കഥ കേട്ടപ്പോള്‍ തന്നെ ഫഹദ് ഓക്കെ പറഞ്ഞു, പക്ഷേ… ടി.ജെ ജ്ഞാനവേല്‍

ഈ വര്‍ഷം തമിഴിലെ മികച്ച വിജയങ്ങളിലൊന്നിലേക്ക് കുതിക്കുകയാണ് രജിനികാന്ത് ചിത്രം വേട്ടൈയന്‍. ജയ് ഭീമിന് ശേഷം ടി.ജെ. ജ്ഞാനവേല്‍ സംവിധാനം ചെയ്ത് ചിത്രത്തില്‍ അമിതാഭ് ബച്ചനും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. വന്‍ ബജറ്റിലെത്തിയ ചിത്രത്തില്‍ ഫഹദ് ഫാസിലും പ്രദാന കഥാപാത്രത്തെ അവതിപ്പിക്കുന്നുണ്ട്. പാട്രിക് എന്ന കഥാപാത്രം സ്‌ക്രീനില്‍ വരുന്ന ഓരോ മൊമന്റും സിനിമാപ്രേമികള്‍ ആഘോഷമാക്കി മാറ്റി. ഫഹദ് എന്ന നടന് കേരളത്തിന് പുറത്ത് കിട്ടുന്ന സ്വീകാര്യത വേട്ടൈയനിലൂടെ കൂടുതല്‍ ശക്തമായി.

നായകവേഷം ഉപേക്ഷിച്ച് ആ മോഹന്‍ലാല്‍ ചിത്രത്തില്‍ അഭിനയിച്ചു; പലരും പാവങ്ങളുടെ മോഹന്‍ലാലെന്ന് വിളിച്ചു: ജഗദീഷ്

ഫഹദിനെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ ടി.ജെ ജ്ഞാനവേല്‍. ഫഹദിനെ എക്‌സൈറ്റ് ചെയ്യിക്കുന്ന കഥാപാത്രമാണെങ്കില്‍ മാത്രമേ അയാള്‍ ഏത് സിനിമയായാലും ചെയ്യുള്ളൂവെന്ന് ജ്ഞാനവേല്‍ പറഞ്ഞു. കഥ വര്‍ക്കാകുമോ ഇല്ലയോ എന്നതിനെക്കാള്‍ ആ കഥാപാത്രം അയാളെ എക്‌സൈറ്റ് ചെയ്യിക്കുന്നുണ്ടെങ്കില്‍ മാത്രമേ ഏത് സിനിമയും ചെയ്യുള്ളൂവെന്നും എത്ര പ്രതിഫലം കൊടുത്താലും എക്‌സൈറ്റ് ചെയ്യിക്കുന്ന കാര്യമില്ലെങ്കില്‍ ഫഹദ് സിനിമ ചെയ്യില്ലെന്നും ജ്ഞാനവേല്‍ കൂട്ടിച്ചേര്‍ത്തു.

കഥ കേട്ട ഉടനെ ഫഹദിന് ഇഷ്ടപ്പെട്ടെന്നും എന്നാല്‍ ഒരു മാസം കഴിഞ്ഞേ തനിക്ക് ജോയിന്‍ ചെയ്യാന്‍ പറ്റുള്ളൂവെന്ന് അയാള്‍ പറഞ്ഞെന്നും ജ്ഞാനവേല്‍ പറഞ്ഞു. ഫഹദിനെപ്പോലൊരു നടന് വേണ്ടി എത്ര വേണമെങ്കിലും കാത്തിരിക്കാമെന്ന് താന്‍ പറഞ്ഞപ്പോള്‍ രജിനികാന്തിനും അത് സമ്മതമായെന്നും ജ്ഞാനവേല്‍ കൂട്ടിച്ചേര്‍ത്തു. തിയേറ്ററില്‍ എല്ലാവരും ഫഹദിന്റെ കഥാപാത്രം ആഘോഷിക്കുന്നത് കാണുമ്പോള്‍ സന്തോഷമുണ്ടെന്നും ജ്ഞാനവേല്‍ പറഞ്ഞു. സിനിമാവികടനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൃഥ്വിയാണ് എന്നേക്കാൾ വലിയ മോഹൻലാൽ ഫാനെന്ന് തിരിച്ചറിഞ്ഞ നിമിഷമായിരുന്നു അത്: ആന്റണി പെരുമ്പാവൂർ

‘ഫഹദിന്റെ പ്രത്യേകത എന്താണെന്ന് വെച്ചാല്‍, അയാളെ എക്‌സൈറ്റ് ചെയ്യിച്ചാല്‍ മാത്രമേ ഏതൊരു സിനിമയും ചെയ്യുള്ളൂ. കഥയും സിനിമയും തിയേറ്ററില്‍ വര്‍ക്കാകുമോ ഇല്ലയോ എന്നുള്ളത് ഫഹദിനെ സംബന്ധിച്ച് രണ്ടാമത്തെ കാര്യമാണ്. അയാളെ ഏക്‌സൈറ്റ് ചെയ്യിച്ചില്ലെങ്കില്‍ എത്ര പ്രതിഫലം കൊടുക്കാമെന്ന് പറഞ്ഞാലും അയാള്‍ ഒരു സിനിമയും ചെയ്യില്ല. ഈ സിനിമയുടെ കഥ കേട്ട ഉടനെ അയാള്‍ ഓക്കെ പറയുകയായിരുന്നു.

പക്ഷേ, മുന്നേ കമ്മിറ്റ് ചെയ്ത പ്രൊജക്ടുകളുടെ തിരക്ക് കാരണം പെട്ടെന്ന് ഈ സിനിമയില്‍ ജോയിന്‍ ചെയ്യാന്‍ പറ്റില്ല എന്ന് ഫഹദ് പറഞ്ഞു. രജിനിയടക്കമുള്ള ആര്‍ട്ടിസ്റ്റുകളുടെ ഡേറ്റ് നേരത്തെ വാങ്ങി വെച്ചതായിരുന്നു. രജിനി സാറിനെ വിളിച്ചിട്ട് ‘ഫഹദിനെപ്പോലൊരു നടന്റെ ഡേറ്റ് കിട്ടിയതിന് ശേഷം വേറൊരു ഓപ്ഷന്‍ നോക്കുന്നത് ശരിയാകില്ല, വെയിറ്റ് ചെയ്യാം’ എന്ന് പറഞ്ഞു. സാറും അതിന് സമ്മതിച്ചു. അത് വെറുതെയായില്ല, ഓഡിയന്‍സ് ഫഹദിന്റെ ക്യാരക്ടറിനെ ഏറ്റെടുത്തു,’ ജ്ഞാനവേല്‍ പറഞ്ഞു.

Content Highlight: TJ Gnanavel about Fahadh Faasil

Exit mobile version