിന്റെ ഓരോ വിജയങ്ങളും തനിക്ക് സ്വന്തം വിജയം പോലെയാണെന്നും നസ്രിയ പറയുന്നു. ബം എന്നും കുഞ്ഞി എന്നുമാണ് ഇരുവരും പരസ്പരം വിളിക്കുന്നത്.

തന്റെ ഒരു കുഞ്ഞനിയത്തി തന്നെയാണ് നസ്രിയ എന്ന് പല അവസരങ്ങൡും ദുല്‍ഖറും പറഞ്ഞിട്ടുണ്ട്.

ദുല്‍ഖര്‍ നായകനായ സീതാരാമത്തിന്റെ വിജയത്തെ കുറിച്ച് സംസാരിക്കുകയാണ് നസ്രിയ. ലക്കി ഭാസ്‌ക്കര്‍ ഇതുവരെ കാണാന്‍ കഴിഞ്ഞിട്ടില്ലെന്നും താരം പറഞ്ഞു.

ദൃശ്യത്തിന്റെ ക്ലൈമാക്‌സ് സീനില്‍ ലാല്‍ കാരണം നന്നായി പെര്‍ഫോം ചെയ്യാന്‍ പറ്റിയില്ലെന്ന് സിദ്ദിഖ്: ജീത്തു ജോസഫ്

‘ ലക്കി ഭാസ്‌ക്കര്‍ ഞാന്‍ ഇതുവരെ കണ്ടിട്ടില്ല. എന്റെ കൊല്ലുമോ എന്തോ. കാണാത്തപ്പോള്‍ പോലും അതിന്റെ വിജയമൊക്കെ ഞാന്‍ ഏറെ ആസ്വദിക്കുന്നുണ്ട്.

സീതാരാമം ഇറങ്ങിയപ്പോള്‍ പോലും എന്റെ പടത്തിന്റെ ഒരു റിലീസും സക്‌സസും പോലെയായിരുന്നു എനിക്ക് തോന്നിയത്. എനിക്ക് ഇപ്പോഴും ഓര്‍മയുണ്ട്, ഷോ കഴിഞ്ഞ ഉടനെ ബം തിയേറ്ററില്‍ നിന്ന് ഇറങ്ങുന്ന ഒരു വീഡിയോ ഞാന്‍ കണ്ടിരുന്നു.

മോഹന്‍ലാലിനെ വെച്ച് ഈ സിനിമ എടുക്ക്, ഷുവര്‍ പൈസയാണ് എന്ന് ഞാന്‍: പിന്നീട് നടന്നത്…: മണിയന്‍പിള്ള രാജു

അപ്പോള്‍ തന്നെ ഞാന്‍ വിളിച്ചു. ഫോണെടുത്തിട്ട് കുഞ്ഞീ ഐ കാന്‍ഡ് ബിലീവ് എന്നൊക്കെ പറഞ്ഞു. എന്നെ സംബന്ധിച്ച് അതൊക്കെ ഒരു സ്വകാര്യ സന്തോഷമാണ്,’ നസ്രിയ പറയുന്നു.

ബേസിലും നസ്രിയയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സൂക്ഷ്മദര്‍ശിനി ഇന്ന് തിയേറ്ററിലെത്തിയിരിക്കുകയാണ്. മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്.

Content Highlight: Nasriya Nazzim About Dulquer Salmaan and his Movies

Exit mobile version