ഡിപ്ലോമസിയില്ല, ഉരുണ്ട് കളിയില്ല, കൃത്യമായ നിലപാട്; ആര്‍ജ്ജവമുള്ള ഒരു പ്രതികരണമെങ്കിലും ഒരു നായക താരത്തില്‍ നിന്നുണ്ടായല്ലോ, ആശ്വാസം

‘ഞാനതിലില്ല എന്ന് സ്ഥാപിക്കുന്നിടത്ത് തീരുന്നില്ല എന്റെ ഉത്തരവാദിത്തം ഇന്നത്തെ പ്രൈം ടൈമിന്റെ ഹെഡ്‌ലൈന്‍ കണ്ടെത്തുന്നതില്‍ തീരുന്നില്ല നിങ്ങളുടെ ഉത്തരവാദിത്തവും.

കൃത്യമായ അന്വേഷണം നടക്കണം. നടപടികള്‍ ഉണ്ടാകണം. ആരോപണ വിധേയരുടെ പേരുകള്‍ അല്ല, ഇരകളുടെ പേര് മാത്രമാണ് സംരക്ഷിക്കപ്പെടേണ്ടത്.

എല്ലാ സംഘടനകളുടെ തലപ്പത്തും വനിതകളുടെ പ്രാതിനിധ്യം വേണം. ‘അമ്മ’ക്ക് മാത്രമായി അതില്‍ നിന്ന് ഒരു എക്‌സ്‌ക്ലൂസിവിറ്റിയുമില്ല.

Also Read: ആ മോഹന്‍ലാല്‍ ചിത്രം പോലെ പെര്‍ഫക്ടായ മറ്റൊരു സിനിമയുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല: സൈജു കുറുപ്പ്

എനിക്ക് ബാധിച്ചിട്ടില്ല എന്ന കാരണത്താല്‍ ഒരു പവര്‍ ഗ്രൂപ്പില്ല എന്ന് പറയാന്‍ കഴിയില്ല, അത്തരമൊരു ബോഡി പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ അത് ഇല്ലാതാകണം.

ഒരു പൊസിഷന്‍ ഓഫ് പവര്‍ ഉള്ള സമയത്ത് ആരോപണങ്ങള്‍ ഉയര്‍ന്നാല്‍ ആ സ്ഥാനത്ത് നിന്ന് മാറി നിന്ന് അന്വേഷണം നേരിടുകയാണ് വേണ്ടത്. അധികാരസ്ഥാനത്ത് തുടര്‍ന്ന് കൊണ്ട് അന്വേഷണം നേരിടുന്നതില്‍ അനൗചിത്യമുണ്ട്’.

Also Read: കൃത്യമായ പാറ്റേണുകള്‍ തെളിഞ്ഞു വരും, മാധ്യമങ്ങള്‍ അവിടെ കേന്ദ്രീകരിക്കൂ; ഒളിഞ്ഞിരിക്കുന്ന സ്രാവുകളൊക്കെ പുറത്തു വരും

ഡിപ്ലോമസിയില്ല, ഉരുണ്ട് കളിയില്ല, കൃത്യമായ നിലപാട്. ക്ലാരിറ്റിയുള്ള സമീപനങ്ങള്‍.
അറ്റ് ലീസ്റ്റ്, ആര്‍ജ്ജവമുള്ള ഒരു പ്രതികരണമെങ്കിലും ഒരു നായക താരത്തില്‍ നിന്നുണ്ടായി. അത്രയും ആശ്വാസം.

ബഷീര്‍ വള്ളിക്കുന്ന്

Exit mobile version