തമിഴകത്തെ ആദ്യ 1000 കോടി !; ദളപതി 69 ലൂടെ ചരിത്രം സൃഷ്ടിക്കാന്‍ വിജയ്; റെക്കോര്‍ഡുകള്‍ പഴങ്കഥയാകുമോ?

വിജയ്യുടെ സിനിമാ കരിയറിലെ അവസാന ചിത്രമായ ദളപതി 69 ന് തുടക്കമാവുകയാണ്. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ പൂജ ചെന്നൈയില്‍ വെച്ച് നടന്നത് എച്ച്.

വിനോദ് സംവിധാനം ചെയ്യുന്ന ‘ദളപതി 69’ ഏതൊക്കെ റെക്കോര്‍ഡുകളാണ് തകര്‍ക്കാന്‍ പോകുന്നതെന്ന് കാത്തിരിക്കുകയാണ് ആരാധകര്‍.

മതത്തെ വിമര്‍ശിച്ചതുകൊണ്ട് പരാജയപ്പെട്ട എന്റെ സിനിമ; ഒരുപാട് പ്രതീക്ഷയുള്ള പടമായിരുന്നു: ഫഹദ്

തമിഴകത്തു നിന്നുള്ള ആദ്യത്തെ 1000 കോടി ചിത്രമാകുമോ ദളപതി 69 എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. രാജമൗലിയുടെ സംവിധാനത്തിലെത്തിയ ബാഹുബലി മാറ്റി നിര്‍ത്തിയാല്‍ തമിഴ് ഇന്‍ഡസ്ട്രിയില്‍ ഇതുവരെ ഒരു 1000 കോടി ചിത്രം പിറന്നിട്ടില്ല.

അത് ദളപതി 69ലൂടെ സാധ്യമാകുമെന്ന് ഉറപ്പിക്കുകയാണ് ആരാധകര്‍. വിജയുടെ തന്നെ എക്കാലത്തേയും വലിയ ഹിറ്റുകളില്‍ ഒന്നായ ലിയോ ആഗോളതലത്തില്‍ നേടിയത് 620 കോടി രൂപയോളമാണ്.

ലിയോയെ മറികടക്കുന്ന ചിത്രമായിരിക്കും ദളപതി 69 എന്നും വിജയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റ് ഇതാകുമെന്ന പ്രവചനത്തിലുമാണ് ആരാധകര്‍. വിജയുടെ അവസാന ചിത്രമായതിനാല്‍ തന്നെ പ്രതീക്ഷകള്‍ വാനോളമാണ്.

1000 കോടി തികച്ച് സിനിമയിലെ തന്റെ ഇന്നിങ്‌സ് വിജയ് അവസാനിപ്പിക്കുമോ എന്നാണ് ഇനി ആരാധകര്‍ ഉറ്റുനോക്കുന്നത്. ഒരേ സമയം 1000 കോടിയെന്ന സ്വപ്‌ന നേട്ടത്തിനൊപ്പം നില്‍ക്കുമ്പോഴും ഇത് വിജയുടെ അവസാന ചിത്രമാകരുതെന്ന ആഗ്രഹവും ആരാധകര്‍ക്കുണ്ട്.

രാഷ്ട്രീയത്തില്‍ സജീവമാകാനുള്ള നീക്കത്തിലാണ് വിജയ്. ഇതിന്റെ ഭാഗമായി സിനിമ കരിയര്‍ അവസാനിപ്പിക്കാന്‍ പോകുകയാണെന്നും അവസാന ചിത്രം ഇതായിരിക്കുമെന്നും നേരത്തെ വിജയ് ആരാധകരെ അറിയിച്ചിരുന്നു.

യോദ്ധയിലെ പാട്ട് കേട്ട്, എന്തൊരു വേഗത്തിലാണ് ഇത് ചെയ്ത് വെച്ചതെന്ന് ആ മ്യൂസിക് ഡയറക്ടർ ചോദിച്ചു: എ.ആർ. റഹ്മാൻ

അതേസമയം ചിത്രത്തിന്റെ കാസ്റ്റിങ്ങിലും ഏറെ പ്രത്യേകതയുണ്ട്. മലയാളത്തില്‍ നിന്നും മമിത ബൈജുവും നരേനും പ്രിയാമണിയും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

ബോബി ഡിയോള്‍ ആണ് വില്ലന്‍ വേഷത്തില്‍. നായികയായി പൂജ ഹെഗ്‌ഡെ എത്തുന്നു. ഗൗതം മേനോന്‍, പ്രകാശ് എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

വര്‍ഷം മൂന്നാവാറായി, യാഷിനെ സ്‌ക്രീനില്‍ കാണാന്‍ ഇനിയും സമയമെടുക്കും, ടോക്‌സിക് ഉപേക്ഷിക്കുന്നുവെന്ന് റൂമറുകള്‍

വെങ്കട്ട് കെ നാരായണയാണ് കെ.വി.എന്‍ പ്രൊഡക്ഷന്റെ പേരില്‍ ചിത്രം നിര്‍മ്മിക്കുന്നത്. അനിരുദ്ധ് രവിചന്ദര്‍ ആണ് സംഗീതസംവിധാനം നിര്‍വഹിക്കുന്നത്.

Content Highlight: Vijay Starrer Thalapathy 69 expect 1000 crore

Exit mobile version