ചില സിനിമാ ഡയലോഗുകളെ കുറിച്ചും സ്‌പോട്ട് ഇംപ്രവൈസേഷനെ കുറിച്ചും നമ്മള്‍ പോലും പ്രതീക്ഷിക്കാതെ ക്ലിക്ക് ആവുന്ന അത്തരം ഡയലോഗുകളെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നടന്‍ ബേസില്‍ ജോസഫ്.
മായാനദി എന്ന ചിത്രത്തിലെ അത്തരമൊരു ഡയലോഗിനെ കുറിച്ചാണ് ബേസില്‍ സംസാരിക്കുന്നത്.
മലയാള സിനിമ നശിച്ചുപോകട്ടെ എന്ന് ബേസിലിന്റെ കഥാപാത്രം സിനിമയിലൊരിടത്ത് പറയുന്നുണ്ട്. അന്ന് അങ്ങനെ പറയേണ്ടി വന്നതില്‍ ഇന്ന് പശ്ചാത്താപമുണ്ടോ എന്ന ചോദ്യത്തിനായിരുന്നു താരത്തിന്റെ മറുപടി.
പശ്ചാത്താപമൊന്നും ഇല്ലെന്നും അത് ആ ക്യാരക്ടറിന്റെ ആ സമയത്തെ വികാരമാണ് കാണിക്കുന്നതെന്നുമായിരുന്നു ബേസിലിന്റെ മറുപടി.
യഥാര്‍ത്ഥത്തില്‍ നശിച്ചുപോകട്ടെ എന്ന് മാത്രമേ ഡയലോഗില്‍ ഉണ്ടായിരുന്നുള്ളൂ എന്നും ബിനു പപ്പു ചേട്ടനാണ് അത്തരമൊരു ഇംപ്രവൈസേഷന് പിന്നിലെന്നും ബേസില്‍ പറഞ്ഞു.
സംവിധായകന്റെ പേര് നോക്കി ആളുകള്‍ സിനിമയ്ക്ക് കയറാന്‍ തുടങ്ങിയത് അന്ന് മുതല്‍: രണ്‍ജി പണിക്കര്‍
ബിനു പപ്പു ചേട്ടന്‍ ആ സിനിമയില്‍ അസോസിയേറ്റ് ഡയറക്ടര്‍ ആയിരുന്നു. ശ്യാമേട്ടനുമായി ഡിസ്‌കസ് ചെയ്തിട്ട് നശിച്ചുപോകട്ടെ എന്ന് പറയാം എന്ന് തീരുമാനിച്ചു.
ടേക്കില്‍ നശിച്ചുപോകട്ടെ എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ ‘മലയാള സിനിമ നശിച്ചുപോകട്ടെ’ എന്ന് ചേര്‍ത്ത് പറയ് എന്ന് ബിനു ചേട്ടന്‍ അപ്പുറത്ത് നിന്ന് വിളിച്ചുപറഞ്ഞു.
അത് പെട്ടെന്ന് വന്നതാണ്. ആലോചിക്കാനുള്ള സമയം പോലും കിട്ടുന്നതിന് മുന്‍പ് ഞാന്‍ അങ്ങനെ തന്നെ ആ ഡയലോഗ് പറഞ്ഞു. പെട്ടെന്നുള്ള ഒരു ഇംപ്രവൈസേഷനായിരുന്നു.
അത് പക്ഷേ എല്ലാവര്‍ക്കും ഭയങ്കര ഇഷ്ടപ്പെട്ടു. അങ്ങനെ മാറി വന്ന ഡയലോഗാണ്. അന്ന് അതിനെ കുറിച്ച് അന്നും ആലോചിച്ചിട്ടില്ല ഇപ്പോഴും ആലോചിച്ചിട്ടില്ല. അത് ആ ക്യാരക്ടറിന്റെ വികാരവിക്ഷോഭമായി കാണാം,’ ബേസില്‍ പറഞ്ഞു.
Content Highlight: Basil Joseph about his Dialogue on Mayanadi Movie