ആദ്യ സിനിമയിലൂടെ തന്നെ മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നായിക – നായകന്‍ ജോടിയായി മാറിയവരാണ് അപര്‍ണ ബാലമുരളിയും ആസിഫ് അലിയും. ഇരുവരും ആദ്യമായി ഒന്നിച്ചത് ജിസ് ജോയ് എഴുതി സംവിധാനം ചെയ്ത സണ്‍ഡേ ഹോളിഡേ എന്ന സിനിമയിലൂടെയാണ്.
പിന്നീട് തൃശ്ശിവപേരൂര്‍ ക്ലിപ്തം, ബി – ടെക് എന്നീ സിനിമകളിലും ഇരുവരും ഒന്നിച്ചിരുന്നു. ഇതുവരെ മൂന്ന് സിനിമകളാണ് ഈ കൂട്ടുകെട്ടില്‍ എത്തിയിട്ടുള്ളത്. ആസിഫും അപര്‍ണയും ഒന്നിച്ച ഏറ്റവും പുതിയ ചിത്രമാണ് കിഷ്‌ക്കിന്ധാ കാണ്ഡം. ഫാമിലി ത്രില്ലര്‍ ഡ്രാമയായി ഒരുങ്ങിയ സിനിമയാണ് ഇത്.
Also Read: അത് ഞങ്ങളുടെ തെറ്റ്, പവര്‍ഗ്രൂപ്പല്ല; വീഡിയോയുടെ പിന്നില്‍ ഒരു കഥയുണ്ട്: ആസിഫ് അലി
ഇപ്പോള്‍ ആസിഫിനെ കുറിച്ചും കിഷ്‌ക്കിന്ധാ കാണ്ഡം സിനിമയെ കുറിച്ചും പറയുകയാണ് അപര്‍ണ ബാലമുരളി. ഒരു സിനിമയോ സീനോ ചെയ്യുമ്പോള്‍ തനിക്ക് വളരെ എളുപ്പത്തില്‍ ചെയ്യാന്‍ പറ്റുന്നത് ആസിഫിനൊപ്പമാണെന്നാണ് അപര്‍ണ പറയുന്നത്.
‘ഞങ്ങള്‍ക്ക് പണ്ട് തൊട്ടേ പരിചയമുണ്ട്. സണ്‍ഡേ ഹോളിഡേയും തൃശ്ശിവപേരൂര്‍ ക്ലിപ്തവും ബി.ടെക്കുമൊക്കെ ചെയ്തപ്പോള്‍ തൊട്ടേ ഞങ്ങള്‍ തമ്മില്‍ നല്ല കണക്ഷനുണ്ട്. അദ്ദേഹം എന്റെ നല്ലൊരു ഫ്രണ്ടാണ്. ഇപ്പോള്‍ ഫാമിലി ഫ്രണ്ടുമാണ്. ആ ഒരു അടുപ്പം എന്നുമുണ്ട്. ഒരു സിനിമയോ സീനോ ചെയ്യുമ്പോള്‍ എനിക്ക് വളരെ എഫേര്‍ട്ട്ലെസായി ചെയ്യാന്‍ പറ്റുന്ന ഒരാളാണ് ആസിക്ക.
Also Read: കൊച്ചു കൊച്ചു സന്തോഷങ്ങൾ, കാബൂളി വാല എന്നിവ എന്നെ തേടി വന്നു, നോ പറയാൻ കാരണമുണ്ട്: മേതിൽ ദേവിക
അദ്ദേഹത്തിന്റെ കൂടെ സീനും സിനിമയും ചെയ്യുമ്പോള്‍ കുറച്ച് കൂടെ ഈസിയാണ്. കിഷ്‌കിണ്ഡാ കാണ്ഡത്തിനെ കുറിച്ച് ചോദിച്ചാല്‍, മറ്റുള്ള സിനിമകളില്‍ നിന്നൊക്കെ വളരെ വ്യത്യസ്തമായ ഒരു സിനിമയാണ് ഇത്. സണ്‍ഡേ ഹോളിഡേയിലെയും ബി.ടെക്കിലെയും പോലെയുള്ള ഒരു കപ്പിളല്ല ഈ സിനിമയിലുള്ളത്.
അങ്ങനെയുള്ളപ്പോള്‍ അതിനെ എളുപ്പം പുള്ളോഫ് ചെയ്യാന്‍ പറ്റിയത് കൂടെ ആസിഫിക്ക ആയതുകൊണ്ടാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ആ ഒരു കംഫേര്‍ട്ട് ഞങ്ങള്‍ക്കിടയിലുണ്ട്,’ അപര്‍ണ ബാലമുരളി പറയുന്നു.
Content Highlight: Aparna Balamurali Talks About Asif Ali And Her Movies