ബ്ലെസിയുടെ സംവിധാനത്തില്‍ 2004ല്‍ പുറത്തിറങ്ങിയ ചിത്രമാണ് കാഴ്ച. ഈ സിനിമയിലൂടെയാണ് അദ്ദേഹം സ്വതന്ത്ര സംവിധായകനായി കടന്നു വരുന്നത്. മമ്മൂട്ടി നായകനായ ഈ സിനിമ 2001ലെ ഗുജറാത്ത് ഭൂകമ്പത്തില്‍ എല്ലാം നഷ്ടപ്പെട്ട് കേരളത്തിലെത്തുന്ന പവന്‍ എന്ന ബാലനെ കുറിച്ചാണ് പറയുന്നത്.
പവന്‍ അഥവാ കൊച്ചുണ്ടാപ്രി എന്ന കഥാപാത്രമായി എത്തിയത് യാഷ് ഗാവ്‌ലിയായിരുന്നു. മലയാളം അറിയാത്ത ഗുജറാത്തി ഭാഷ മാത്രം സംസാരിക്കുന്ന കുട്ടിയായിരുന്നു ആ കഥാപാത്രം. ഇപ്പോള്‍ ഈ സിനിമയുടെ തിരക്കഥ എഴുതിയതിനെ കുറിച്ച് പറയുകയാണ് ബ്ലെസി. ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സംവിധായകന്‍.
Also Read: ബിഗ്.ബി ലുക്കിൽ ഞാൻ അഭിനയിക്കാൻ ചെന്നു, ഒടുവിൽ മീശ വടിച്ചപ്പോൾ പടം സൂപ്പർ ഹിറ്റായി: മനോജ്.കെ.ജയൻ
‘ഞാന്‍ കാഴ്ച സിനിമയുടെ സ്‌ക്രിപ്റ്റ് എഴുതി തരണമെന്ന് പറഞ്ഞ് ആദ്യം കാണുന്നത് ശ്രീനിയേട്ടനെയാണ്. ആദ്യ സമയങ്ങളില്‍ അദ്ദേഹം സ്‌ക്രിപ്റ്റ് എഴുതാന്‍ തയ്യാറായിരുന്നു. ഉദയനാണ് താരമെന്ന സിനിമയുടെ കഥ എഴുതുന്ന സമയത്താണ് ഞാന്‍ ഇതുമായി വീണ്ടും അദ്ദേഹം സമീപിക്കുന്നത്.
ആംഗ്യ ഭാഷയില്‍ ഇങ്ങനെ എത്ര സീന്‍ എഴുതാന്‍ പറ്റുമെന്നായിരുന്നു അന്ന് ശ്രീനിയേട്ടന്‍ എന്നോട് ചോദിച്ചത്. സത്യത്തില്‍ ഈ സിനിമയിലെ സീന്‍ ബിള്‍ഡ് ചെയ്യാന്‍ വലിയ പ്രയാസമായിരുന്നു. അദ്ദേഹത്തിന്റെ ആ ചോദ്യം എന്നെ ഒരുപാട് നിരാശനാക്കി.
Also Read: സിനിമയുടെ പേരെഴുതിയ ടവ്വൽ എല്ലാവർക്കും കൊടുത്തു, അതോടെ ആളില്ലാതിരുന്ന പടം സൂപ്പർ ഹിറ്റ്: സിബി മലയിൽ
പിന്നെ ഇങ്ങനെയൊരു സിനിമയുമായി ഇനി മുന്നോട്ട് പോകാന്‍ പറ്റുമോയെന്നായി എന്റെ ചിന്ത. എന്നാല്‍ മറ്റൊരു കാര്യമുണ്ട്, ഞാന്‍ കണ്ടിട്ടുള്ള സിനിമയെയൊന്നും സത്യത്തില്‍ ഭാഷ മനസിലാക്കിയിട്ടല്ല കണ്ടിട്ടുള്ളത്. ഞാന്‍ കണ്ടിട്ടുള്ള ഒരു സിനിമയും അവര് പറഞ്ഞ ഭാഷ ഏതാണെന്നോ അവര് പറയുന്നത് എന്താണെന്നോ മനസിലാക്കിയിട്ടല്ല കണ്ടത്.
അതിനെ അതിനെ ലോക ക്ലാസിക്കായിട്ട് കൊണ്ടുനടന്നതും അങ്ങനെ മനസിലാക്കിയിട്ടല്ല. സിനിമക്ക് ഒരു ഭാഷയുണ്ട്, അതൊരു ദൃശ്യ ഭാഷയാണ്. അതാണ് എനിക്ക് ശരിക്കും കാഴ്ചയുടെ കഥ എഴുതാനുണ്ടായ ആദ്യ പ്രചോദനമായി ഞാന്‍ കരുതുന്നത്,’ ബ്ലെസി പറഞ്ഞു.
Content Highlight: Director Blessy Talks About Sreenivasan