ആവേശത്തിലെ അമ്പാനും പൊന്മാനിലെ മരിയോയ്ക്കും ശേഷം സജിന്‍ ഗോപു ആദ്യമായി നായകനാകുന്ന പൈങ്കിളി തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്.
മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. രോമാഞ്ചത്തിനും ആവേശത്തിനും ശേഷം ജിത്തു മാധവന്‍ രചന നിര്‍വഹിച്ച ചിത്രം സംവിധാനം ചെയ്തത് ശ്രീജിത്ത് ബാബുവാണ്.
യഥാര്‍ത്ഥ ജീവിതത്തിലെ പ്രണയത്തെ കുറിച്ച് സംസാരിക്കുകയാണ് നടന്‍ സജിന്‍ ബാബു. പ്രണയങ്ങളൊക്കെ ഉണ്ടായിട്ടുണ്ടെന്നും എന്നാല്‍ പല പ്രണയങ്ങളും അത്ര ലൗഡായി പ്രകടിപ്പിച്ചിട്ടില്ലെന്നുമായിരുന്നു സജിന്‍ പറഞ്ഞത്.
മലയാള സിനിമ നശിച്ചു പോകട്ടെ എന്ന് അന്ന് പറഞ്ഞതില്‍ പശ്ചാത്താപമുണ്ടോ; മറുപടിയുമായി ബേസില്‍
ലെറ്റര്‍ എഴുതാന്‍ മടിയായിട്ട് പ്രണയം നേരിട്ട് പോയി പറഞ്ഞ ആളാണ് താനെന്നും സജിന്‍ ഗോപു പറയുന്നു.
‘പ്രണയമൊക്കെ ഉണ്ടായിട്ടുണ്ട്. ഞാനല്‍പം റോ ആയി സംസാരിക്കുന്ന ആളായിരുന്നു. പിന്നെ അങ്ങനെ ഒന്നും സംസാരിച്ചിട്ടുമില്ല. പ്രണയം എന്നത് പൈങ്കിളിയാണ്.
സംവിധായകന്റെ പേര് നോക്കി ആളുകള്‍ സിനിമയ്ക്ക് കയറാന്‍ തുടങ്ങിയത് അന്ന് മുതല്‍: രണ്‍ജി പണിക്കര്‍
മടിയായിട്ട് പോയിട്ട് നേരിട്ട് പറഞ്ഞതാണ്. അത്ര പോലും കഷ്ടപ്പെടില്ല. പക്ഷേ പടത്തില്‍ ഞാന്‍ കുറേ സാധനങ്ങള്‍ അടിച്ചിട്ടുണ്ട്.
ക്രിഞ്ച് പരിപാടിയാണ്. പെര്‍ഫോമന്‍സ് ഭയങ്കര ലൗഡ് ആണ്. നൂറ് രൂപയ്ക്ക് 150 രൂപയുടെ അഭിനയം കാഴ്ചവെച്ചെന്ന് പറയില്ലേ, അതാണ്,’ സജിന്‍ പറയുന്നു.
Content Highlight: Sajin Gopu about his Love and Painkili Movie