പ്രേമത്തിലെ ആ കഥാപാത്രം ചെയ്യേണ്ടത് ലാലേട്ടനായിരുന്നു, റഫറന്‍സ് സ്ഫടികവും,പക്ഷേ…: കൃഷ്ണശങ്കര്‍

മലയാളത്തിലെ ഒരു ട്രന്റ് സെറ്ററായി മാറിയ സിനിമയായിരുന്നു പ്രേമം. ഒരുപിടി യുവതാരങ്ങളെ അണിനിരത്തി അല്‍ഫോണ്‍സ് സംവിധാനം ചെയ്ത ചിത്രം ബോക്‌സ് ഓഫീസ് തൂക്കിയടിച്ചു. നിവിന്‍ പോളിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റായി മാറിയ ചിത്രം മലയാളത്തിലേക്കുള്ള ഒരു പിടി നടന്മാരുടെ എന്‍ട്രി കൂടിയായിരുന്നു. അല്‍ഫോണ്‍സ് എന്ന സംവിധായകനെ മലയാള സിനിമ അടയാളപ്പെടുത്തിയ ചിത്രം കൂടിയായിരുന്നു പ്രേമം.

നിവിന്‍ പോളി, ശബരീഷ് വര്‍മ, കൃഷ്ണ ശങ്കര്‍, സായി പല്ലവി, വിനയ് ഫോര്‍ട്ട് തുടങ്ങിയ വമ്പന്‍ താരം അണിനിരന്ന ചിത്രം മറ്റ് ഭാഷകളിലേക്ക് റീമേക്ക് ചെയ്തിരുന്നു.

തെന്നിന്ത്യയില്‍ തിളങ്ങിനില്‍ക്കുന്ന സായിപല്ലവി, മഡോണ സെബാസ്റ്റ്യന്‍, അനുപമ പരമേശ്വരന്‍ എന്നിവരുടെ അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു പ്രേമം.

പ്രേമത്തിന്റെ സ്‌ക്രിപ്റ്റ് എഴുതിയിരുന്ന സമയത്ത് ചിത്രത്തില്‍ മോഹന്‍ലാലും ഉണ്ടായിരുന്നു എന്ന് പറുകയാണ് ചിത്രത്തില്‍ കോയ എന്ന കഥാപത്രത്തെ അവതരിപ്പിച്ച കൃഷ്ണ ശങ്കര്‍. ഒരു പള്ളിലച്ചന്റെ വേഷത്തിലേക്കാണ് മോഹന്‍ലാലിനെ പരിഗണിച്ചതെന്നും എന്നാല്‍ മൂന്ന് പ്രണയകഥ പറയുന്നതില്‍ ശ്രദ്ധ കൊടുത്തപ്പോള്‍ അത് വേണ്ടെന്ന് വെച്ചെന്നും താരം പറയുന്നു.

ചിത്രത്തിന്റെ ഫൈറ്റ് സീനുകള്‍ക്ക് റഫറന്‍സ് ആയി എടുത്തിട്ടുള്ളത് മോഹന്‍ലാലിന്റെ സ്ഫടികം എന്ന ചിത്രമാണെന്നും കൃഷ്ണശങ്കര്‍ പറഞ്ഞു.

‘പ്രേമം സിനിമയില്‍ ലാല്‍ സാറിന് ഒരു കഥാപാത്രം ഉണ്ടായിരുന്നു. ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് എഴുതുമ്പോള്‍ ലാല്‍ സാറിന്റെ ചെറിയൊരു സാധനം എഴുതിയിട്ടുണ്ടായിരുന്നു. പള്ളിലച്ചന്റെ ഒരു കഥാപാത്രമായിരുന്നു അത്.

അത് പിന്നെ എഴുതി വന്നപ്പോള്‍ ആ കഥാപാത്രത്തിന്റെ പ്രാധാന്യം കുറഞ്ഞുപോകുകയും മൂന്ന് പ്രണയങ്ങളിലേക്ക് ഫോക്കസ് വരികയും ചെയ്തു. അങ്ങനെ അത് വേണ്ടെന്ന് വെക്കുകയായിരുന്നു.

അതുപോലെ പ്രേമത്തിലെ ആ ഫൈറ്റ് സീന്‍, സ്ഫടികത്തിലെ ഫൈറ്റ് സീനില്‍ നിന്ന് റഫറന്‍സ് എടുത്തതാണ്. ഓടി നടന്ന് അടിക്കുക എന്നതായിരുന്നു റഫറന്‍സ്.,’കൃഷ്ണ ശങ്കര്‍ പറയുന്നു. നിവിന്‍ പോളിയും സംഘവും ചേര്‍ന്നുള്ള അടി അന്ന് സിനിമയിലെ വലിയ ഹൈലൈറ്റുകളില്‍ ഒന്നായിരുന്നു.

 

Exit mobile version