പണ്ടായാലും ഇപ്പോഴാണെങ്കിലും നമ്മള്‍ വലിയ അഭിപ്രായമൊന്നും പറയുന്നത് സംവിധായകര്‍ക്കോ മറ്റുള്ളവര്‍ക്കോ ഇഷ്ടപ്പെടില്ലെന്ന് നടന്‍ നീരജ് മാധവ്.
വലിയ അഭിപ്രായമൊന്നും പറയാതെ അവര്‍ പറയുന്നത് കേള്‍ക്കുന്ന ആളുകളോടാണ് പലര്‍ക്കും താത്പര്യമെന്നും നീരജ് മാധവ് പറയുന്നു.
മുന്‍പും ഇപ്പോഴും തന്നെ ഒരു പച്ചപ്പരിഷ്‌ക്കാരിയും ബൂര്‍ഷ്വ അഹങ്കാരിയുമായിട്ടുള്ള ഒരാളായിട്ടാണ് പലരും കണ്ടിരുന്നതെന്നും നീരജ് പറയുന്നു.
മമ്മൂക്കയും പൃഥ്വിരാജും കഴിഞ്ഞാല്‍ പിന്നെ ആര്‍ക്കും കൂളിങ് ഗ്ലാസ് ഇടാന്‍ അവകാശം ഇല്ലാത്ത ഒരു സമയം ഉണ്ടായിരുന്നെന്നും അന്നും താന്‍ കൂളിങ് ഗ്ലാസ് വെച്ച് നടന്നിട്ടുണ്ടെന്നും അതൊന്നും എന്തെങ്കിലും ലക്ഷ്യത്തോടെ ചെയ്യുന്ന കാര്യങ്ങളല്ലെന്നും താരം പറയുന്നു.
ഞാന്‍ ഒരു വണ്‍ ടൈം വണ്ടര്‍ അല്ല എന്ന് സ്വയം വിശ്വസിപ്പിക്കേണ്ടതുണ്ടായിരുന്നു: സംഗീത് പ്രതാപ്
‘മമ്മൂക്കയും പൃഥ്വിരാജും കഴിഞ്ഞാല്‍ പിന്നെ ആര്‍ക്കും കൂളിങ് ഗ്ലാസ് ഇടാന്‍ അവകാശം ഇല്ലാത്ത ഒരു സമയം ഉണ്ടായിരുന്നു. അന്നും ഞാന്‍, ഈ പറയുന്ന കൂളിങ് ഗ്ലാസ് വെച്ച് നടന്നിട്ടുണ്ട്. ഇറ്റ് ഈസ് നോട്ട് ഇന്റണ്‍ഷനല്‍.
ഞാന്‍ പഠിച്ചു വളര്‍ന്ന രീതിയും കാര്യങ്ങളുമുണ്ട്. എനിക്ക് ഫാഷനോട് ഇഷ്ടമുണ്ട്. അപ്പോള്‍ നമ്മള്‍ അങ്ങനെയാണ് നടക്കുന്നത്. സ്വാഭാവികമായും ഒരു പച്ചപ്പരിഷ്‌ക്കാരി ബൂര്‍ഷ്വ അഹങ്കാരിയായിട്ടുള്ള ഒരു ഇന്റര്‍പ്രട്ടേഷന്‍ അവിടെ ഒരു സൈഡില്‍ ഡെവലപ് ചെയ്യുന്നുണ്ട്.
പിന്നെ ഞാന്‍ ഈ ആര്‍ട്ടിസ്റ്ററിയില്‍ മാത്രം ഫോക്കസ് ചെയ്ത് നമ്മുടെ ക്രാഫ്റ്റിനെ പോളിഷ് ചെയ്യുക എന്ന ഒരൊറ്റ ഇന്റന്‍ഷനില്‍ മൂവ് ചെയ്യുന്ന ഒരാളാണ്.
ഞാന്‍ ഭയങ്കര ഇന്‍വെസ്റ്റഡ് ആയിരുന്നു ക്രാഫ്റ്റില്‍. ഞാന്‍ നമ്മുടെ അഭിപ്രായങ്ങള്‍ പറയുന്നത് പോലും അന്നും ഇന്നും സംവിധായകര്‍ക്കൊന്നും താത്പര്യമുണ്ടായിരുന്നില്ല.
വലിയ അഭിപ്രായം ഒന്നും പറയാതെ അവര്‍ പറയുന്നത് കേള്‍ക്കുന്ന ആളുകളോടാണ് അന്നും ഇന്നും എല്ലാവര്‍ക്കും താത്പര്യം,’ നീരജ് പറയുന്നു.
വാശിയ്ക്ക് ശേഷം വിഷ്ണു രാഘവ് ഒരുക്കിയ ലൗ അണ്ടര്‍ കണ്‍സ്ട്രക്ഷന്‍ എന്ന വെബ് സീരീസില്‍ നീരജ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
നീരജ് മാധവ്, അജു വര്‍ഗീസ്, ഗൗരി ജി കിഷന്‍ തുടങ്ങിയവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന വെബ് സീരിസ് ഹ്യൂമറിന്റെ മേമ്പടിയോടെ പ്രണയവും ഒപ്പം കുടുംബ ബന്ധങ്ങളുടെ കഥയുമാണ് പറയുന്നത്.
Content Highlight: Neeraj Madhav about his personality and Attitude