പ്രേമത്തിന്റേയും ഓം ശാന്തി ഓശാനയുടേയും കഥ വായിച്ചിട്ട് ഇതൊക്കെ ഒരു സിനിമയാണോ എന്ന് ചിന്തിച്ചു: രണ്‍ജി പണിക്കര്‍

/

സിനിമ ഇന്ന് ഏറെ മാറിയെന്നും ആ മാറ്റത്തെ ഒരു സമയത്ത് മനസിലാക്കാന്‍ തനിക്ക് സാധിച്ചിരുന്നില്ലെന്നും നടനും തിരക്കഥാകൃത്തുമായ രണ്‍ജി പണിക്കര്‍.

പ്രേമം, ഓം ശാന്തി ഓശാന പോലുള്ള സിനിമകളുടെ സ്‌ക്രിപ്റ്റ് വായിച്ചപ്പോള്‍ ഇതൊക്കെ വെച്ച് എന്ത് സിനിമയാണ് ഉണ്ടാക്കാന്‍ പോകുന്നത് എന്ന ചിന്തയായിരുന്നു തനിക്കെന്നും ഒട്ടും കോണ്‍ഫിഡന്‍സ് ഉണ്ടായിരുന്നില്ലെന്നും രണ്‍ജി പണിക്കര്‍ പറയുന്നു.

‘എനിക്ക് ഒട്ടും കോണ്‍ഫിഡന്‍സ് ഉണ്ടായിരുന്നില്ല. പ്രേമത്തിന്റെ സ്‌ക്രിപ്റ്റ് വായിച്ചപ്പോള്‍ ഞാന്‍ ചോാദിച്ചു എടോ ഇത് എങ്ങനെയാണെടോ എന്ന്.

ഇപ്പോള്‍ അങ്ങനെയാണ് സിനിമ എന്ന് പറഞ്ഞു. അവിടേക്ക് ഞാന്‍ എത്തിയിട്ടില്ലായിരുന്നു. അങ്ങനെ ഒരു സിനിമ ഓടുമെന്ന് എനിക്ക് ചിന്തിക്കാന്‍ പോലും പറ്റില്ലായിരുന്നു.

ഓം ശാന്തി വായിച്ചപ്പോഴും എനിക്ക് തോന്നി ഇങ്ങനെയൊക്കെ ഒരു സിനിമ ഉണ്ടാക്കിയാല്‍ എന്തായിത്തീരുമെന്ന്. ആസ്വാദനം മാറുന്നുണ്ട്. ആസ്വാദകനെ മാറ്റുന്നത് സിനിമയാണ്.

ആ മെസ്സേജ് അയച്ചതും അടുത്ത സെക്കന്റില്‍ ശോഭനാ മാമിന്റെ വീഡിയോ കോള്‍ എത്തി: തരുണ്‍ മൂര്‍ത്തി

ആസ്വാദകന്റെ അതുവരെയുള്ള സെന്‍സിബിലിറ്റിയെ മാറ്റിമറിക്കുന്നത് ഒരു സിനിമ വരുമ്പോഴാണ്. അതുവരെ ശീലിച്ച ഒരു പാതയില്‍ നിന്ന് മാറി സഞ്ചരിക്കാന്‍ ഒരു പ്രേക്ഷകനെ നിര്‍ബന്ധിക്കുന്ന, നിര്‍ബന്ധിതനാക്കുന്ന ഒരു സിനിമ ഉണ്ടാകുമ്പോഴാണ് ഒരു റെവല്യൂഷന്‍ ഉണ്ടാകുന്നത്.

മലയാള സിനിമയില്‍ കഴിഞ്ഞ ഒരു ദശകം മുഴുവന്‍ പരിശോധിച്ചാല്‍ മനസിലാകുക ട്രെന്റുകള്‍ ഇല്ല എന്ന കാര്യമാണ്. ട്രെന്റ് സെറ്റേഴ്‌സും ഇല്ല.

എനിക്ക് ഇവനെ നേരത്തെ അറിയുക പോലുമില്ല, പക്ഷേ ആദ്യദിവസം തന്നെ ഞങ്ങള്‍ സെറ്റായി: ലിജോ മോള്‍

നമ്മളൊക്കെ സിനിമ ചെയ്യുന്ന കാലത്ത് ഒരു സിനിമയിലടെ ഒരു ട്രെന്റ് ഉണ്ടാക്കിയാല്‍ കുറച്ചുകാലം സിനിമ ആ വഴിക്ക് സഞ്ചരിക്കും. രാഷ്ട്രീയ സിനിമകളൊക്കെ ഉദാഹരണം.

ഞാന്‍ എഴുതിയ സിനിമകള്‍ അങ്ങനെ സ്വീകരിക്കപ്പെട്ടുകഴിയുമ്പോള്‍ അങ്ങനെ രാഷ്ട്രീയ സിനിമകള്‍ ഉണ്ടാക്കാന്‍ കുറേ ആള്‍ക്കാര്‍ പരിശ്രമിക്കും. അതായിരുന്നു രീതി. എന്നാല്‍ ഇന്ന് മലയാള സിനിമയില്‍ അങ്ങനെ ഒരു ട്രെന്റില്ല,’ രണ്‍ജി പണിക്കര്‍ പറഞ്ഞു.

Content Highlight: Renji Panicker about Movies and New Malayalam Cinema

 

 

Exit mobile version