എമ്പുരാന് വേണ്ടി മ്യൂസിക് ചെയ്യുമ്പോള്‍ നേരിട്ട ചലഞ്ചുകളെ കുറിച്ചും പാട്ടുകള്‍ക്കായി പൃഥ്വിയോട് റഫറന്‍സ് ചോദിച്ചപ്പോള്‍ കിട്ടിയ മറുപടിയെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് സംഗീത സംവിധായകന്‍ ദീപക് ദേവ്. പൃഥ്വി ഒരു പാട്ട് റഫറന്‍സായി തരില്ലെന്നും മറിച്ച് കഥാപാത്രത്തിന്റെ ഇമോഷനാണ് നമുക്ക് തരികയെന്നും ദീപക് ദേവ് പറയുന്നു.
‘ പൃഥ്വിക്ക് വേണ്ടി പാട്ട് ചെയ്യുമ്പോള്‍ പുള്ളിയുടെ മനസില്‍ ഒരു കാര്യമുണ്ടാകും, അത് നമ്മളോട് പറയുക ഏതെങ്കിലും റഫറന്‍സസ് വെച്ചിട്ടല്ല. പുള്ളിയുടെ ഫീല്‍ പറയും ക്യാരക്ടറിന്റെ ഇമോഷനാണ് കൂടുതലും പറയുന്നത്.
ക്യാരക്ടറിന്റെ മനസില്‍ എന്താണ് കിട്ടുന്നത് എന്ന് പറയും. അതേസമയം കാണുന്ന ഓഡിയന്‍സിന് ഗൂസ് ബംബ്‌സ് വരാന്‍ എന്തൊക്കെ പീക്ക് പോയിന്റ്‌സാണ് പാട്ടില്‍ വേണ്ടത് എന്ന് പറഞ്ഞിട്ട് നിര്‍ത്തും.
ഇനി നിങ്ങളുടെ ഏരിയ ആണെന്ന് പറയും, അല്ല എന്തെങ്കിലും റഫറന്‍സ് ഉണ്ടോ, അപ്പോള്‍ പിന്നെ എനിക്കുണ്ടാക്കിയാല്‍ പോരെ എന്ന് ചോദിക്കും.
ഒന്നുമില്ല. ഇതുപോലെ അതുപോലെ എന്നൊന്നും ഞാന്‍ പറയില്ല. ഒരു സാധനം ദീപക് ദേവ് ഇങ്ങോട്ട് തരുക, അത് ശരിയായിട്ടില്ല എന്ന് തോന്നുകയാണെങ്കില്‍ പറയാം. എന്ന് പറഞ്ഞു.
എമ്പുരാനിലെ ഒരു പാട്ട് കൊടുത്തു. ഇത്രയും വലിയ പ്രൊജക്ട് ആയതുകൊണ്ട് തന്നെ പ്രിപ്പയേര്‍ഡ് ആയിരുന്നു. ചേഞ്ചസ് വരാന്‍ സാധ്യതയുണ്ടെന്ന് ഞാന്‍ ഉറപ്പിച്ചിരുന്നു. എന്തോ ചക്ക വീണ് മുയല്‍ ചത്തതാണോ എന്നറിയില്ല. അയച്ചുകൊടുത്ത ഉടനെ തന്നെ ഐ റിയലി ലൈക്ക് ഇറ്റ് എന്ന് മെസ്സേജ് അയച്ചു.
‘മമ്മൂട്ടി, കുട്ടി, പെട്ടി’ എന്നുപറഞ്ഞ് കളിയാക്കിയ ഒരു കാലമുണ്ടായിരുന്നു സിനിമയില്‍: സിബി മലയില്‍
ലാലേട്ടന് വേണ്ടിയുള്ള പാട്ടിന്റെ ജോലികളൊന്നും തുടങ്ങിയിട്ടില്ല. മൈന്റില്‍ വര്‍ക്ക് നടക്കുന്നുണ്ട്. ലോക്ക് ചെയ്യുന്ന രീതിയില്‍ പ്രോഗ്രാം ചെയ്തിട്ടില്ല. സീനിന്റെ ഓര്‍ഡര്‍ എല്ലാം മാറും. പടത്തിന് ഒരു ഗ്രാഫ് മെയിന്റെയ്ന്‍ ചെയ്യണം. അപ്പോള്‍ ഇരട്ടിപ്പണിയാകും. അതുകൊണ്ട് തന്നെ മെന്റല്‍ വര്‍ക്ക് നടക്കുന്നുണ്ട്.
ഞാന്‍ മാസ് ചെയ്യാന്‍ നല്ലതാണെന്ന് തിരിച്ചറിയുന്നത് ലൂസിഫറിലൂടെയാണ്. അതുവരെ ഞാന്‍ ഫുള്‍ ഓഫ് ഫുള്‍ മാസ് ചെയ്തിട്ടില്ല. കടവുളെപോലെ റഫ്താരെ പോലുള്ള ഐറ്റം ഡാന്‍സ് ചെയ്തിട്ടില്ല.
അതുവരെ കണ്ടുശീലിച്ചതല്ലാത്ത മാസുമുണ്ടെന്ന് എനിക്ക് മനസിലായി. മാസാണ് എന്ന് പൃഥ്വി പറയുമ്പോള്‍ ഞാന്‍ വിചാരിക്കുന്നത് ഡപ്പാംകൂത്താണ് അദ്ദേഹം ഉദ്ദേശിക്കുന്നതെന്നാണ്. നമ്മള്‍ ഈ വിജയ് രജനി പാട്ടിലെ ഡംപാംകൂത്താണല്ലോ കേള്‍ക്കുന്നത്. എനിക്ക് ഓര്‍മ വന്നത് അതായിരുന്നു.
നോ നോ അതല്ല, മാസ്സ് വിത്ത് ക്ലാസ് എന്ന് പൃഥ്വി പറഞ്ഞു. കടവുളെ പോലെ എന്ന പാട്ടില്‍ മാസ് വേണമെന്ന് പറയുമ്പോള്‍ പുള്ളി ഉദ്ദേശിക്കുന്നത് ഡംപ്പാംകൂത്താണെന്നാണ് ഞാന്‍ കരുതിയത്. മുന്നോട്ടുപോയപ്പോഴാണ് പുള്ളി പറയുന്നത് മാസ് എന്നാണെങ്കിലും ഹ്യൂജ് ആണ് സിംഫണി പോലത്തെ സൗണ്ടും വേണം മാസില്‍ കണക്ട് ചെയ്യുന്ന സിംപിള്‍ ആയിട്ടുള്ള ഫ്രേസും വേണമെന്നൊക്കെ മനസിലായത്.
അത് എനിക്ക് വളരെ ഇഷ്ടപ്പെട്ടു. അത് എന്റേയും ടേസ്റ്റാണ്. അത് തന്നെയാണ് എമ്പുരാനിലും ഫോളോ ചെയ്യുന്നത്,’ ദീപക് ദേവ് പറഞ്ഞു.
Content Highlight: Deepak Dev About Empuraan Songs and Prithviraj