മോഹന്‍ലാലിന്റെ ആദ്യ സംവിധാന സംരംഭമായ ബറോസ് തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. 3ഡിയില്‍ ഒരു വിസ്മയം തന്നെയാണ് മോഹന്‍ലാല്‍ ഒരുക്കിയിരിക്കുന്നത് എന്നാണ് ആദ്യ റിപ്പോര്‍ട്ടുകള്‍.
പൂര്‍ണമായും കുട്ടികള്‍ക്കുള്ള ചിത്രമായാണ് ലാല്‍ ബറോസിനെ ഒരുക്കിയിരിക്കുന്നത്. ബറോസ് ഷൂട്ട് ചെയ്യുന്ന സമയത്ത് തനിക്ക് ബുദ്ധിമുട്ടായി തോന്നിയ ഒരു കാര്യത്തെ കുറിച്ച് സംസാരിക്കുകയാണ് മോഹന്‍ലാല്‍.
ബറോസിലെ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത് താനായതുകൊണ്ട് തന്നെ ഓരോ സീനും ബാക്കിയുള്ളവര്‍ക്ക് വിശദീകരിച്ചുകൊടുക്കുന്നത് കഥാപാത്രത്തിന്റെ അതേ കോസ്റ്റിയൂമില്‍ ആയിരുന്നെന്നും അത് തനിക്കൊരു ബുദ്ധിമുട്ടായി തോന്നിയിരുന്നന്നുമാണ് ലാല്‍ പറയുന്നത്.
എന്തോ ചെയ്യാനാ സഹിച്ചേ പറ്റൂ ; ബറോസ് സെറ്റില്‍ ഞാന്‍ വഴക്കുണ്ടാക്കുമ്പോള്‍ ലാല്‍ പറയും
അഭിനയവും സംവിധാനവും ഒരുമിച്ച് ചെയ്യുന്നത് അല്പം ബുദ്ധിമുട്ടേറിയ കാര്യമല്ലേയെന്ന ചോദ്യത്തിനായിരുന്നു മോഹന്‍ലാലിന്റെ മറുപടി.
‘ഇല്ല. അതൊക്കെ ഒരു പ്രാക്ടീസ് അല്ലേ. പിന്നെ എനിക്കൊപ്പം ഒരുപാട് ആളുകള്‍ അവിടെ ഉണ്ടല്ലോ. ക്യാമറാമാന്‍ ആയാലും രാജീവിനെപ്പോലുള്ളവര്‍ ആയാലും എല്ലാവരും എനിക്കൊപ്പമുണ്ടായിരുന്നു.
പിന്നെ അല്‍പം ബുദ്ധിമുട്ടുള്ള കാര്യം ഞാന്‍ എന്റെ കോസ്റ്റിയൂം ഇട്ട് നില്‍ക്കുമ്പോള്‍ തന്നെയായിരിക്കും മറ്റുള്ളവര്‍ക്ക് സീന്‍ വിശദീകരിച്ചു കൊടുക്കേണ്ടി വരിക.
അല്ലാതെ ഞാന്‍ അവിടെ കംഫര്‍ട്ടബിള്‍ ആയിരുന്നു. പിന്നെ ബറോസിന്റെ കാര്യത്തില്‍ പോസ്റ്റ് പ്രൊഡക്ഷനായിരുന്നു കഷ്ടം. അല്ലാതെ ത്രിഡിക്കായി പ്രത്യേക അഭിനയമൊന്നും നമ്മള്‍ കാഴ്ചവെക്കേണ്ടതില്ലല്ലോ’, മോഹന്‍ലാല്‍ പറഞ്ഞു.
ലാലേട്ടന്റെ ബറോസ് എങ്ങനെ? പ്രേക്ഷക പ്രതികരണം
ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ സന്തോഷ് ശിവനെ കുറിച്ചും മോഹന്‍ലാല്‍ അഭിമുഖത്തില്‍ സംസാരിച്ചു
സന്തോഷ് ഒരു അഡ്വന്‍ഞ്ചറസ് ക്യാമറാമാന്‍ ആണെന്നും എത്ര ബുദ്ധിമുട്ടുള്ള ഷോട്ട് കൊടുത്താലും അദ്ദേഹം അത് പോസിബിളാക്കി തരുമെന്നുമായിരുന്നു ലാല്‍ പറഞ്ഞത്.
Content Highlight: Mohanlal about the Difficult thing on Barroz