കരിയറിലെ ഏറ്റവും മികച്ച ഒരു സമയമത്തിലാണ് നടന്‍ വിജയരാഘവന്‍. ചെയ്യുന്ന ഓരോ സിനിമകളും ഓരോ കഥാപാത്രങ്ങളും പ്രേക്ഷക മനസില്‍ ആഴത്തില്‍ പതിയുന്ന രീതിയില്‍ മികവുറ്റതാക്കാന്‍ വിജയരാഘവനിലെ നടന് സാധിക്കുന്നുണ്ട്.
പൂക്കാലവും കിഷ്‌കിന്ധാകാണ്ഡവും റൈഫിള്‍ ക്ലബ്ബും എന്ന് വേണ്ട തൊട്ടതെല്ലാം പൊന്നാക്കി സിനിമയിലെ തന്റെ യാത്ര തുടരുകയാണ് വിജയരാഘവന്‍.
ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ റൈഫിള്‍ ക്ലബ്ബിലെ ലോനപ്പന്‍ എന്ന കഥാപാത്രവും വിജയരാഘവന്റെ കയ്യില്‍ ഭദ്രമായിരുന്നു. റൈഫിള്‍ ക്ലബ്ബിനെ കുറിച്ചും സിനിമയിലെ കഥാപാത്രത്തെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് വിജയരാഘവന്‍.
ബേസിലുള്ള ലൊക്കേഷന്‍ അങ്ങനെയായിരിക്കുമെന്ന് കരുതിയ എനിക്ക് തെറ്റി: ലിജോ മോള്‍
‘മുണ്ടക്കയത്തിനടുത്തായിരുന്നു ലൊക്കേഷന്‍. പഴയൊരു എസ്റ്റേറ്റ് ബംഗ്ലാവ്. കാറും ജീപ്പും മാത്രമേ അവിടേക്കു കയറിച്ചെല്ലൂ. കാരവനൊന്നും എത്തില്ല. അതുകൊണ്ട് അതിനോടു ചേര്‍ന്നു തന്നെ ഏതാണ്ട് അതേ രൂപത്തില്‍ കുറച്ചു മുറികള്‍ കൂടി സെറ്റിട്ടു.
ഒരുമിച്ചു തമാശ പറഞ്ഞും ഭക്ഷണം കഴിച്ചും സമയം പോയത് അറിഞ്ഞില്ല. ഏറെക്കാലം കൂടിയാണ് അത്തരമൊരു അന്തരീക്ഷം കിട്ടിയത്. അതിന്റെ ഗുണവും ആ സിനിമയ്ക്കു കിട്ടിയിട്ടുണ്ട്,’ വിജയരാഘവന്‍ പറയുന്നു.
ഒരു നടനെ സംബന്ധിച്ച് ശരീരം തന്നെയാണ് പ്രധാന ആയുധമെന്നും എന്നാല്‍ വെറുതേ ശരീരമിളക്കലല്ല അഭിനയമെന്നും താരം പറയുന്നു.
പ്രേമലു ഹിറ്റായ ശേഷമാണ് എനിക്ക് അക്കാര്യത്തില്‍ വിശ്വാസം വന്നത്: ശ്യാം മോഹന്‍
‘ അഭിനയം ഉണ്ടാകേണ്ടത് മനസ്സിലാണ്. ലോനപ്പന്‍ വീല്‍ ചെയറിലായതിന് ഒരു കാരണമുണ്ട്. വേട്ടയ്ക്കു പോയപ്പോള്‍ പന്നി വെട്ടിയതാണ്. അതോടെ അയാളുടെ അരയ്ക്കു താഴേക്കു തളര്‍ന്നു പോയി.
അനക്കമില്ലാത്ത ആ കാലില്‍ വെടിയേല്‍ക്കുമ്പോള്‍, അയാള്‍ പറയുന്നത് ‘അവന്‍മാരുടെ ഒരു ഉണ്ട പാഴായി’ എന്നാണ്. ഇതില്‍നിന്ന് ആ കഥാപാത്രത്തിന്റെ ചിന്തയും സ്വഭാവവുമൊക്കെ നമുക്ക് മനസ്സിലാകും. പിന്നെ വീല്‍ ചെയറില്‍ ചെന്നിരുന്നാല്‍ മതി, ബാക്കിയൊക്കെ തനിയേ വന്നുകൊള്ളും,’ വിജയരാഘവന്‍ പറയുന്നു.
Content Highlight: Vijayaraghavan about Rifle Club Movie and his Character