പാന്‍ ഇന്ത്യന്‍ താരമായി ഫഹദ് ഫാസിലിനെ മാറ്റിയ ചിത്രങ്ങളില്‍ ഒന്നായിരുന്നു പുഷ്പ ദി റൈസ്. ചിത്രത്തിലെ എസ്.പി ഭന്‍വര്‍ സിങ് ഷെഖാവത്ത് എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു.
പുഷ്പയുടെ രണ്ടാം ഭാഗത്തിനായുള്ള മലയാളികളുടെ കാത്തിരിപ്പില്‍ ഫഹദിന്റെ കഥാപാത്രത്തോടുള്ള താത്പര്യം കൂടി വ്യക്തമായിരുന്നു.
ഒന്നാം ഭാഗത്തിന് മുകളില്‍ നില്‍ക്കുന്ന ഒരു രണ്ടാം ഭാഗമായിരിക്കുമെന്നും ഫഹദ് മാജിക് കാണാമെന്നുള്ള പ്രേക്ഷകരുടെ ആഗ്രഹം പക്ഷേ തെറ്റി.
തങ്ങള്‍ പ്രതീക്ഷിച്ച രീതിയിലുള്ള ഒരു വൗ ഫാക്ടര്‍ ക്രിയേറ്റ് ചെയ്യാന്‍ ചിത്രത്തിനും ഫഹദിന്റെ കഥാപാത്രത്തിനും സാധിച്ചില്ല. വലിയ വിമര്‍ശനങ്ങളും ഫഹദിന് നേരിടേണ്ടി വന്നു.
ഇപ്പോള്‍ ‘പുഷ്പ’ സിനിമ കൊണ്ട് ഒരു നടനെന്ന നിലയില്‍ തനിക്കൊരു നേട്ടവും ഉണ്ടായിട്ടില്ലെന്ന് ഫഹദ് ഫാസില്‍ പറയുന്ന ഒരു വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.
‘പുഷ്പ’യില്‍ തന്റെ മാജിക് ഒന്നും ആരാധകര്‍ പ്രതീക്ഷിക്കുന്നില്ലെന്നും സംവിധായകനോടുള്ള സ്‌നേഹം കൊണ്ടുമാത്രം ചെയ്ത സിനിമയാണ് പുഷ്പയെന്നും അനുപമ ചോപ്രയ്ക്കു നല്‍കിയ അഭിമുഖത്തില്‍ ഫഹദ് ഫാസില്‍ പറയുന്നു.
ഞാന്‍ സത്യസന്ധമായി പറയുകയാണ്. ഇവിടെ ഞാന്‍ ആരോടും അനാദരവ് കാണിക്കുകയല്ല, ചെയ്ത വര്‍ക്കിനെക്കുറിച്ച് സംസാരിക്കുകയാണ്. ഞാന്‍ എനിക്ക് ചെയ്യാനുള്ളതൊക്കെ ഇവിടെ ചെയ്യുന്നുണ്ട്.
ബേസിലിന് വിശ്രമിക്കാം; കൈ കൊടുത്ത് എയറിലായി സുരാജ്; കമന്റുമായി ടൊവിനോയും
ആളുകള്‍ ‘പുഷ്പ’യില്‍ എന്നില്‍ നിന്ന് ഒരു മാജിക്ക് പ്രതീക്ഷിക്കുന്നുണ്ടെന്നു എനിക്ക് തോന്നുന്നില്ല. സുകു സാറിനൊപ്പം ഒരു സിനിമ ചെയ്യാനുള്ള താല്‍പര്യം കൊണ്ടും അദ്ദേഹത്തോടുള്ള സ്‌നേഹം കൊണ്ടും മാത്രം ചെയ്ത പടമാണ്.
നേരത്തെയും വിവിധ അഭിമുഖങ്ങളില്‍ സംവിധായകന്‍ സുകുമാറുമായി വര്‍ക്ക് ചെയ്യാനുള്ള തന്റെ ആഗ്രഹത്തെ കുറിച്ച് ഫഹദ് പറഞ്ഞിരുന്നു.
പുഷ്പ പൂര്‍ണമായും ഒരു അല്ലു അര്‍ജുന്‍ ചിത്രമായിരിക്കുമെന്നും ഫഹദ് പറഞ്ഞിരുന്നു.
Content Highlight: Fahadh Faasil about pushpa and the criticism