ഫഹദ് ഫാസിലിന്റെ സിനിമകള്‍ എനിക്ക് ഇഷ്ടമാണ്; ഓരോന്നും അതിശയകരമായ സിനിമകള്‍: വിദ്യാ ബാലന്‍

/

ഇന്ന് ഒരുപാടാളുകള്‍ മലയാള സിനിമകള്‍ കാണുന്നുണ്ടെന്നും അതിന് നന്ദി പറയേണ്ടത് ഒ.ടി.ടി പ്ലാറ്റ്‌ഫോമിനോടാണെന്നും പറയുകയാണ് നടി വിദ്യ ബാലന്‍. വളരെ സോളിഡായ റോള് ലഭിച്ചാല്‍ തീര്‍ച്ചയായും താന്‍ മലയാള സിനിമയില്‍ അഭിനയിക്കുമെന്നാണ് നടി പറയുന്നത്.

Also Read: സിനിമയിൽ അടി കിട്ടുന്നത് ടൊവിക്ക് ശീലമായത് കൊണ്ടാണ് അവൻ അപ്പോൾ കൂളായത്: സഞ്ജു ശിവറാം

ഫഹദ് ഫാസില്‍ മലയാളത്തില്‍ ചെയ്യുന്ന വര്‍ക്കുകള്‍ തനിക്ക് ഒരുപാട് ഇഷ്ടമാണെന്നും അദ്ദേഹം വളരെ അതിശയകരമായ സിനിമകളാണ് ചെയ്യുന്നതെന്നും വിദ്യ കൂട്ടിച്ചേര്‍ത്തു. ഫഹദിന് പുറമെ മലയാളത്തില്‍ മികച്ച കുറേ ആളുകളുണ്ടെന്നും ബേസില്‍ ജോസഫ് അതില്‍ ഒരാളാണെന്നും വിദ്യ പറഞ്ഞു. രേഖ മേനോന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി

‘നമ്മള്‍ ഒ.ടി.ടി പ്ലാറ്റ്‌ഫോമിനോട് വലിയ നന്ദി പറയണം. കാരണം ഒരുപാട് ആളുകള്‍ ഇപ്പോള്‍ മലയാളം സിനിമകള്‍ കാണുന്നുണ്ട്. എനിക്ക് വളരെ സോളിഡായ റോള് ലഭിക്കുകയാണെങ്കില്‍ തീര്‍ച്ചയായും ഞാന്‍ ആ സിനിമ ചെയ്യും. അങ്ങനെയുള്ള സിനിമ വരണം. മലയാള സിനിമയെ കുറിച്ച് ചോദിച്ചാല്‍, ഇപ്പോള്‍ ഫഹദ് ഫാസില്‍ ചെയ്യുന്ന വര്‍ക്കുകള്‍ എനിക്ക് ഒരുപാട് ഇഷ്ടമാണ്. അദ്ദേഹം വളരെ അതിശയകരമായ സിനിമകളാണ് ചെയ്യുന്നത്.

Also Read: ഞാന്‍ അവരുടെ കാലില്‍ വീണ് എങ്ങനെയെങ്കിലും എന്നെ രക്ഷപ്പെടുത്തണമെന്ന് പറഞ്ഞു: കുഞ്ചാക്കോ ബോബന്‍

ഫഹദ് മാത്രമല്ല, മലയാളത്തില്‍ മികച്ച കുറേ ആളുകളുണ്ട്. ബേസില്‍ ജോസഫ് അതില്‍ ഒരാളാണ്. അദ്ദേഹം ഒരേസമയം ഒരു നടനും സംവിധായകനുമാണ്. ഒരു ആക്ടര്‍ എന്ന നിലയില്‍ എനിക്ക് അന്ന ബെന്നിനെയും ഒരുപാട് ഇഷ്ടമാണ്. ഈയിടെ ഇറങ്ങിയ മലയാള സിനിമകള്‍ എനിക്ക് കാണാന്‍ സാധിച്ചിട്ടില്ല. മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമ ഞാന്‍ കണ്ടിട്ടില്ല. അത് എനിക്ക് മിസായി. അതിനുള്ള സമയം ഉണ്ടായിരുന്നില്ല. സിനിമയില്‍ അഭിനയിച്ചു കഴിഞ്ഞതും ഉടനെ തന്നെ പ്രൊമോഷന്‍സിന് വേണ്ടി ഇറങ്ങേണ്ടി വന്നു,’ വിദ്യ ബാലന്‍ പറയുന്നു.

Content Highlight: Vidya Balan Says She Loves Fahadh Faasil’s Movie

Exit mobile version