വര്‍ഷങ്ങള്‍ക്ക് ശേഷം ഞാന്‍ ലാലേട്ടനുമായി ഒന്നിക്കുന്ന സിനിമയാണത്: സംഗീത മാധവന്‍

/

തൊണ്ണൂറുകളില്‍ തമിഴ്, മലയാളം സിനിമകളില്‍ സജീവമായിരുന്ന നടിയാണ് സംഗീത. മലയാളത്തില്‍ മമ്മൂട്ടി, സുരേഷ് ഗോപി, ശ്രീനിവാസന്‍, ജയറാം, മുകേഷ് തുടങ്ങിയ മികച്ച താരങ്ങളോടൊപ്പം അഭിനയിക്കാന്‍ നടിക്ക് സാധിച്ചിരുന്നു. 1998ല്‍ പുറത്തിറങ്ങിയ ‘ചിന്താവിഷ്ടയായ ശ്യാമള’ സംഗീതയുടെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട സിനിമകളില്‍ ഒന്നായിരുന്നു. ശ്രീനിവാസനായിരുന്നു ഈ സിനിമയുടെ രചനയും സംവിധാനവും നിര്‍വഹിച്ചത്.

അവൻ വന്നതിന് ശേഷമാണ് അത്തരം സിനിമകൾ ചെയ്യാൻ എനിക്ക് ധൈര്യം വന്നത്: കുഞ്ചാക്കോ ബോബൻ

ചിന്താവിഷ്ടയായ ശ്യാമളയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള കേരള സംസ്ഥാന അവാര്‍ഡ് സംഗീതക്ക് ലഭിച്ചിരുന്നു. തമ്പി കണ്ണന്താനം സംവിധാനം ചെയ്ത് 1992ല്‍ റിലീസായ നാടോടി എന്ന ചിത്രത്തിലൂടെയാണ് സംഗീത മലയാളത്തില്‍ നായികയായി എത്തിയത്. മോഹന്‍ലാലായിരുന്നു ചിത്രത്തിലെ നായകന്‍. നാടോടി റിലീസ് ചെയ്ത് 32 വര്‍ഷത്തിന് ശേഷം മോഹന്‍ലാലുമായി ഒന്നിക്കുന്ന ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് സംഗീത.

മോഹന്‍ലാലും സത്യന്‍ അന്തിക്കാടും ഒന്നിക്കുന്ന ഹൃദയപൂര്‍വം എന്ന ചിത്രത്തിലാണ് സംഗീത മോഹന്‍ലാലിനൊപ്പം ഒന്നിച്ചഭിനയിക്കുന്നത്. ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് സംഗീത. സത്യന്‍ അന്തിക്കാടുമായി ഒരിക്കല്‍ പോലും തനിക്ക് വര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞില്ലെന്നും തന്നെ സംബന്ധിച്ച് അത് വലിയ നഷ്ടമാണെന്നും സംഗീത പറഞ്ഞു. ഒരിക്കല്‍ സത്യന്‍ അന്തിക്കാടുമായി ഒന്നിക്കേണ്ട അവസരം വന്നെങ്കിലും അത് നഷ്ടമായെന്നും സംഗീത കൂട്ടിച്ചേര്‍ത്തു.

പിന്നീട് ഇപ്പോഴാണ് സത്യന്‍ അന്തിക്കാടുമായി ഒന്നിക്കുന്നതെന്നും ആ കഥയില്‍ താന്‍ വളരെ എക്‌സൈറ്റഡാണെന്നും സംഗീത പറഞ്ഞു. നാടോടിയിലാണ് താന്‍ ആദ്യമായി മോഹന്‍ലാലിനൊപ്പം അഭിനയിക്കുന്നതെന്നും അതിന് ശേഷം ഇപ്പോഴാണ് അദ്ദേഹത്തെ കാണുന്നതെന്നും സംഗീത കൂട്ടിച്ചേര്‍ത്തു. അടുത്ത വര്‍ഷം ജനുവരിയില്‍ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുമെന്നും സംഗീത പറഞ്ഞു. ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകയായിരുന്നു സംഗീത.

ലാലേട്ടന് വേണ്ടി അൽഫോൺസ് പ്രേമത്തിൽ ഒരു കഥാപാത്രം എഴുതിയിരുന്നു, പക്ഷെ…: കൃഷ്ണശങ്കർ

‘സത്യന്‍ സാറിന്റെ കൂടെ വര്‍ക്ക് ചെയ്യുക എന്നത് വലിയൊരു ആഗ്രഹമായിരുന്നു. ഇത് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞിട്ടുമുണ്ട്. മുന്‍പ് അദ്ദേഹത്തിന്റെ ഒരു സിനിമ ഞാന്‍ ചെയ്യേണ്ടിയിരുന്നതായിരുന്നു. പക്ഷേ അവസാനനിമിഷം അത് ക്യാന്‍സലായി. പിന്നീട് ഹൃദയപൂര്‍വത്തിലേക്ക് എന്നെ വിളിച്ചപ്പോള്‍ ഞാന്‍ ഈ കാര്യം അദ്ദേഹത്തോട് പറഞ്ഞിരുന്നു. ‘നമ്മള്‍ ഒരുമിച്ച് വര്‍ക്ക് ചെയ്യേണ്ട സമയത്ത് മാത്രമേ അത് സംഭവിക്കുള്ളൂ’ എന്നാണ് സത്യന്‍ സാര്‍ പറഞ്ഞത്.

ഹൃദയപൂര്‍വത്തില്‍ എന്റെ ക്യാരക്ടര്‍ മുംബൈയിലെ ഒരു മോഡേണ്‍ ക്യാരക്ടറാണ്. സത്യന്‍ സാര്‍ ഇത്രമാത്രമേ എന്നോട് പറഞ്ഞുള്ളൂ. നാടോടിയിലാണ് ഞാന്‍ ലാലേട്ടനെ ആദ്യമായി കാണുന്നത്. അതിന് ശേഷം പുള്ളിയെ കാണുന്നത് ഇപ്പോഴാണ്. അടുത്ത വര്‍ഷം ജനുവരിയില്‍ ഈ പടത്തിന്റെ ഷൂട്ട് തുടങ്ങും. ബാക്കിയൊന്നും എനിക്കറിയില്ല,’ സംഗീത പറഞ്ഞു.

Content Highlight: Sangita Madhavan about Hridayapoorvam movie

Exit mobile version