യോദ്ധയിലെ പാട്ട് കേട്ട്, എന്തൊരു വേഗത്തിലാണ് ഇത് ചെയ്ത് വെച്ചതെന്ന് ആ മ്യൂസിക് ഡയറക്ടർ ചോദിച്ചു: എ.ആർ. റഹ്മാൻ

തന്റെ സംഗീതത്തിലൂടെ ആളുകളെ മറ്റൊരു ലോകത്ത് എത്തിക്കുന്ന സംഗീതജ്ഞനാണ് എ.ആർ.റഹ്മാൻ. വിവിധ ഭാഷകളിലായി നിരവധി മികച്ച ഗാനങ്ങൾ അദ്ദേഹം സംഭാവന ചെയ്തിട്ടുണ്ട്. എന്നാൽ മറ്റുള്ള ഇൻഡസ്ട്രികളെ വച്ചുനോക്കുമ്പോൾ മലയാള സിനിമയിലാണ് അദ്ദേഹം കുറച്ചു പാട്ടുകൾ ചെയ്തിട്ടുള്ളത്.

അഭിനയത്തോട് മമ്മൂക്കക്കുള്ള ആര്‍ത്തി അന്ന് എനിക്ക് മനസിലായി: അപ്പുണ്ണി ശശി

ഈ വർഷം ഇറങ്ങിയ വലിയ വിജയമായ ആടുജീവിതം എന്ന ചിത്രത്തിൽ സംഗീതം നൽകിയത് എ.ആർ.റഹ്മാൻ ആയിരുന്നു. മലയാളത്തിൽ യോദ്ധ, മലയൻകുഞ്ഞ് എന്നീ സിനിമകൾക്കാണ് അദ്ദേഹം മുമ്പ് മ്യൂസിക് ചെയ്തിട്ടുള്ളത്..

ഇവയിൽ യോദ്ധയിലെ പാട്ടുകൾക്ക് ഇന്ന് സ്വീകാര്യത ഏറെയാണ്. യോദ്ധയിലെ ഗാനങ്ങൾ ഒരുക്കിയ ഓർമ പങ്കുവെക്കുകയാണ് എ.ആർ.റഹ്മാൻ. അന്ന് ജനിച്ചിട്ടു പോലുമില്ലാത്തവർ ഇന്നും അതിലെ ഗാനങ്ങൾ പാടുമ്പോൾ അഭിമാനം തോന്നാറുണ്ടെന്നും സംവിധായകൻ സംഗീത് ശിവനാണ് സിനിമയുടെ കഥ പറഞ്ഞുതന്നതെന്നും റഹ്മാൻ പറയുന്നു.


ചിത്രത്തിലെ പടകാളി എന്ന ഗാനം കേട്ടപ്പോൾ മ്യൂസിക് ഡയറക്ടറായ അർജുനൻ മാസ്റ്റർ തന്നെ ഉപദേശിച്ചിരുന്നുവെന്നും റഹ്മാൻ പറഞ്ഞു. മാതൃഭൂമി ഗൃഹലക്ഷ്മി മാഗസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അത്തരം ട്രോളുകള്‍ ആദ്യമൊക്കെ വിഷമമുണ്ടാക്കി, ഇന്ന് അതെല്ലാം ഞാന്‍ ആസ്വദിക്കുന്നുണ്ട്: സൈജു കുറുപ്പ്

‘ഒരുപാട് വർഷങ്ങൾക്കു മുൻപുള്ള കാര്യങ്ങളാണ്. ആ പാട്ട് ഒരുക്കുമ്പോൾ ജനിച്ചിട്ടുപോലുമില്ലാത്തവർ ഇന്ന് ആ ഈണം മൂളുന്നത് കേൾക്കുമ്പോൾ സന്തോഷം. സംഗീത് ശിവനിൽനിന്നാണ് യോദ്ധയുടെ കഥാസന്ദർഭം കേൾക്കുന്നത്.

ഏറ്റുമുട്ടലിന്റെ വേഗവും താളവുമായിരുന്നു വരികൾക്ക് ആവശ്യം. കേരളത്തിലെ നാടൻപാട്ടുകളിലൂടെയെല്ലാം സഞ്ചരിച്ചാണ് പാട്ട് ചിട്ടപ്പെടുത്തിയത്.

ഞങ്ങളറിയാതെ ആ വീഡിയോ പകര്‍ത്തി അവര്‍ സോഷ്യല്‍മീഡിയയിലിട്ടു; നല്ല നടപടിയല്ലാത്തതുകൊണ്ട് പ്രതികരിച്ചു: നടി സന

ആദ്യമായി പാട്ട് കേട്ടവരിൽ ഒരാൾ അർജുനൻ മാസ്റ്ററായിരുന്നു. അദ്ദേഹത്തിന്റെ പ്രതികരണം ഇന്നും മനസിലുണ്ട്. എന്താണ് മോനേ നീ ചെയ്‌തു വച്ചത്, എന്തൊരു വേഗത്തിലാണ് പാട്ട് പോകുന്നത്, വേഗം അൽപ്പം കുറച്ചുകൂടെ.. അങ്ങനെയുള്ള കമൻ്റുകളാണ് അദ്ദേഹം അന്ന് പങ്കുവെച്ചത്.

പടകാളിപ്പാട്ട് ആ വേഗത്തിൽത്തന്നെ വേണമെന്നത് സംവിധായകൻ്റെ താത് പര്യമായിരുന്നു,’എ.ആർ.റഹ്മാൻ പറയുന്നു.

Content Highlight: A.R.Rahman About Yodha Movie Songs

Exit mobile version