ആ കാര്യം ഒന്ന് ഒഴിവാക്കാന്‍ പറ്റുമോ എന്ന് ഷൂട്ടിനിടെ ലാലേട്ടനോട് ചോദിച്ചിരുന്നു: പൃഥ്വിരാജ്

മോഹന്‍ലാല്‍-പൃഥ്വിരാജ് കൂട്ടുകെട്ടില്‍ ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാന്‍. സിനിമയുടെ ഷൂട്ടിങ്ങും മറ്റ് ജോലികളും നിലവില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

ലൂസിഫര്‍ എന്ന ചിത്രം നേടിയ വലിയ വിജയത്തിന് പിന്നാലെയാണ് ചിത്രത്തിന്റെ രണ്ടാം ഭാഗവുമായി പൃഥ്വി എത്തുന്നത്. അബ്രഹാം ഖുറേഷിയുടെ പുതിയ യുദ്ധം ആരുമായിട്ടാണെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകരും.

ലൂസിഫര്‍ ഷൂട്ടിനിടെ ബോധപൂര്‍വം ലാലേട്ടനോട് ഒഴിവാക്കാന്‍ പറ്റുമോ എന്ന് ചോദിച്ച ഒരു കാര്യത്തെ കുറിച്ച് സംസാരിക്കുകയാണ് പൃഥ്വി.

എനിക്ക് വേണ്ടി മാത്രമാണ് ജിസ് ജോയ് ആ സിനിമയിലെ എന്റെ കഥാപാത്രത്തെ ഉണ്ടാക്കിയത്: ജാഫര്‍ ഇടുക്കി

‘ ഷൂട്ടിനിടെ ഏറ്റവും കൂടുതല്‍ പ്രാവശ്യം ഞാന്‍ ലാലേട്ടനോട് പറഞ്ഞിട്ടുള്ളത് കണ്ണ് ഇടയ്ക്കിടെ ഇങ്ങനെ അടക്കാതിരിക്കാന്‍ പറ്റുമോ എന്നാണ്. ഇത് ഞാന്‍ പറയാന്‍ കാരണം എന്താണെന്നാല്‍ സ്റ്റീഫന്‍ അല്ലെങ്കില്‍ ഖുറേഷി എബ്രഹാം എന്ന ക്യാരക്ടര്‍ എക്‌സ്ട്രീമിലി സര്‍ട്ടിലാണ്.

ഇയാളുടെ ഇന്റിമിഡേഷന്‍, ഇയാളുടെ ഉള്ളിലുള്ള ഓറ, ഇയാളുടെ പവറിന്റെ സ്പാന്‍ എല്ലാം എത്രയാണെന്ന് ഇയാള്‍ക്ക് വ്യക്തമായിട്ട് അറിയാം. ലൂസിഫറില്‍ ഇയാള്‍ക്കെതിരെ നില്‍ക്കുന്ന ഇയാളുടെ സോ-കോള്‍ഡ് എതിരാളികളൊന്നും തന്നെ ഇയാള്‍ക്കൊരു വിഷയമല്ല.

എത്തിക്സ് നോക്കിയത് കൊണ്ടാണ് ആ വിജയ് ചിത്രത്തിൽ ഞാൻ അഭിനയിക്കാതിരുന്നത്: ആന്റണി വർഗീസ് പെപ്പെ

നീ ഇപ്പോള്‍ സംസാരിക്കുന്നത് ഞാനുമായിട്ടാണ് പക്ഷേ ഞാന്‍ ആരാണെന്ന് നിനക്കറിയില്ല എന്നൊരു സംഭവം ഉണ്ട്. അത് വരാന്‍ വേണ്ടിയിട്ടാണ് ഈ കണ്ണ് ഇങ്ങനെ ഇടയ്ക്കിടെ അടയ്ക്കുന്നത് ഒഴിവാക്കിയിട്ട് കണ്ണിനെ ഡിസ്എന്‍ഗേജ്ഡ് ആക്കാന്‍ പറ്റുമോയെന്ന് ഞാന്‍ ആവശ്യപ്പെട്ടുകൊണ്ടേയിരുന്നത്.

ഞാന്‍ പറയുന്നതിനേക്കാള്‍ മനോഹരമായിട്ട് അത് സ്‌ക്രീനില്‍ ചെയ്യാന്‍ എനിക്കൊരു ആക്ടര്‍ ഉണ്ടായിരുന്നു എന്നത് കൊണ്ടാണ് ആ സിനിമ നന്നായത്. അതല്ലായിരുന്നെങ്കില്‍ ഇത് ചിലപ്പോള്‍ വളരെ മോശമായിപ്പോയേനെ. ഞാന്‍ ഇത്രയും കാര്യങ്ങള്‍ പറയുന്നു, അത് ലാലേട്ടന്‍ ലാലേട്ടന്റെ സ്റ്റൈലില്‍ കാണിക്കുന്നു. അതിന് ആള്‍ക്കാര്‍ കയ്യടിക്കുന്നു,’ പൃഥ്വിരാജ് പറഞ്ഞു.

Content Highlight: Prithviraj about lucifer and empuraan and his advice

Exit mobile version