മേക്കപ്പ് ഇടാറില്ലേ മോളേ എന്ന ആ ചോദ്യത്തിന് ഒരു ഉദ്ദേശമുണ്ടായിരുന്നു; വിമര്‍ശനങ്ങളെ കുറിച്ച് ആനി

/

സോഷ്യല്‍മീഡിയയില്‍ ഉയരുന്ന വിമര്‍ശനങ്ങളെ കുറിച്ചും ആനീസ് കിച്ചണ്‍ എന്ന പരിപാടിക്കിടെ നടി നിമിഷ സജയനോടുള്ള ചോദ്യത്തെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നടി ആനി.

ചില ട്രോളുകളും പരിഹാസങ്ങളുമൊക്കെ തുടക്കത്തില്‍ തന്നെ ബാധിച്ചിരുന്നെന്നും തന്റെ ആ ചോദ്യം ഒരു മോശം ഉദ്ദേശത്തോടെ ആയിരുന്നില്ലെന്നും ആനി പറയുന്നു.

‘ ആനീസ് കിച്ചണി’ന്റെ എപ്പിസോഡുകള്‍ക്കെതിരെ ട്രോളുകള്‍ വരുന്നത് ആദ്യമൊക്കെ ബാധിച്ചിരുന്നു. അതിലെ എന്റെ ചോദ്യങ്ങളൊന്നും മോശം ഉദ്ദേശത്തോടുകൂടിയുള്ളതല്ല.

ഒരു ആര്‍ടിസ്റ്റിനോട് മേക്കപ്പ് ഇടാറില്ലേ മോളേ എന്ന് ചോദിച്ചത് എല്ലാവരും എടുത്തത് വേറെ രീതിയിലാണ്. ആ കുട്ടി പുതുമുഖമായിരുന്നു. മേക്കപ്പില്ലാതെ അഭിനയിക്കുക എന്ന് പറഞ്ഞാല്‍ ഭയങ്കര വ്യത്യസ്തതയാണ്.

തള്ള വൈബെന്ന് പറഞ്ഞ് പരിഹസിക്കുന്നവര്‍; മറുപടിയുമായി സുരഭി ലക്ഷ്മി

അത്രയും ഡെഡിക്കേഷന്‍ ആ കഥാപാത്രത്തോട് ഉള്ളതുകൊണ്ടാണല്ലോ അങ്ങനെ ചെയ്യുന്നത്. ആ ആത്മാര്‍ത്ഥതയെ എത്ര എത്ര അഭിനന്ദിച്ചാലും മതിയാവില്ലെന്നാണ് ഞാന്‍ ഉദ്ദേശിച്ചത്.

പക്ഷേ ആളുകള്‍ തെറ്റായി വ്യാഖ്യാനിച്ചു. പിന്നെ ഞാന്‍ ഓര്‍ത്തു അങ്ങനെ നെഗറ്റീവ് പറയുന്നവര്‍ക്ക് അതാണ് സന്തോഷമെങ്കില്‍ അവര്‍ പറയട്ടെ എന്ന്. ഞാന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെങ്കില്‍ എനിക്കെന്തിനാണ് സങ്കടം.

സോഷ്യല്‍ മീഡിയയില്‍ ഞാന്‍ സജീവമല്ല. കോട്ടയം സ്ലാംഗിന്റെ പേരിലും വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്.

എന്റെ അപ്പായും അമ്മായും കോട്ടയംകാരാണ്. പക്ഷേ തനി കോട്ടയംകാരിയാണോന്ന് ചോദിച്ചാല്‍ പറയാനൊക്കുകേല. ജനിച്ചതും വളര്‍ന്നതും തിരുവനന്തപുരത്താണെങ്കിലും വീട്ടില്‍ കോട്ടയം ഭാഷ കേട്ടാണ് വളര്‍ന്നത്.

നേരില്‍ നായിക ഞാനല്ലെന്ന് അറിയാമായിരുന്നു, ആ രംഗങ്ങളാണ് എക്‌സൈറ്റ് ചെയ്യിപ്പിച്ചത്: പ്രിയ മണി

ഞാന്‍ മനപൂര്‍വം അച്ചായന്‍ ഭാഷ പറയുന്നു എന്നൊക്കെയാണ് വിമര്‍ശനം. ഉണ്ടാക്കി പറയുകയാണ് എന്നൊക്കെ പറയും. ആളുകള്‍ കുറ്റപ്പെടുത്തുമെന്ന് കരുതി സ്വന്തം സംസാരരീതി മാറ്റാനൊക്കുമോ. കുലസ്ത്രീ എന്നൊക്കെ പറഞ്ഞ് ചിലര്‍ പരിഹസിക്കാറുണ്ട്. അവര്‍ പരിഹസിച്ചോട്ടെ, അത് എനിക്ക് പ്രശ്‌നമേയല്ല,’ ആനി പറയുന്നു.

Content Highlight: Actress Annie about Social Media Criticism

Exit mobile version