കരിയറിലെ ഏറ്റവും വലിയ റിലീസ്, 50ാമത്തെ സിനിമ, അതേ സിനിമയില്‍ വ്യത്യസ്തമായ മൂന്ന് കഥാപാത്രങ്ങള്‍. ടൊവിനോ എന്ന നടനെ സംബന്ധിച്ച് ഒരേ സമയവും ഭാഗ്യവും അതേപോലെ തന്നെ ചലഞ്ചിങ്ങുമായിരുന്നു അജയന്റെ രണ്ടാം മോഷണം എന്ന ചിത്രം. എന്നാല്‍ തികഞ്ഞ കയ്യടക്കത്തോടെ ഗംഭീരമായി ആ മൂന്ന് കഥാപാത്രത്തേയും ടൊവിനോ പകര്‍ന്നാടി.
യോദ്ധാവായ കുഞ്ഞികേളുവിനേയും കള്ളനായ മണിയനേയും അധ്യാപകനായ അജയനേയും പ്രേക്ഷകരുടെ മനസില്‍ പതിപ്പിക്കാന്‍ ടൊവിനോയ്ക്കായി.
നവാഗതനായ ജിതിന്‍ ലാല്‍ സംവിധാനം ചെയ്ത ‘എ.ആര്‍.എം. (അജയന്റെ രണ്ടാം മോഷണം)’ ഇപ്പോഴും നിറഞ്ഞ സദസുകളില്‍ പ്രദര്‍ശനം തുടരുകയാണ്.
അജയന്റെ രണ്ടാം മോഷണത്തിലേക്ക് തന്നെ ആകര്‍ഷിച്ച ഘടകങ്ങളെ കുറിച്ച് സംസാരിക്കുകയാണ് ടൊവിനോ.
ഈ സിനിമയുടെ കഥ ആദ്യമായി കേട്ടപ്പോള്‍ സംവിധായകനായ ജിതിനോട് താന്‍ പറഞ്ഞത് ഒരു കഥാപാത്രം താന്‍ ചെയ്യാം എന്നാണെന്നും ബാക്കി രണ്ടും വേറെ രണ്ട് വലിയ താരങ്ങളെക്കൊണ്ട് ചെയ്യിക്കാം എന്നായിരുന്നെന്നും ടൊവിനോ പറയുന്നു.
മൂന്ന് കഥാപാത്രങ്ങളും വ്യത്യസ്ത ഗെറ്റപ്പും മാനറിസങ്ങളും സ്വഭാവ സവിശേഷതകളുമുള്ളവരാണ്. അതിനാല്‍ ഓരോന്നിലേക്കും എത്താന്‍ കുറച്ച് സമയം ആവശ്യമായിരുന്നു.
ഒരു കണക്കിന് ദുൽഖറിനെ ആ കാര്യം സമ്മതിപ്പിച്ചാണ് വിക്രമാദിത്യന്റെ ഷൂട്ട് തുടങ്ങിയത്: ലാൽജോസ്
മൂന്നുപേരുടെ സീനുകളും മൂന്ന് സിനിമപോലെ ഷൂട്ടുചെയ്താല്‍ സഹായകമാകും എന്ന നിര്‍ദേശം ജിതിനും സ്വീകാര്യമായിരുന്നു. അതെനിക്ക് അഭിനയിക്കുമ്പോള്‍ ഏറെ സഹായകമായി.
അന്‍പതാമത്തെ സിനിമയില്‍ എത്തിനില്‍ക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. ഒരുകാലത്ത് സിനിമ സ്വപ്നമായി കൊണ്ടുനടന്ന ഒരാളാണ് ഞാന്‍. പിന്നീട് സഹനടവേഷങ്ങളും വില്ലന്‍വേഷങ്ങളുമൊക്കെ ചെയ്താണ് സിനിമയിലേക്ക് വന്നത്.
ആ കഥാപാത്രങ്ങളെ പ്രേക്ഷകര്‍ സ്വീകരിച്ചതുകൊണ്ടാണ് പിന്നീട് ഞാന്‍ നായകനായിമാറിയത്. നായകകഥാപാത്രങ്ങള്‍ ചെയ്തുതുടങ്ങിയശേഷവും അതേ ഇഷ്ടം പ്രേക്ഷകര്‍ നല്‍കി, ഒരുപിടി നല്ലസിനിമകള്‍ ചെയ്യാന്‍ സാധിച്ചു. ഇനിയും ഒരുപാടുദൂരം മുന്നോട്ടുപോകാനുണ്ട്,’ ടൊവിനോ പറയുന്നു.
Content Highlight: Tovino Thomas about ARM Character and Big Stars