എന്തോ ചെയ്യാനാ സഹിച്ചേ പറ്റൂ ; ബറോസ് സെറ്റില്‍ ഞാന്‍ വഴക്കുണ്ടാക്കുമ്പോള്‍ ലാല്‍ പറയും

/

മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രം ബറോസ് ഇന്ന് തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. ആദ്യ ഷോകള്‍ കഴിയുമ്പോള്‍ തന്നെ മികച്ച പ്രതികരണമാണ് ചിത്രം നേടുന്നത്.

പൂര്‍ണമായി ത്രിഡിയില്‍ ഒരുക്കിയ ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് സന്തോഷ് ശിവനാണ്. മോഹന്‍ലാല്‍ എന്ന സംവിധായകനെ കുറിച്ചും ബറോസ് സെറ്റിനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് സന്തോഷ് ശിവന്‍.

സെറ്റില്‍ മിക്കപ്പോഴും മോഹന്‍ലാലുമായി വഴക്കായിരിക്കുമെന്നും എങ്കിലും തമ്മില്‍ പിണക്കമൊന്നും ഉണ്ടാവില്ലെന്നും സന്തോഷ് ശിവന്‍ പറയുന്നു.

ലാലേട്ടന്റെ ബറോസ് എങ്ങനെ? പ്രേക്ഷക പ്രതികരണം

‘സംവിധായകന്‍ എന്ന നിലയില്‍ അദ്ദേഹം ഒറിജിനലാണ്. കൊവിഡ് സമയത്തേ കുറേ ഫോട്ടോകളൊക്കെ എടുത്ത് എനിക്ക് അയ്ക്കും. അദ്ദേഹത്തിന്റേത് ഒറിജിനല്‍ തിങ്കിങ് ആണ്.

അത് ഈ സിനിമയില്‍ വന്നിട്ടുണ്ട്. ചില ഷോട്ടൊക്കെ അത്രയും കോംപ്ലിക്കേറ്റഡ് ആയിരിക്കും. ടെക്‌നിക്കലി എങ്ങനെ എക്‌സിക്യൂട്ട് ചെയ്യുമെന്നതിനെ കുറിച്ച് ധാരണയില്ലാത്തതുകൊണ്ട് പുള്ളി എന്തുവേണമെങ്കിലും പറയും.

അത് ഒരു തരത്തില്‍ നല്ലതാണ്. മണിരത്‌നം ഒരിക്കല്‍ എന്നോട് പറഞ്ഞിട്ടുണ്ട്. ഇതെങ്ങനെ കിട്ടുമെന്നൊന്നും എനിക്കറിയില്ല എനിക്കിത് വേണമെന്ന്. അതൊരു നെഗറ്റീവ് അല്ല.

ഇത് എന്താണ് ഇത്, നമ്മളെ ഒരു വഴിയാക്കുകയാണല്ലോ എന്ന് നമുക്ക് തോന്നും. പിന്നെ ത്രിഡി ക്യാമറ വളരെ വലുതാണ്. നമ്മള്‍ വിചാരിക്കുന്ന പോലെ അങ്ങനെ മൂവ് ചെയ്യാനൊന്നും പറ്റില്ല. ലാലിനാണെങ്കില്‍ വലിയ മൂവ്‌മെന്റ്‌സും ഉണ്ട്.

എന്നെക്കൊണ്ട് ഈ വേഷം ചെയ്യിപ്പിക്കാനുള്ള തന്റേടം ആഷിഖ് അബു കാണിച്ചു, മറ്റാര്‍ക്കും അങ്ങനെ തോന്നിയില്ലല്ലോ: പൊന്നമ്മ ബാബു

ലൊക്കേഷനില്‍ ഞങ്ങള്‍ തമ്മില്‍ വഴക്കൊക്കെ ഉണ്ടാകും. എങ്കിലും പിണക്കമൊന്നും ഇല്ല. ചെറിയ വഴക്കൊക്കെയാണ്. മൈക്കില്‍ കൂടിയൊക്കെ അങ്ങോട്ടും ഇങ്ങോട്ടും ഓരോന്ന് പറയും. ഒരു തരത്തില്‍ അത് നല്ലതാണ്.

പിന്നെ ലാല്‍ സാറിനെ അങ്ങനെ ആരും ഒന്നും പറയില്ല. നമ്മള്‍ക്കൊക്കെയേ ഇങ്ങനെ പറയാനുള്ള ലൈസന്‍സുള്ളൂ. അത് അദ്ദേഹത്തിന് ഇഷ്ടവുമാണ്.

ചിലതൊക്കെ ഭയങ്കര ഡിഫിക്കല്‍ട്ട് ഷോട്ടായിരിക്കും. ഞാന്‍ വഴക്ക് പറയുമ്പോള്‍ എന്തോ ചെയ്യാനാ സഹിച്ചേ പറ്റൂ എന്നായിരിക്കും ലാലിന്റെ മറുപടി,’ സന്തോഷ് ശിവന്‍ പറയുന്നു.

Content Highlight: Santhosh Sivan about Barroz Movie

 

Exit mobile version