കിഷ്‌കിന്ധാകാണ്ഡം എന്ന ചിത്രത്തിലെ അപ്പുപ്പിള്ള എന്ന കഥാപാത്രമായി വീണ്ടും പ്രേക്ഷകരെ അമ്പരപ്പിക്കുകയാണ് നടന്‍ വിജയരാഘവന്‍. പൂക്കാലം എന്ന ചിത്രത്തിലെ വൃദ്ധനായ കഥാപാത്രത്തിന് ശേഷം വിജയരാഘവന് ലഭിച്ച ചാലഞ്ചിങ് ആയ കഥാപാത്രമാണ് അപ്പുപ്പിള്ള. സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകരുടെ മനസില്‍ ആഴത്തില്‍ തറയ്ക്കുന്ന കഥാപാത്രമായി അപ്പുപ്പിള്ള മാറുന്നത് വിജയരാഘവന്റെ പെര്‍ഫോമന്‍സ് കൊണ്ട് കൂടിയാണ്.
അപ്പുപ്പിള്ള എന്ന കഥാപാത്രത്തിനുവേണ്ടി നടത്തിയ മുന്നൊരുക്കങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ വിജയരാഘവന്‍.
പൂക്കാലത്തിലെ കഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍ മേക്കപ്പിന്റെയും ശരീരഭാഷയുടെയുമെല്ലാം സഹായം വേഷത്തിന് കൂട്ടുവന്നിരുന്നെന്നും എന്നാല്‍, കിഷ്‌കിന്ധാകാണ്ഡത്തിലെ അപ്പുപിള്ളയെ മനസ്സുകൊണ്ടാണ് താന്‍ അവതരിപ്പിച്ചതെന്നുമാണ് വിജയരാഘവന്‍ പറയുന്നത്.
ഒരു കണക്കിന് ദുൽഖറിനെ ആ കാര്യം സമ്മതിപ്പിച്ചാണ് വിക്രമാദിത്യന്റെ ഷൂട്ട് തുടങ്ങിയത്: ലാൽജോസ്
‘അയാളുടെ അവസ്ഥ അയാളുടേത് മാത്രമാണ്, ജീവിതത്തില്‍ സമാനരീതിയില്‍ കടന്നുപോകുന്നവര്‍ അത്തരത്തില്‍ പെരുമാറണമെന്നില്ല. അങ്ങനെയുള്ള ഓരോ മനുഷ്യരുടെയും പെരുമാറ്റം ഓരോതരത്തിലായിരിക്കും.
ശക്തമായ തിരക്കഥയുടെ പിന്‍ബലത്തില്‍ അപ്പുപിള്ള ഇങ്ങനെയൊക്കെയാകണമെന്ന് ഞാന്‍ മനസ്സുകൊണ്ടുറപ്പിക്കുകയായിരുന്നു. കഥാപാത്രത്തിന്റെ ഇടപെടലുകളും അസ്വസ്ഥമാകുമ്പോഴെല്ലാം കൈവിരലുകള്‍ചേര്‍ത്ത് കൂട്ടിത്തിരുമ്മുന്ന പെരുമാറ്റത്തെക്കുറിച്ചും പലരും സംസാരിക്കുന്നുണ്ട്, അതൊന്നും മുന്‍കൂട്ടി നിശ്ചയിച്ച് ചെയ്തതല്ല.
അഭിനയപ്രാധാന്യമുള്ള ഇത്തരം വേഷങ്ങള്‍ തേടിവരുന്നതാണ് കലാകാരന്റെ ഭാഗ്യം. അപ്പുപിള്ളയ്ക്കുവേണ്ടി വലിയ മുന്നൊരുക്കമൊന്നും നടത്തിയിട്ടില്ല. കഥാപാത്രത്തെ മനസ്സിലാക്കിക്കഴിയുമ്പോള്‍ ചിലതെല്ലാം തെളിയും. അതനുസരിച്ചാണ് ക്യാമറയ്ക്കുമുന്നില്‍ നില്‍ക്കുന്നത്. അതെങ്ങനെയെന്ന് വിശദീകരിക്കാന്‍ കഴിയില്ല,’ വിജയരാഘവന്‍ പറയുന്നു.
ലോകസിനിമയിലെ മോസ്റ്റ് വൈല്‍ഡെസ്റ്റ് മെന്റല്‍ ആക്ടറാണ് അദ്ദേഹം: അമിത് ചക്കാലക്കല്‍
ഒറ്റപ്പാലം ഒളപ്പമണ്ണ മനയിലായിരുന്നു ചിത്രീകരണം, മുപ്പതുദിവസത്തിലധികം ഞാന്‍ ലൊക്കേഷനിലുണ്ടായിരുന്നു. പ്രകൃതിമനോഹരമായ സ്ഥലമായിരുന്നു അത്. ബിഗ് സ്‌ക്രീനില്‍ പ്രദേശത്തിന്റെ ഭംഗി പ്രേക്ഷകനു കാണാം.
സിനിമ നന്നാകുമ്പോഴും കഥാപാത്രം ശ്രദ്ധിക്കപ്പെടുമ്പോഴും അഭിനന്ദിക്കാനായി പലരും വിളിക്കാറുണ്ട്. എന്നാല്‍, ഈ സിനിമയെക്കുറിച്ചു ചിലര്‍ പറഞ്ഞ കമന്റുകള്‍ മുന്‍പ് കേട്ടിട്ടില്ലാത്തതാണ്. അതില്‍ പ്രധാനം കിഷ്‌കിന്ധാകാണ്ഡം എന്ന സിനിമ രണ്ടാംതവണ കാണുമ്പോള്‍ മറ്റൊരുസിനിമയായി അനുഭവപ്പെടുന്നു എന്നതാണ്,’ വിജയരാഘവന്‍ പറയുന്നു.
Content Highlight: Actor Vijayaraghavan Compare Pookkalam Movie and Kishkindakandam