മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് നസ്‌ലെൻ. 2019ല്‍ തിയേറ്ററില്‍ എത്തിയ തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ സിനിമയിലെ മെല്‍വിന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് നസ്‌ലെന്‍ തന്റെ സിനിമാ കരിയര്‍ ആരംഭിക്കുന്നത്. കോമഡിയുടെ ടൈമിങ്ങ് കൊണ്ടും ആളുകളെ ചിരിപ്പിക്കുന്ന കൗണ്ടറുകള്‍ കൊണ്ടുമാണ് നടന്‍ എളുപ്പത്തില്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായത്.
ആ നടന്‍ ആരെന്നറിയാന്‍ ഗൂഗിള്‍ ചെയ്തു നോക്കി; മമ്മൂട്ടി സാറിന്റെ പേരാണ് വന്നത്: വെങ്കി അട്ലൂരി
നടി നിഖില വിമലിനെ കുറിച്ച് സംസാരിക്കുകയാണ് നസ്‌ലെൻ. ഇരുവരും ഒന്നിച്ചഭിനയിച്ച സിനിമയായിരുന്നു ജോ ആൻഡ് ജോ. അഭിമുഖങ്ങളിലും മറ്റ് പരിപാടികളിലുമെല്ലാം കൃത്യമായി മറുപടി പറയുന്ന നിഖില വിമലിനെ എല്ലാവരും ശ്രദ്ധിക്കാറുണ്ട്.
നിഖിലയുടെ ക്യാരക്ടർ അങ്ങനെയാണെന്നും ഒരിക്കലും തഗിന് വേണ്ടിയല്ല നിഖില അങ്ങനെ ഉത്തരം പറയുന്നതെന്നും നസ്‌ലെൻ പറയുന്നു. നിഖിലയുടെ ഫാമിലിയുമായി നല്ല അടുപ്പമുണ്ടെന്നും ആ സ്വഭാവം ഇനി മാറ്റാൻ പറ്റില്ലെന്നും നസ്‌ലെൻ പറഞ്ഞു. കാര്യങ്ങൾ തുറന്ന് പറയുന്നത് ഒരു ക്വാളിറ്റിയാണെന്നും നസ്‌ലെൻ ജിഞ്ചർ മീഡിയയോട് പറഞ്ഞു.
ആ നടനെ ഹാന്‍ഡില് ചെയ്യാന്‍ എളുപ്പമാണ്; അയാളെ കൊണ്ട് പ്രത്യേകിച്ച് ശല്യമുണ്ടാവില്ല: ഗിരീഷ് എ.ഡി
‘ഒരിക്കലും തഗിന് വേണ്ടിയല്ല അവൾ അങ്ങനെയൊന്നും പറയുന്നത്. എനിക്ക് നിഖിലെയേയും അവളുടെ അമ്മയേയും അറിയുന്നതാണ്. അവരുടെ ഫാമിലിയും വളരെ അടുത്തറിയുന്നതാണ്.
നിഖിലേച്ചിയുടെ അമ്മ എന്നോട് പറഞ്ഞിട്ടുണ്ട്, അവൾ ചെറുപ്പം മുതലേ അങ്ങനെയാണെന്ന്. അതിനി മാറ്റാൻ പറ്റില്ല. പുള്ളിക്കാരി അങ്ങനെയാണ്. നിഖിലയുടെ രീതി അങ്ങനെയാണ്. അതൊരിക്കലും ഒരാളെ വേദനിപ്പിക്കാൻ പറയുന്നതൊന്നുമല്ല.
ഇങ്ങോട്ട് കിട്ടുന്നതായിരിക്കും തിരിച്ച് അങ്ങോട്ടും പോവുക. അത് ആദ്യം മുതൽ അങ്ങനെയാണ്. ഇങ്ങോട്ടേക്ക് ഏത് വിധത്തിലുള്ള ചോദ്യമാണ് വരുന്നത് അതനുസരിച്ചുള്ള ഉത്തരമായിരിക്കും നമുക്ക് കിട്ടുക. കാര്യങ്ങൾ തുറന്ന് പറയുന്ന ആളാണ്. അതൊരു നല്ല ക്വാളിറ്റിയായിട്ടാണ് എനിക്ക് തോന്നുന്നത്,’നസ്‌ലെൻ പറയുന്നു.
പ്രേമലു 2വിന് കാത്തിരിക്കുകയാണ്, ഇനി ആ നടിയുടെ പെയറായി അഭിനയിക്കണം: നസ്‌ലെൻ
അതേസമയം പ്രേമലുവിന് ശേഷം ഗിരീഷ് എ.ഡിയും നസ്‌ലെനും ഒന്നിച്ച ഐ ആം കാതലൻ റിലീസിന് ഒരുങ്ങുകയാണ്. തല്ലുമാല എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ആലപ്പുഴ ജിംഖാനയിലാണ് നസ്‌ലെൻ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.
Content Highlight: Naslen About Nikhila Vimal