പ്രേമം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ പ്രേക്ഷകർക്കിടയിൽ വലിയ ശ്രദ്ധ നേടിയ നടനാണ് ഷറഫുദ്ദീൻ. മുമ്പും സിനിമയിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും പ്രേമത്തിലെ ഗിരിരാജൻ കോഴി എന്ന കഥാപാത്രമാണ് താരത്തിന് സ്വീകാര്യത നേടി കൊടുത്തത്. ഇന്ന് വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ ഒരു നായക നടനായി താരം മാറി.
ആ നടന്‍ ഓരോ സീനിലും എങ്ങനെ പ്രതികരിക്കുമെന്ന് നമുക്ക് പ്രവചിക്കാന്‍ പറ്റില്ല: വിനയ
അത്തരത്തിൽ വലിയ ശ്രദ്ധ നേടിയ വേഷമായിരുന്നു മിഥുൻ മാനുവൽ തോമസ് ഒരുക്കിയ അഞ്ചാം പാതിരയെന്ന ചിത്രത്തിലെ കഥാപാത്രം. ഷൂട്ടിങ് പുരോഗമിക്കുന്നതനുസരിച്ച് മാറ്റം വരുത്തിയ കഥാപാത്രമാണതെന്നും കുഞ്ചാക്കോ ബോബൻ എന്ന നടനെ വിശ്വസിച്ചാണ് ആ സിനിമ ഉണ്ടാവുന്നതെന്നും ഷറഫുദ്ദീൻ പറയുന്നു. മാതൃഭൂമി സ്റ്റാർ ആൻഡ് സ്റ്റൈൽ മാഗസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലാലേട്ടനൊപ്പമുള്ള ആ ഷോട്ട് എടുക്കുന്ന ദിവസം ഞാൻ കിളി പോയ അവസ്ഥയിലായിരുന്നു: കല്യാണി പ്രിയദർശൻ
‘എൻ്റെ കരിയറിലെ തന്നെ പ്രധാന അടയാളങ്ങളിലൊന്നാണത്. ഷൂട്ടിങ് പുരോഗമിക്കുന്തോറും കഥാപാത്രത്തിന് ചില മാറ്റങ്ങളൊക്കെ വരുത്തിയ സിനിമയായിരുന്ന് അത്. കുഞ്ചാക്കോ ബോബൻ എന്ന നടനെ വിശ്വസിച്ചാണ് ആ സിനിമ രൂപം കൊള്ളുന്നത്.
ചാക്കോച്ചനെ പോലെ വലിയൊരു നടൻ എനിക്ക് ആവശ്യത്തിലേറെ സ്പേസ് തന്നു എന്നതാണ് ബെഞ്ചമിൻ ലൂയിസ് എന്ന കഥാപാത്രം വിജയിക്കാനുള്ള കാരണം. അതുപോലെ ചിത്രത്തിന്റെ സംവിധായകൻ മിഥുൻ മാനുവൽ തോമസും നിർമാതാവ് ആഷിഖ് ഉസ്‌മാനുമൊക്കെ ഒരുക്കിത്തന്ന കംഫർട്ട്സോണും ഏറെ പ്രധാനമായിരുന്നു.
സന്ദേശം വലിയ വിജയമായ സിനിമ; എന്നിട്ടും അന്ന് ഒരുപാട് എതിര്‍പ്പുകളും ഊമക്കത്തുകളും വന്നു: ശ്രീനിവാസന്‍
സിനിമയുടെ പ്രധാനപ്പെട്ട ഒരും രംഗം ചിത്രീകരിക്കുന്ന ഗോഡൗൺ പോലെ ഒരു സ്ഥലത്ത് ഞങ്ങൾ എത്തിയപ്പോൾ അവിടെ കൊടുംചൂടായിരുന്നു. ഉരുകിയൊലിച്ച് ഷൂട്ടിങ് പ്രശ്നമാകുമെന്ന് കണ്ടപ്പോൾ വളരെപ്പെട്ടെന്ന് എ.സി. സ്ഥാപിച്ചാണ് മിഥുനും ആഷിഖും ഷൂട്ടിങ് തുടർന്നത്. കഥാപാത്രത്തിന്റെ പൂർണതയിലേക്ക് ഞങ്ങൾ എത്താൻ എത്രയും സഹായിക്കാമോ, അത്രയും അവർ ചെയ്തു തന്നു. ഇങ്ങനെയുള്ള ടീമിനൊപ്പം നിൽക്കുമ്പോൾ നമ്മൾ ചെയ്യുന്ന കഥാപാത്രങ്ങൾക്കും പരമാവധി പുറത്തെടുക്കാൻ കഴിയും,’ഷറഫുദ്ദീൻ പറയുന്നു.
Content Highlight: Sharafudheen Talk About Kunchacko Boban