നുണക്കുഴിയില്‍ ഹിറ്റായ ആ ഡയലോഗ് ബേസില്‍ കയ്യില്‍ നിന്നിട്ടതാണ്: തിരക്കഥാകൃത്ത്

ബേസില്‍-ഗ്രേസ് ആന്റണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത നുണക്കുഴി എന്ന ചിത്രത്തിന് വലിയ സ്വീകാര്യതയാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്.

ജീത്തു സംവിധാനം ചെയ്ത 12th മാന്‍, കൂമന്‍ എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കിയ കൃഷ്ണകുമാര്‍ തന്നെയാണ് നുണക്കുഴിയുടേയും തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ ചില ഡയലോഗുകളെ കുറിച്ചും അതില്‍ ബേസില്‍ കയ്യില്‍ നിന്നിട്ട ഡയലോഗിനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് കൃഷ്ണകുമാര്‍.

‘ഐ ആം എ റിച്ച് ജെന്റില്‍മാന്‍ ഷോ സം റെസ്പെക്ട്’ എന്നുള്ള ഡയലോഗ് ബെയ്‌സില്‍ കയ്യില്‍ നിന്ന് ഇട്ടതാണ്. ഇന്‍കം ടാക്‌സ് ഓഫീസില്‍ ഇയാള് ചെല്ലുന്ന സമയത്ത് ഇയാളെ ആരും കാര്യമായി പരിഗണിക്കുന്നില്ല, അവിടെ സീനില്‍ വേറെ ഡയലോഗ് ആയിരുന്നു ഞാന്‍ എഴുതിയിരുന്നത്, എന്നെ എല്ലാവരും ഒന്ന് പരിഗണിക്കേണ്ടതാണ് എന്ന രീതിയിലുള്ള ഒരു ഡയലോഗ്.

എമ്പുരാനിലെ പാട്ടിനായി പൃഥ്വിയോട് റഫറന്‍സ് ചോദിച്ചു, മറുപടി ഇതായിരുന്നു: ദീപക് ദേവ്

അപ്പോഴാണ് ബേസില്‍ ഈ ഡയലോഗ് പറഞ്ഞത്. ബേസില്‍ പറഞ്ഞു ഒരു ആറ്റിറ്റിയൂഡ് ഇട്ട് നമുക്ക് ഇവിടെ ഒരു ഡയലോഗ് ഇടാം എന്ന് പറഞ്ഞിട്ട് ആ ഡയലോഗ് പറഞ്ഞു. പിന്നെ അത് തുടര്‍ച്ചയായി വീണ്ടും വീണ്ടും പലയിടത്ത് ഉപയോഗിച്ചു അത് തിയേറ്ററില്‍ ചിരി പടര്‍ത്തി. പുള്ളി റിച്ചാണെന്ന് ആര്‍ക്കും തോന്നുന്നില്ല പക്ഷേ പുള്ളി റിച്ചാണെന്ന് എല്ലാവരെയും അറിയിക്കുകയും വേണം അതിനുവേണ്ടി ആ ഡയലോഗ് നല്ല ഉപകാരം ചെയ്തു,’ കൃഷ്ണകുമാര്‍ പറയുന്നു.

എഴുത്തിന്റെ സമയത്ത് തന്നെ പ്രധാന കഥാപാത്രമായ എബി സക്കറിയെ കുറിച്ച് ചര്‍ച്ച ചെയ്തപ്പോള്‍ ബേസില്‍ തന്നെ ചെയ്യട്ടെ എന്ന് ഒരു തീരുമാനത്തിലേക്ക് എല്ലാവരും കൂടി എത്തിയിരുന്നു.

പിന്നെ ഈ ഒരു കഥ വായിച്ചപ്പോള്‍ പോലീസുകാരനായി എല്ലാവരുടെയും മനസ്സില്‍ തോന്നിയത് ബൈജു ചേട്ടന്‍ തന്നെയാണ്. ഞാന്‍ എഴുതിയപ്പോഴും എന്റെ മനസ്സിലും തോന്നിയത് ബൈജു ചേട്ടനെ തന്നെയായിരുന്നു. പല ഡയലോഗുകളും അദ്ദേഹത്തെ മനസില്‍ കണ്ട് എഴുതിയതാണ്.

വണ്ണം കൂടിയതിന്റെ പേരില്‍ പലതവണ ബോഡി ഷെയ്മിങ് നേരിട്ടു; ആ പാട്ട് സീനില്‍ വണ്ണമാണ് എന്റെ പ്ലസ് പോയിന്റ്: അപര്‍ണ ബാലമുരളി

എഴുതുമ്പോള്‍ തന്നെ ഗ്രേസിന്റെ മുഖവും മനസില്‍ വന്നിരുന്നു. ഗ്രേസും ബെയ്‌സിലും അല്‍ത്താഫും ഒക്കെ നന്നായി ഹ്യൂമര്‍ കൈകാര്യം ചെയ്യുന്ന ആള്‍ക്കാരാണ്. അവര്‍ കഥാപാത്രം ഏറ്റെടുത്താല്‍ പിന്നെ നമുക്ക് പകുതി ജോലി കുറഞ്ഞു,’ കൃഷ്ണകുമാര്‍ പറഞ്ഞു.

Content Highlight: Script Writer Krishnakumar about Nunakkuzhi Movie and Basil Joseph

Exit mobile version