മലയാള സിനിമയില്‍ തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു വ്യക്തിയെ കുറിച്ച് സംസാരിക്കുകയാണ് തിരക്കഥാകൃത്തും നടനുമായ രണ്‍ജി പണിക്കര്‍.
അദ്ദേഹത്തെ സ്‌നേഹിച്ചതുപോലെ സിനിമയില്‍ ഒരാളേയും താന്‍ സ്‌നേഹിച്ചിട്ടില്ലെന്നാണ് രണ്‍ജി പണിക്കര്‍ പറയുന്നത്.
നടന്‍ എം.ജി സോമനെ കുറിച്ചായിരുന്നു രണ്‍ജി പണിക്കര്‍ സംസാരിച്ചത്. ഇത്രയേറെ വ്യക്തിബന്ധമുള്ള മറ്റൊരാളും തനിക്ക് ഉണ്ടായിരുന്നില്ലെന്നും രണ്‍ജി പണിക്കര്‍ പറയുന്നു.
‘ ലേലം സിനിമ ചെയ്യുന്ന സമയത്ത് അദ്ദേഹത്തിന് ശാരീരികമായ അവശതകള്‍ തോന്നി തുടങ്ങിയിരുന്ന സമയമായിരുന്നു. ഒരു രോഗാവസ്ഥ അദ്ദേഹത്തിന്റെ ശരീരത്തിലും കണ്ണിലുമൊക്കെ പ്രകടമായിരുന്നു.
ആ കമന്റുകള്‍ എന്നെ വല്ലാതെ ബാധിച്ചു, ഞാന്‍ ഒതുങ്ങിപ്പോയി: അനശ്വര രാജന്‍
അതൊരുപക്ഷേ ആ കഥാപാത്രത്തെ സഹായിച്ചിട്ടുണ്ടായിരിക്കാം. എന്നാല്‍ പിന്നീട് നമ്മളെ ഒരുപാട് വേദനിപ്പിച്ചുകൊണ്ടാണ് ആ സിനിമ അദ്ദേഹത്തിന്റെ അവസാന സിനിമയാകുന്നത്. എന്നെ സംബന്ധിച്ച് വല്ലാത്ത ഒരു അവസ്ഥയായിരുന്നു അത്.
അതൊരു വ്യക്തിബന്ധത്തിന്റെ കാര്യം കൂടിയാണ്. അല്ലെങ്കില്‍ അങ്ങനെ സംഭവിക്കുമായിരുന്നില്ല. സോമേട്ടനെ നമ്മള്‍ ഭയങ്കരമായി സ്‌നേഹിച്ചു പോകും.
സോമേട്ടനെ സ്‌നേഹിച്ച പോലെ സിനിമയില്‍ ഞാന്‍ മറ്റൊരാളെ സ്‌നേഹിച്ചിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ ഇല്ല എന്നാണ് മറുപടി.
അത്രയധികം സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്ത ആളാണ് അദ്ദേഹം.
സോമേട്ടനും അങ്ങനെയാണ്. അദ്ദേഹം നിങ്ങളെയാണ് ഏറ്റവും കൂടുതല്‍ സ്‌നേഹിക്കുന്നത് എന്ന് അനുഭവിച്ച ഒരുപാട് ആളുകളുണ്ട്. അതായത് എല്ലാവരേയും ഒരേ അളവില്‍ സ്‌നേഹിക്കുന്ന ആളാണ് സോമേട്ടന്‍. ഒരു സവിശേഷ വ്യക്തിത്വം എന്ന് വേണം അദ്ദേഹത്തെ പറയാന്‍,’ രണ്‍ജി പണിക്കര്‍ പറയുന്നു.
Content Highlight: Renji Panicker about Actor MG Soman