എന്നും രാത്രി ജോജു ചേട്ടന്‍ ഞങ്ങളെ തൃശൂര്‍ റൗണ്ടില്‍ കൊണ്ടുപോകും; വടക്കുംനാഥന്റെ മുന്നില്‍ വെച്ച് ഒരോ സീക്വന്‍സും അഭിനയിക്കും: സാഗര്‍ സൂര്യ

/

ജോജു ജോര്‍ജ് സംവിധാനം ചെയ്ത പണി എന്ന സിനിമയില്‍ എടുത്തുപറയേണ്ട ഒരു കഥാപാത്രം സാഗര്‍സൂര്യ ചെയ്ത ഡോണ്‍ സെബാസ്റ്റിയന്റെതായിരുന്നു. അടുത്തകാലത്തൊന്നും മലയാളികള്‍ ഇത്രയും ക്രൂരതയുള്ളൊരു വില്ലനെ കണ്ടിട്ടില്ല. തഴക്കമുള്ള ഒരു നടനായി അനായാസം കഥാപാത്രമായി മാറാന്‍ സാഗറിന് സാധിച്ചിരുന്നു.

എന്നാല്‍ അങ്ങനെയാരു പരകായപ്രവേശം നടത്താന്‍ തനിക്ക് സാധിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ മുഴുവന്‍ ക്രഡിറ്റും ജോജുവിനാണെന്നാണ് സാഗര്‍ സൂര്യ പറയുന്നത്.

അദ്ദേഹം തന്നെ സ്‌പെഷ്യല്‍ ട്രെയിനിങ് ഒന്നുകൊണ്ട് മാത്രമാണ് കഥാപാത്രത്തെ ഇത്രയും മികച്ചതാക്കാന്‍ തനിക്ക് സാധിച്ചതെന്നും സാഗര്‍ പറയുന്നു.

ജോജുവിനെ കാണാനില്ല, ഗിരിയെ മാത്രമെ കാണുന്നുള്ളു, ഒന്ന് ഉറപ്പാണ് ജോജു പണി തുടങ്ങിയിട്ടേയുള്ളു: ഹരീഷ് പേരടി

ജോജു ചേട്ടന്‍ ഞങ്ങളെ വിളിച്ച് കഥപറഞ്ഞപ്പോള്‍ ഇത്രയും വലിയ കഥാപാത്രം ചെയ്യാന്‍ ഞങ്ങളെക്കൊണ്ട് പറ്റുമോ എന്ന് സംശയം തോന്നിയിരുന്നു.

‘പണി’ സിനിമയുടെ നട്ടെല്ല് ഞങ്ങളുടെ കഥാപാത്രങ്ങളാണ്. ഞങ്ങള്‍ നന്നായി ചെയ്തില്ലെങ്കില്‍ സിനിമയും പാളിപ്പോകും. നിങ്ങളെക്കൊണ്ട് പറ്റുമെന്ന ആത്മവിശ്വാസം അദ്ദേഹം നല്‍കി.

ഷൂട്ട് തുടങ്ങുന്നതിനു മൂന്നുമാസത്തിനു മുന്‍പ് ജോജു ചേട്ടന്‍ ഒരു മാസത്തെ പരിശീലന ക്യാമ്പ് നടത്തി. കഥാപാത്രത്തിലേക്ക് മാറാന്‍ എനിക്കും ജുനൈസിനും ആ പരിശീലനം ഒരുപാട് സഹായമായി.

കഥയില്ലെന്ന് പറഞ്ഞ് അവൻ പറഞ്ഞ കഥ സൂപ്പർ ഹിറ്റായി: ഖാലിദ് റഹ്മാൻ

അതിനു പുറമെ ജോജു ചേട്ടന്റെ സ്പെഷല്‍ ട്രെയിനിങ് ദിവസവും ഉണ്ടായിരുന്നു. പടം തുടങ്ങുന്നതിന് മുന്നേ മൂന്നുമാസം ഞങ്ങള്‍ തൃശൂര്‍ തന്നെ താമസിച്ചു.

ജോജു ചേട്ടന്‍ വരും, രാത്രി ഞങ്ങളെ പുറത്തുകൊണ്ടുപോകും. ഞങ്ങളെ തൃശൂര്‍ റൗണ്ടില്‍ കൊണ്ടുപോയി വടക്കുന്നാഥന്റെ മുന്നില്‍ വച്ചിട്ടാണ് ഓരോ സീക്വന്‍സും ചെയ്യിച്ചു നോക്കുന്നത്.

ഈ സിനിമയുടെ വിജയത്തിന്റെ മുഴുവന്‍ ക്രെഡിറ്റും ജോജു ചേട്ടനും സിനിമയുടെ ടെക്നീഷ്യന്‍സിനും ആണ്. ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും ഈ സിനിമയില്‍ അഭിനയിക്കാന്‍ കഴിഞ്ഞത് ഒരു അനുഗ്രഹമാണ്,’ സാഗര്‍ സൂര്യ പറയുന്നു.

Content Highlight: Sagar Surya about Joju George training

 

Exit mobile version