സിനിമ കുറഞ്ഞിട്ടാണോ വസ്ത്രത്തിന്റെ നീളം കുറയുന്നത്?; ആളുകള്‍ ഫ്രസ്‌ട്രേഷന്‍ തീര്‍ക്കുകയാണ്: സാനിയ

/

സോഷ്യല്‍ മീഡിയ അറ്റാക്കുകളെ കുറിച്ചും വസ്ത്രധാരണത്തെ പോലും വിമര്‍ശിക്കുന്ന ചിലരുടെ രീതികളെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നടി സാനിയ അയ്യപ്പന്‍.

സിനിമയില്‍ എത്തിയ നാള്‍ മുതല്‍ സോഷ്യല്‍മീഡിയയുടെ ഇരയാണ് താനെന്നും അത് ഇന്നും തുടരുന്നെന്നും സാനിയ പറയുന്നു. ഇത്തരക്കാരെ ഉപദേശിക്കാനോ അതിനോട് പ്രതികരിക്കാനോ താന്‍ പോകാറില്ലെന്നും താരം പറയുന്നു.

‘ ആദ്യത്തെ സിനിമ മുതല്‍ ഞാന്‍ സോഷ്യല്‍ മീഡിയയുടെ ഇരയാണ്. ക്വീന്‍ ഇറങ്ങിയപ്പോള്‍ ചിന്നുവിനെ വെച്ചായിരുന്നു ട്രോളുകളെല്ലാം. അന്നല്ലൊം വിഷമം തോന്നി. പക്ഷേ അതൊന്നും അത്ര മോശമായിരുന്നില്ല.

എന്റെ ആ സിനിമ ഒരിക്കലും കാണില്ലെന്ന് അമ്മ പറഞ്ഞു: ഐശ്വര്യലക്ഷ്മി

സമീപകാലത്ത് കാര്യങ്ങള്‍ കൂടുതല്‍ കൈവിട്ടു. ഫോട്ടോകള്‍ക്ക് താഴെ ‘സിനിമ കുറഞ്ഞിട്ടാണോ വസ്ത്രത്തിന്റെ നീളം കുറയുന്നത് ‘ എന്നൊക്കെയുള്ള കമന്റുകള്‍ വന്നു.

ആളുകള്‍ അവരുടെ ഫ്രസ്‌ട്രേഷന്‍ തീര്‍ക്കുകയാണ്. ഇപ്പോള്‍ ഞാന്‍ അവരെ ഉപദേശിക്കാനോ അതിനോട് പ്രതികരിക്കാനോ പോകാറില്ല. അതൊക്കെ ആലോചിച്ച് എന്റെ മാനസികാരോഗ്യം മോശമാക്കേണ്ട കാര്യമില്ലെന്ന് വിചാരിക്കും. ഇതൊക്കെ ഈ യാത്രയുടെ ഭാഗമാണെന്ന് ഇപ്പോള്‍ തിരിച്ചറിയുന്നുണ്ട്,’ സാനിയ പറയുന്നു.

എല്ലായ്‌പ്പോഴും മോഡേണ്‍ വസ്ത്രങ്ങള്‍ മാത്രം ധരിക്കുന്നത് കൊണ്ട് തനിക്ക് മോഡേണ്‍ കഥാപാത്രങ്ങള്‍ മാത്രമേ ചെയ്യാനാവൂ എന്നൊരു തോന്നല്‍ ഇന്‍ഡസ്ട്രിയില്‍ തന്നെ ഉണ്ടായിട്ടുണ്ടെന്നും താരം പറയുന്നു.

അഭിനയിച്ച സിനിമകളില്‍ ഏറ്റവും പ്രിയപ്പെട്ട കഥാപാത്രം…: ദിലീഷ് പോത്തന്‍

‘ ഫാഷന്‍ മേഖല എനിക്ക് ഏറെ ഇഷ്ടമാണ്. ഏത് ഇവന്റിനും അണിഞ്ഞൊരുങ്ങി പോകുന്നതും ഫോട്ടോഷൂട്ട് ചെയ്യുന്നതുമൊക്കെ വ്യക്തിപരമായി സന്തോഷം നല്‍കുന്ന കാര്യങ്ങളാണ്.

ബോളിവുഡിലെ പ്രമുഖ ഫാഷന്‍ ഡിസൈനര്‍മാരെയെല്ലാം ഞാന്‍ ഫോളോ ചെയ്യുന്നുണ്ട്. അവിടെയൊക്കെ ഡിന്നറിന് പോലും അണിഞ്ഞൊരുങ്ങിയാണ് പോകുക.

ഇവിടേയും അത്തരം മാറ്റങ്ങള്‍ ഉണ്ടാകണമെന്നാണ് ആഗ്രഹം. പിന്നെ ഇതിനൊക്കെ ഒരു നെഗറ്റീവ് വശവുമുണ്ട്. എന്നെക്കൊണ്ട് നെഗറ്റീവ് കഥാപാത്രം മാത്രമേ ചെയ്യാനാവുള്ളൂ എന്നൊരു തോന്നല്‍ ഇന്‍ഡ്‌സ്ട്രിയില്‍ തന്നെ ഉണ്ടായി,’ സാനിയ പറയുന്നു.

Content Highlight: Saniya Iyappan about Socialmedia attack

Exit mobile version