ബേസിലിന് വിശ്രമിക്കാം; കൈ കൊടുത്ത് എയറിലായി സുരാജ്; കമന്റുമായി ടൊവിനോയും

/

കൈ കൊടുക്കലും തിരിച്ചു കിട്ടാതിരിക്കലും എയറില്‍ പോകലുമൊക്കെ ട്രന്റിങ്ങായ ഒരു സമയമാണ് ഇത്.

അടുത്തിടെ സൂപ്പര്‍ ലീഗ് കേരള ഫുട്‌ബോള്‍ മത്സരത്തിന്റെ സമ്മാനദാന ചടങ്ങിനിടെ ബേസിലിന് പറ്റിയ ഒരമളിയും അതിന് ടൊവിനോ നല്‍കിയ പ്രതികരണവും സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.

തക്കം കിട്ടിയാല്‍ പരസ്പരം ട്രോളുന്ന ടൊവിനോയും ബേസിലും ഇതിനിടയില്‍പ്പെട്ടുപോയ പൃഥ്വിരാജുമെല്ലാം വലിയ വാര്‍ത്തയായിരുന്നു.

ഇപ്പോഴിതാ കൈ കൊടുത്ത് എയറിലായിരിക്കുകയാണ് മലയാളികളുടെ പ്രിയ നടന്‍ സുരാജ് വെഞ്ഞാറമൂട്.

നടി ഗ്രേസ് ആന്റണിക്കു കൈ കൊടുക്കാന്‍ സുരാജ് ശ്രമിച്ചെങ്കിലും ഗ്രേസ് ശ്രദ്ധിക്കാതെ മുമ്പോട്ടുപോയി.

എന്നാല്‍ കയ്യില്‍ ആരോ തട്ടിയത് മനസിലാക്കിയ ഗ്രേസ് സുരാജിനെ കാണുകയും തിരിച്ച് വന്ന് കൈ കൊടുക്കുകയുമായിരുന്നു.

സൂക്ഷ്മദര്‍ശിനിയിലെ കഥാപാത്രത്തിന് ഞാന്‍ റഫറന്‍സാക്കിയത് ആ ചിത്രം: സിദ്ധാര്‍ത്ഥ് ഭരതന്‍

സംഭവത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. തുടര്‍ന്ന് വീഡിയോയ്ക്ക് താഴെ കമന്റുമായി ഗ്രേസ് തന്നെയെത്തി.

‘ഇത് അങ്ങനെ ഒന്നുമല്ലടാ…അല്ലെ സുരാജേട്ടാ” എന്നായിരുന്നു ഗ്രേസിന്റെ കമന്റ്. ”ഞാന്‍ മാത്രമല്ല ടൊവിയുമുണ്ട്” എന്നായിരുന്നു ഇതിനുള്ള സുരാജിന്റെ മറുപടി.

ഈ സംഭവം നടക്കുമ്പോള്‍ സുരാജിന്റെ അരികില്‍ ടൊവിനോയുമുണ്ടായിരുന്നു.

”ബേസില്‍ സംഭവത്തിനു ശേഷം ഞാന്‍ ആര്‍ക്കും കൈ കൊടുക്കാറേ ഇല്ല!” എന്നായിരുന്നു അതിന് താഴെ ടൊവിനോ നല്‍കിയ മറുപടി.

ടൊവിനോയുടെ ഈ മറുപടിയാണ് ഇപ്പോള്‍ വൈറലാകുന്നത്. എന്നാല്‍ വിഷയത്തില്‍ ഇതുവരെ ബേസിലിന്റെ മറുപടി വന്നിട്ടില്ല.

ബേസില്‍ സംഭവം അറിഞ്ഞു കാണില്ലെന്നും ഉണ്ടായിരുന്നെങ്കില്‍ മറുപടി എത്തിയേനെ എന്നുമാണ് ട്രോളന്‍മാര്‍ പറയുന്നത്.

ആ സിനിമയില്‍ മമ്മൂട്ടിക്ക് ദേശീയ പുരസ്‌കാരം ലഭിക്കാത്തത് അവര്‍ കാരണം: ഷാജി എന്‍. കരുണ്‍

സൂപ്പര്‍ ലീഗ് കേരള ഫുട്‌ബോള്‍ മത്സരത്തിന്റെ സമ്മാനദാന ചടങ്ങിനിടെ കൊച്ചിയുടെ താരങ്ങള്‍ക്ക് മെഡലുകള്‍ നല്‍കുന്ന സമയത്ത് ഒരു കളിക്കാരന് ബേസില്‍ കൈ കൊടുക്കാന്‍ നീട്ടിയപ്പോള്‍ അത് കാണാതെ പൃഥ്വിരാജിന് കൈ കൊടുത്ത് താരം മടങ്ങുകയായിരുന്നു.

ആ വിഡിയോ പിന്നീട് വലിയ ട്രോള്‍ ആവുകയും ചെയ്തു.

നേരത്തെ ഒരു സിനിമയുടെ പൂജക്കിടെ പൂജാരി ആരതി നീട്ടിയപ്പോല്‍ ടൊവിക്ക് നേരെ നീട്ടാതിരുന്നപ്പോള്‍ ബേസില്‍ കളിയാക്കി ചിരിച്ചിരുന്നു.

ഇതുകൂടി ഓര്‍മിപ്പിച്ചുകൊണ്ട് ‘കരാമ ഈസ് എ ബീച്ച്’ എന്ന മറുപടിയുമായിരുന്നു ടൊവി ബേസിലിന് നല്‍കിയത്.

Content Highlight: Suraj Grace Antony Hand Shake Viral and Tovinos Reply

 

Exit mobile version