എന്റെ റോള്‍ ചെയ്യേണ്ടത് വിനീതായിരുന്നു, ആസിഫിന്റെ റോള്‍ ധ്യാനും: കുഞ്ചാക്കോ ബോബന്‍

/

ട്രാഫിക് സിനിമയുടെ ചിത്രീകരണത്തെ കുറിച്ചും ഡ്രൈവിങ് അറിയാത്ത ശ്രീനിവാസന്‍ ആ വണ്ടി ഓടിച്ചതിനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നടന്‍ കുഞ്ചാക്കോ ബോബന്‍.

ഒപ്പം ട്രാഫിക് സിനിമയില്‍ തനിക്കും ആസിഫിനും പകരം അഭിനയിക്കേണ്ടിയിരുന്നവരെ കുറിച്ചും കുഞ്ചാക്കോ ബോബന്‍ സംസാരിക്കുന്നുണ്ട്.

‘ നിങ്ങള്‍ കേട്ട കഥകളെല്ലാം ഉള്ളതുതന്നെയാണ്. വണ്ടി ഇടിച്ച് മറിയാതിരിക്കാന്‍ വേണ്ടി ഞാന്‍ ഹാന്‍ഡ് ബ്രേക്ക് പിടിച്ചു വലിക്കും. ആസി ഗിയര്‍ ന്യൂട്രലിലോട്ടാക്കും, സ്റ്റിയറിങ്‌ പിടിച്ച് ഇങ്ങോട്ട് തിരിക്കും.

അങ്ങനത്തെ പല കലാപരിപാടികളും ചെയ്തിട്ടാണ് ഞങ്ങള്‍ എല്ലാവരും ഒറ്റ പീസില്‍ ഇപ്പോള്‍ നിങ്ങളുടെ മുന്‍പില്‍ ഇരിക്കുന്നത്.

ഒരു നടന്‍ സിനിമ പ്രൊഡ്യൂസ് ചെയ്യാന്‍ പാടില്ലെന്ന് എങ്ങനെ പറയാനാകും, ഇവിടെ അതിന് റൂള്‍ ബുക്ക് ഉണ്ടോ: ഉണ്ണി മുകുന്ദന്‍

പുള്ളി ആദ്യമേ പറഞ്ഞിരുന്നു വണ്ടി ഓടിക്കാന്‍ അറിയില്ലെന്ന്. ശരിക്കും എന്റെ റോള്‍ വിനീതിനും ആസിഫിന്റെ റോള്‍ ധ്യാനിനുമായിരുന്നു. ഇവര്‍ക്ക് ഇത് അറിയാവുന്നതുകൊണ്ട് അവര്‍ അതില്‍ നിന്ന് നൈസായിട്ട് ഒഴിവായി.

വിനീത് ആദ്യം തന്നെ തട്ടിപ്പോകുന്ന റോള്‍ എടുത്തിട്ട് എനിക്ക് അത് മതിയെന്ന് പറഞ്ഞു. ധ്യാന്‍ ആ ഏരിയയിലേക്ക് ഇല്ല, സിനിമയിലേക്കേ ഇല്ല എന്ന് പറഞ്ഞ് തത്ക്കാലത്തേക്ക് മാറി നിന്നു. ഇപ്പോഴാണ് അതൊക്കെ മനസിലാകുന്നത്.

കല്യാണം കഴിക്കില്ലെന്ന് പറയുന്നത് തഗ്ഗല്ല, അങ്ങനെ ആക്കുന്നത് നിങ്ങളാണ്: നിഖില

ഈ സീന്‍ തുടങ്ങുന്ന ദിവസം വണ്ടിയെടുക്കാന്‍ നേരത്ത് ഞാന്‍ ചുമ്മാ ചോദിച്ചതാണ് ഡ്രൈവിങ് ഒക്കെ അറിയാല്ലോ അല്ലേ എന്ന്. ഏയ് ഇല്ല എന്ന് പറഞ്ഞു. അത് ചുമ്മാ എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ സത്യമായിട്ടും എനിക്കറിയില്ലെന്നായിരുന്നു ശ്രീനിയേട്ടന്റെ മറുപടി.

ചേട്ടാ ചേട്ടനല്ലേ ഈ പടത്തില്‍ ഫുള്‍ ഓടിക്കേണ്ടത് എന്ന് ചോദിച്ചപ്പോള്‍ അതെ എന്ന് പറഞ്ഞു. പേടിയില്ലേ എന്ന് ചോദിച്ചപ്പോള്‍ ഞാന്‍ എന്തിന് പേടിക്കണം നിങ്ങളല്ലേ പേടിക്കേണ്ടത് എന്നായിരുന്നു മറുപടി. ഞാനും ആസിയും ജീവന്‍ പണയംവെച്ചു അതിനകത്ത് ഇരുന്നു എന്ന് പറയാം,’ കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

Content Highlight: Kunchacko Boban about Traffic Movie and Dhyan and Vineeth

Exit mobile version