സോഷ്യല്‍ മീഡിയയില്‍ വരുന്ന നെഗറ്റീവ് കമന്റുകളെ കുറിച്ച് സംസാരിക്കുകയാണ് നടി നസ്രിയ നസീം. സോഷ്യല്‍ മീഡിയയിലെ നെഗറ്റീവ് കമന്റുകളൊന്നും വായിക്കാറില്ലെന്നും വാര്‍ത്തയാകുമ്പോഴാണ് പലതും അറിയുന്നതെന്നും നസ്രിയ പറയുന്നു.
വിവാഹശേഷം ഫഹദുമായുള്ള പ്രായവ്യത്യാസം പറഞ്ഞുകൊണ്ടുള്ള കുറേ നെഗറ്റീവ് കമന്റുകള്‍ ഉണ്ടായിരുന്നെന്നും അതിന് ശേഷം തടിവെച്ചെന്ന് പറഞ്ഞ് കുറേ നെഗറ്റീവ് കമന്റുകള്‍ വന്നെന്നും നസ്രിയ പറയുന്നു.
ഏറ്റവും ഒടുവില്‍ സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാമിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ തൃപ്പൂണിത്തുറ ക്ഷേത്രത്തില്‍ കയറിയതുമായി ബന്ധപ്പെട്ട് വന്ന ചില കമന്റുകളെ കുറിച്ചും നസ്രിയ സംസാരിച്ചു.
‘സോഷ്യല്‍ മീഡിയയിലെ നെഗറ്റീവ് കമന്റുകള്‍ വായിക്കാറില്ല. വാര്‍ത്തയാവുമ്പോഴാണ് അറിയുന്നത്. കല്യാണം കഴിഞ്ഞപ്പോള്‍ പ്രായവ്യത്യാസത്തില്‍ നെഗറ്റീവ് കമന്റുമായി വന്നു.
അക്കാരണം കൊണ്ട് പ്രായക്കൂടുതലുള്ള കഥാപാത്രങ്ങള്‍ ഇനി ആലോചിച്ചേ തെരഞ്ഞെടുക്കൂ: സുരഭി
അതു കഴിഞ്ഞ് ഞാന്‍ തടി വച്ചപ്പോള്‍ മോശം കമന്റുകളിട്ടവരുണ്ട്. അവസാനം സുഷിന്റെ കല്യാണത്തില്‍ തൃപ്പൂണിത്തുറ അമ്പലത്തില്‍ പോയപ്പോഴുണ്ടായി.
ആ ക്ഷേത്രത്തെകുറിച്ച് അറിയാവുന്ന ആരും വിവാദമുണ്ടാക്കിയവര്‍ക്കൊപ്പം നില്‍ക്കില്ല. ആര്‍ക്കാണ് പ്രശ്‌നം എന്നു മനസ്സിലാവുന്നില്ല. അതേസമയം ഞാനും ഷാനുവും എവിടെ ചെന്നാലും ആളുകള്‍ സ്‌നേഹത്തോടെയാണ് പെരുമാറുന്നത്.
അമല്‍ നീരദ്, അന്‍വര്‍ റഷീദ്, ദുല്‍ഖര്‍, സുഷിന്‍ എത്രയോ വര്‍ഷമായി ഇവരൊക്കെയാണ് ഞങ്ങളുടെ സുഹൃത്തുക്കള്‍. ഒരു കുടുംബം എന്നു തന്നെ പറയാം. വല്ലപ്പോഴും മാത്രം സിനിമയെക്കുറിച്ചു സംസാരിക്കുന്ന മറ്റൊരു ലോകമാണത്.
സിനിമ ഒരു ഒഴുക്കാണ്. പല സൗഹൃദങ്ങളും ആ യാത്രയില്‍ ഇല്ലാതാകുമെന്നു കേട്ടിട്ടുണ്ട്. പക്ഷേ, ഒപ്പമുള്ളവര്‍ എന്നും അതുപോലെ നില്‍ക്കുന്നു എന്നത് എന്റെയും ഷാനുവിന്റെയും വലിയ ഭാഗ്യം തന്നെയാണ്. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കുടുംബാംഗങ്ങളെ പോലെ പെരുമാറാനാകുന്നു.
പൃഥ്വിരാജിനെ ആക്രമിച്ചവരെ മഷിയിട്ട് നോക്കിയാല്‍ പോലും ഇന്ന് കാണില്ല: ഉണ്ണി മുകുന്ദന്‍
ഈ സൗഹൃദങ്ങളെല്ലാം എത്ര വര്‍ഷം കഴിഞ്ഞാലും അതുപോലെ നിലനില്‍ക്കണം എന്നാണ് പ്രാര്‍ഥിക്കാറുള്ളത്. കാലം കഴിയും തോറും ആരുടെയും കാഴ്ചപ്പാടുകളില്‍ മാറ്റമുണ്ടാകരുത്.
ഈ കൂട്ടത്തില്‍ ഏറ്റവും ഇളയതു ഞാനായതു കൊണ്ടാകും അവരൊക്കെ എനിക്ക് ഒരു പ്രത്യേക പരിഗണനയും കെയറിങ്ങും നല്‍കുന്നുണ്ട്. അതു ഞാന്‍ ഒരുപാട് ഇഷ്ടപ്പെടുന്നുണ്ട്,’ നസ്രിയ പറയുന്നു.
Content Highlight: Nazriya Fahadh about Socialmedia and Negative Comments