ചെന്നൈ: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ മലയാള സിനിമയില്‍ നടക്കുന്ന ചില മോശം പ്രവണതകള്‍ക്കെതിരെ പ്രതികരിച്ച് തമിഴ് നടി രാധിക ശരത്കുമാര് രംഗത്തെത്തിയിരുന്നു. ഗുരുതരമായ ഒരു ആരോപണം കൂടി അവര്‍ ഉന്നയിക്കുകയും ചെയ്തിരുന്നു.
മലയാളത്തില്‍ താന്‍ അഭിനയിച്ച ഒരു സിനിമയുടെ ലൊക്കേഷനിലെ കാരവനില്‍ ഒളികാമറ സ്ഥാപിച്ച് നടിമാരുടെ ദൃശ്യങ്ങള്‍ പകര്‍ത്തി എന്ന ആരോപണമായിരുന്നു രാധിക ഉയര്‍ത്തിയത്. ഇതിന് പിന്നാലെ ഇത് വലിയ വിവാദത്തിന് വഴിയൊരുക്കുകയും ചെയ്തു.
മലയാളത്തില്‍ കാരവന് സജീവമായതിന് ശേഷം രാധിക അഭിനയിച്ച മലയാള ചിത്രങ്ങള്‍ രാമലീല, ഇട്ടിമാണി, പവി കെയര്‍ ടേക്കര്‍, ഗാംബിനോസ് എന്നിവയായിരുന്നു.
തന്റെ സിനിമയുടെ സെറ്റിലാണോ മോശം അനുഭവമുണ്ടായത് എന്ന് ചോദിച്ച് നടന് മോഹന്‍ലാല്‍ തന്നെ വിളിച്ചിരുന്നു എന്ന് പറയുകയാണ് ഇപ്പോള്‍ രാധിക. സംഭവം നടക്കുമ്പോള്‍ പ്രധാന താരങ്ങളാരും അവിടെയുണ്ടായിരുന്നില്ല എന്നാണ് താരം പറയുന്നത്.
‘തന്റെ സിനിമയുടെ സെറ്റിലാണോ ഇത്തരത്തിലൊരു സംഭവമുണ്ടായതെന്നു ചോദിച്ച് മോഹന്‍ലാലും വിളിച്ചിരുന്നു. ആ സംഭവം നടക്കുമ്പോള്‍ പ്രധാന താരങ്ങളാരും അവിടെയുണ്ടായിരുന്നില്ല.
ഒളിക്യാമറ ദൃശ്യങ്ങളാണ് സെറ്റിലുണ്ടായിരുന്നവര്‍ കണ്ടതെന്നു ബോധ്യമായതോടെ ഞാന്‍ ബഹളം വച്ചു. നിര്‍മാണക്കമ്പനി അധികൃതരെ വിളിച്ച് നടപടിയെടുക്കാനും ആവശ്യപ്പെട്ടു. ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്യിച്ചു,’ രാധിക പറഞ്ഞു.
വിഷയവുമായി ബന്ധപ്പെട്ട് ചില കാര്യങ്ങളില്‍ വ്യക്തത തേടി അന്വേഷണ സംഘം തന്നെ വിളിച്ചിരുന്നെന്നും താന്‍ അതിന് മറുപടി നല്‍കിയിട്ടുണ്ടെന്നും രാധിക പറഞ്ഞു.
ആ മമ്മൂട്ടി ചിത്രത്തിന്റെ സ്ക്രിപ്റ്റെഴുതാന്‍ ശ്രീനിയോട് പറഞ്ഞു; മറുപടി എന്നെ നിരാശനാക്കി: ബ്ലെസി
എനിക്കുണ്ടായ ദുരനുഭവങ്ങള്‍ക്കെതിരെ അപ്പോള്‍ തന്നെ ഞാന്‍ പ്രതികരിച്ചിട്ടുണ്ട്. വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള സംഭവങ്ങള്‍ വിളിച്ചുപറഞ്ഞ് വിവാദമുണ്ടാക്കുന്നത് എന്തിനാണെന്നു ചിലര്‍ ചോദിക്കുന്നതു കേട്ടു. അവരോട് ഒന്നും പറയാനില്ല. ഒരു അനാവശ്യവിവാദവുമുണ്ടാക്കാന് ഞാന്‍ ശ്രമിച്ചിട്ടില്ല. എന്നാല്‍ കേസിന് പോകാനൊന്നും ഞാനില്ല, രാധിക പറഞ്ഞു.
യുവ നടിക്ക് നേരെയാണ് അതിക്രമമുണ്ടായത്. നടന് മദ്യപിച്ചിട്ടുണ്ടായിരുന്നു. തന്റെ ഇടപെടല്‍ കാരണമാണ് നടിയെ രക്ഷിക്കാനായത്. ഞാന്‍ ആ നടനോട് കയര്‍ത്തു.
പിന്നാലെ ആ പെണ്‍കുട്ടി എന്നെ കെട്ടിപ്പിടിച്ചു, ഭാഷയറിയില്ലെങ്കിലും നിങ്ങളെന്ന രക്ഷിച്ചുവെന്ന് എനിക്ക് മനസിലായെന്നും പറഞ്ഞു. ആ പെണ്‍കുട്ടി ഇന്നും തന്റെ നല്ല സുഹൃത്താണെന്നും രാധിക പറഞ്ഞു. രാഷ്ട്രീയ ലക്ഷ്യങ്ങളുള്ള നടന്മാര് ആദ്യം സ്വന്തം സിനിമാ മേഖലയിലെ സ്ത്രീകളെ സംരക്ഷിക്കണമെന്നും രാധിക കൂട്ടിച്ചേര്‍ത്തു.
Content Highlight: Radhika Sarath Kumar About the Mohanlal call and Hidden Camera On Caravan