മമ്മൂക്ക ക്യാമറക്ക് മുന്നിൽ വന്ന് നിന്നാൽ ഒരു ഉത്സവ ഫീലാണ്: ഷാജി കൈലാസ്

മാസ് മസാല സിനിമകളിലൂടെ വലിയ ആരാധകരെ സ്വന്തമാക്കിയ സംവിധായകനാണ് ഷാജി കൈലാസ്. ദി ന്യൂസ്‌ എന്ന സിനിമയിലൂടെ സംവിധായകനായി അരങ്ങേറിയ ഷാജി കൈലാസ് ഡോ. പശുപതി എന്ന സിനിമയിലൂടെയാണ് ശ്രദ്ധ നേടുന്നത്.

ആ മോഹന്‍ലാല്‍ ചിത്രം ഹിറ്റാകുമെന്ന് പ്രതീക്ഷിച്ചു, പക്ഷേ തിയേറ്ററില്‍ പ്രേക്ഷകര്‍ ആ സിനിമ സ്വീകരിച്ചില്ല: സ്വര്‍ഗചിത്ര അപ്പച്ചന്‍

മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി എന്നിവരുടെ താരപരിവേഷം ഉയർത്തുന്നതിൽ ഷാജി കൈലാസിന്റെ കഥാപാത്രങ്ങൾ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. പൂവള്ളി ഇന്ദുചൂഡൻ, അറക്കൽ മാധവനുണ്ണി തുടങ്ങിയവരെല്ലാം ആരാധകർ ആഘോഷിച്ച കഥാപാത്രങ്ങളാണ്. തന്റെ നായകൻമാർക്ക് ഗംഭീര ഇൻട്രോയും ഷാജി കൈലാസ് നൽകാറുണ്ട്.

രൺജി പണിക്കരുടെ തിരക്കഥയിൽ ഷാജി കൈലാസ് ഒരുക്കിയ സൂപ്പർ ഹിറ്റ്‌ ചിത്രമാണ് ദി കിങ്. ചിത്രത്തിൽ മമ്മൂട്ടിയെ കാണാൻ നല്ല രസമാണെന്ന് പറയുകയാണ് ഷാജി കൈലാസ്. ക്യാമറക്ക് മുന്നിൽ മമ്മൂട്ടിയെ നിർത്തിയാൽ ഒരു ഉത്സവത്തിന്റെ ഫീലാണെന്നും ഷാജി കൈലാസ് പറഞ്ഞു. കാൻ ചാനൽ മീഡിയയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ദി കിങ്ങിൽ മമ്മൂക്ക കാണാൻ നല്ല രസമാണ്. പക്ഷെ അതൊരു മാജിക് ഒന്നുമല്ല. മമ്മൂക്ക അങ്ങനെ തന്നെയാണല്ലോ. ക്യാമറക്ക് മുന്നിൽ കൊണ്ട് നിർത്തിയാൽ തന്നെ ഒരു ഉത്സവമല്ലേ.

ബറോസ് വിജയിക്കുമോ പരാജയപ്പെടുമോ എന്നതിനെ ആശ്രയിച്ചിരിക്കും ആ തീരുമാനം: മോഹന്‍ലാല്‍
അതൊരു കലയാണ്. നല്ല ജന്റിൽ മാനാണ് അദ്ദേഹം. വന്ന് നിന്നാൽ തന്നെ ഒരു തലയെടുപ്പാണ്. അദ്ദേഹത്തിന്റെ മുഖത്ത് തന്നെ ഒരു പവറുണ്ട്. ചെറുതായി ഒന്ന് നോക്കിയാൽ തന്നെ നമുക്ക് അത് വല്ലാതെ കിട്ടും.

നമുക്ക് തന്നെ അത് കാണുമ്പോൾ ഒരു ഫീൽ കിട്ടും. അതുകൊണ്ടാണ് ക്യാമറയൊക്കെ നല്ല ക്ലോസപ്പിൽ ടൈറ്റായി വെക്കുന്നതൊക്കെ,’ഷാജി കൈലാസ് പറയുന്നു.

Content Highlight: Shaji Kailas Talk About Mammootty

Exit mobile version