സിനിമയില്‍ ഞാന്‍ കണ്ടതില്‍ ഏറ്റവും അടിപൊളി മച്ചാന്‍ അദ്ദേഹം: നമിത

/

മച്ചാന്റെ മാലാഖ എന്ന സിനിമയിലൂടെ ചെറിയൊരു ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തുകയാണ് നടി നമിത പ്രമോദ്. സൗബിനാണ് ചിത്രത്തില്‍ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

സിനിമയില്‍ മാലാഖയായി തന്നിലേക്ക് വന്നവരെ കുറിച്ചും സിനിമയില്‍ തനിക്ക് അടിപൊളി മച്ചാനായി തോന്നിയ വ്യക്തിയെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നമിത പ്രമോദ്. നടന്‍ സൗബിനെ കുറിച്ചാണ് താരം സംസാരിക്കുന്നത്.

‘സൗബിക്ക ഒരു അടിപൊളി മച്ചാനാണ്. ഈ സിനിമയിലൊക്കെ വര്‍ക്ക് ചെയ്യുന്നതിന് രണ്ട് വര്‍ഷം മുന്‍പേ കൊടുത്ത ഒരു അഭിമുഖത്തിലും അന്ന് എനിക്ക് ഇഷ്ടമുള്ള നടന്റെ പേര് പറയാന്‍ പറഞ്ഞപ്പോള്‍ സൗബിക്കയുടെ പേരായിരുന്നു പറഞ്ഞത്.

കാരണം എനിക്ക് പുള്ളിയുടെ പെര്‍ഫോമന്‍സ് ഭയങ്കര ഇഷ്ടമാണ്. പുള്ളിയെ പരിചയപ്പെട്ടു കഴിഞ്ഞപ്പോഴാണ് മനസിലാകുന്നത് പുള്ളി ഒരു കൂള്‍ മനുഷ്യനാണ്.

സയ്യിദ് മസൂദും എത്തി; ലൂസിഫറിലെ സങ്കീര്‍ണത എമ്പുരാനില്‍ വളരുകയാണെന്ന് പൃഥ്വി

സെറ്റിലൊക്കെ എല്ലാവരേയും നല്ല ഭക്ഷണം കൊടുത്ത് ഫീഡ് ചെയ്യാന്‍ ഭയങ്കര ഇഷ്ടമാണ് പുള്ളിക്ക്. ഈ സെറ്റില്‍ തന്നെ നമുക്ക് രാവിലെ നല്ല ഇഡ്ഡലി ചമ്മന്തി, ഉച്ചയ്ക്ക് ചിക്കന്‍ ഫ്രൈ, ഫിഷ് ഫ്രൈ തുടങ്ങിയ ഓരോന്നും കൊണ്ടുവരുമായിരുന്നു,’ നമിത പറഞ്ഞു.

സിനിമയില്‍ മാലാഖമാരായ വന്നത് ആരാണെന്ന ചോദ്യത്തിന് ഒരോ സമയത്ത് ഓരോരുത്തരായിരുന്നു എന്നാണ് നമിതയുടെ മറുപടി.

‘ ആദ്യം ആന്റോ ജോസഫ് അങ്കിള്‍ ആയിരുന്നു. അദ്ദേഹമാണ് സത്യന്‍ അങ്കിളിന് എന്നെ പരിചയപ്പെടുത്തിക്കൊടുത്തത്. ആന്റോ അങ്കിളുമായി ഒരു പരിചയവും ഉണ്ടായിരുന്നില്ല.

കുറേ വര്‍ഷങ്ങള്‍ക്ക് മുന്‍പ് മല്ലു സിങ്ങിലേക്ക് എന്നെ അദ്ദേഹം വിളിച്ചിരുന്നു. 9ാം ക്ലാസിലെ ബോര്‍ഡ് എക്‌സാം നടക്കുന്ന സമയമായിരുന്നു. അതുകൊണ്ട് ആ സിനിമ ചെയ്യാനായില്ല.

അത്തരത്തില്‍ നോ പറഞ്ഞ കുറേ സിനിമകളുണ്ട്. ആമേനിലേക്കൊക്കെ വിളിച്ചിരുന്നു. സ്വാതി റെഡ്ഡി ചെയ്ത കഥാപാത്രത്തിലേക്ക്. ഞാന്‍ അന്ന് വേറെ ഏതോ ഷൂട്ടിലായിരുന്നു.

ആ ഒരു സന്തോഷത്തിന്റെ പേരിലാണ് ഞാന്‍ ഇപ്പോള്‍ ജീവിക്കുന്നത്: സൗബിന്‍

അതുപോലെ കുറേ സിനിമകള്‍ ഉണ്ട്. പിന്നെ എനിക്ക് നല്ല ഹിറ്റുകള്‍ തന്നത് ലാല്‍ ജോസ് അങ്കിളാണ്. ഒരു സമയത്ത് അദ്ദേഹം ഒരു മാലാഖയായിരുന്നു.

അതുപോലെ സിദ്ധാര്‍ത്ഥ് ശിവ. ഒരു ആക്ടര്‍ എന്ന നിലയില്‍ എന്റെ ടിപ്പിക്കല്‍ സംഭവങ്ങളും ഫ്‌ളോസുമൊക്കെ മനസിലാക്കി തന്നത് സിദ്ധു അങ്കിളാണ്. ഇവരൊക്കെ ഓരോ സമയത്ത് നമ്മുടെ മാലാഖയായിരുന്നു. ഇപ്പോള്‍ ആരും മാലാഖയില്ല. ഇനി മാലാഖമാര്‍ വരട്ടെ,’ നമിത പറഞ്ഞു.

Content Highlight: Namitha Pramod about Soubin Shahir

Exit mobile version