ഏറ്റവും ബ്രില്ലിയന്റ് സംവിധായകന്‍; ഒരുപാട് സിനിമകള്‍ ചെയ്യാന്‍ ഞാന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്: നിത്യ മേനോന്‍

തെന്നിന്ത്യന്‍ സിനിമയില്‍ തന്റേതായ ഒരു സ്ഥാനം നേടാന്‍ എളുപ്പത്തില്‍ സാധിച്ച നടിയാണ് നിത്യ മേനോന്‍. നിത്യയുടെ മലയാള സിനിമകളില്‍ മിക്കവര്‍ക്കും എന്നും പ്രിയപ്പെട്ട ഒന്നാണ് ഉസ്താദ് ഹോട്ടല്‍. അഞ്ജലി മേനോന്റെ തിരക്കഥയില്‍ അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ചിത്രമാണ് ഇത്.

Also Read: എളുപ്പത്തില്‍ എനിക്ക് സിനിമയും സീനും ചെയ്യാനാകുന്നത് അയാള്‍ക്കൊപ്പം: അപര്‍ണ ബാലമുരളി

2012ല്‍ പുറത്തിറങ്ങിയ ഉസ്താദ് ഹോട്ടലില്‍ നിത്യക്ക് പുറമെ തിലകന്‍, ദുല്‍ഖര്‍ സല്‍മാന്‍, ലെന, മാമുക്കോയ, സിദ്ദിഖ് തുടങ്ങിയ മികച്ച താരനിരയാണ് ഒന്നിച്ചത്. ഇപ്പോള്‍ ഈ സിനിമ തനിക്ക് സ്‌പെഷ്യലായി തോന്നാനുള്ള കാരണം പറയുകയാണ് നിത്യ മേനോന്‍.

തനിക്ക് ലഭിച്ച സംവിധായകരില്‍ ഏറ്റവും ബെസ്റ്റായിട്ടുള്ള ആളുകളില്‍ ഒരാളാണ് സംവിധായകന്‍ അന്‍വര്‍ റഷീദെന്ന് തോന്നിയിട്ടുണ്ടെന്നാണ് നിത്യ പറയുന്നത്. വളരെ ബ്രില്ലിയന്റായ സംവിധായകനാണ് അദ്ദേഹമെന്നും നടി കൂട്ടിച്ചേര്‍ത്തു. റേഡിയോ സിറ്റി മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നിത്യ.

Also Read: കൊച്ചു കൊച്ചു സന്തോഷങ്ങൾ, കാബൂളി വാല എന്നിവ എന്നെ തേടി വന്നു, നോ പറയാൻ കാരണമുണ്ട്: മേതിൽ ദേവിക

‘എനിക്ക് സിനിമയില്‍ പഴയ ലെജന്റ്‌സിന്റെ കൂടെ വര്‍ക്ക് ചെയ്യാന്‍ അധികം അവസരങ്ങള്‍ ലഭിച്ചിട്ടില്ല. അതുകൊണ്ട് തിലകന്‍ സാറിന്റെ കൂടെ ഉസ്താദ് ഹോട്ടല്‍ ചെയ്തത് വളരെ സ്‌പെഷ്യലായി തോന്നുന്നുണ്ട്. തിരുചിത്രമ്പലത്തില്‍ ഭാരതിരാജ സാറിന്റെ കൂടെ അഭിനയിക്കാന്‍ പറ്റിയതും ഇതുപോലെ ഭാഗ്യമായാണ് ഞാന്‍ കാണുന്നത്.

അവരെ പോലെയുള്ള ആളുകളുടെ കൂടെ വര്‍ക്ക് ചെയ്യാന്‍ കുറഞ്ഞ അവസരമേ ലഭിച്ചിട്ടുള്ളൂ. ഉസ്താദ് ഹോട്ടലിനെ കുറിച്ച് പറയുകയാണെങ്കില്‍ എനിക്ക് ലഭിച്ച സംവിധായകരില്‍ ഏറ്റവും ബെസ്റ്റായിട്ടുള്ള ആളുകളില്‍ ഒരാളാണ് അന്‍വര്‍ റഷീദെന്ന് തോന്നിയിട്ടുണ്ട്. വളരെ ബ്രില്ലിയന്റായ സംവിധായകനാണ് അദ്ദേഹം. ഞാന്‍ എപ്പോഴും അദ്ദേഹത്തോട് നിങ്ങള്‍ ഒരുപാട് സിനിമകള്‍ ചെയ്യണമെന്ന് പറയാറുണ്ട്,’ നിത്യ മേനോന്‍ പറഞ്ഞു.

Content Highlight: Nithya Menon Talks About Her Best Director

 

Exit mobile version