2024 ല്‍ മലയാളത്തിലിറങ്ങിയ സിനിമകളെ കുറിച്ചും നല്ല സിനിമകളുടെ ഭാഗമാകാന്‍ കഴിയുന്നതിനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നടന്‍ അര്‍ജുന്‍ അശോകന്‍.
ആഷിഖ് അബു സംവിധാനം ചെയ്ത റൈഫിള്‍ ക്ലബ്ബ് കണ്ടിരുന്നെന്നും സീന്‍ പടമാണെന്നുമാണ് അര്‍ജുന്‍ പറഞ്ഞത്. ആ സിനിമയിലൊക്കെ ഒരു ഭാഗമാകാന്‍ കഴിഞ്ഞിരുന്നെങ്കിലെന്ന് ആഗ്രഹിച്ചുപോയെന്നും അര്‍ജുന്‍ പറയുന്നു.
‘ കഴിഞ്ഞ വര്‍ഷം എന്റെ സിനിമ കണ്ട് കുറേ പേര്‍ വിളിച്ചു. അതൊക്കെ പുതിയൊരു അനുഭവമായിരുന്നു. അടുത്ത പരിപാടിയിലേക്ക് പോകാനുള്ള ഒരു എനര്‍ജി ആ സിനിമയില്‍ നിന്നൊക്കെ കിട്ടി.
ഇനിയും നല്ല പടങ്ങള്‍ വരാനും നല്ല പടങ്ങളുടെ ഭാഗമാകാനും ശ്രമിച്ചുകൊണ്ടിരിക്കും. കഴിഞ്ഞ ദിവസം റൈഫിള്‍ ക്ലബ്ബ് കണ്ടിരുന്നു.
ഭ്രമയുഗം മിസ്സായതിനേക്കാള്‍ എനിക്ക് സങ്കടം തോന്നിയത് അതിലാണ്: ആസിഫ് അലി
നേരത്തെ മറ്റൊരഭിമുഖത്തില്‍ സംവിധായകരോട് ചാന്‍സ് ചോദിക്കുന്നതിനെ കുറിച്ച് അര്‍ജുന്‍ സംസാരിച്ചിരുന്നു. ഭ്രമയുഗത്തിന്റെ സംവിധായകന്‍ രാഹുല്‍ സദാശിവന്‍ പ്രണവ് മോഹന്‍ലാലിനെ നായകാക്കി സംവിധാനം ചെയ്യാന്‍ പോകുന്ന ചിത്രത്തിലേക്ക് ചാന്‍സ് ചോദിച്ചിരുന്നെന്നും കിട്ടിയില്ലെന്നുമായിരുന്നു അര്‍ജുന്‍ പറഞ്ഞത്.
ഇതുവരെ ചെയ്യാത്ത ടൈപ്പ് ക്യാരക്ടറുകള്‍ ട്രൈ ഔട്ട് ചെയ്യുക എന്നതാണ് ആഗ്രഹം. റിപ്പീറ്റ് അടിക്കാത്ത രീതിയില്‍ ക്യാരക്ടര്‍ പിടിച്ചുപോകുക എന്നതാണ്.
ഒരുപക്ഷേ ചിലര്‍ക്ക് പുണ്യാളനിലെ എന്റെ കഥാപാത്രത്തെ രോമാഞ്ചത്തിലെ സിനുമോനായിട്ടൊക്കെ തോന്നിയേക്കാം.
എന്തെങ്കിലും സാമ്യമുണ്ടാകും. പക്ഷേ ആളുകള്‍ക്ക് റിപ്പീറ്റ് അടിക്കാത്ത രീതിയില്‍ പുതിയ പരിപാടികള്‍ കൊണ്ടുവരാന്‍ നോക്കിയിട്ടുണ്ട്,’ അര്‍ജുന്‍ പറഞ്ഞു.
സിനിമയില്‍ എത്തിയതുകൊണ്ട് എനിക്ക് നഷ്ടപ്പെട്ടത് അതാണ്: അനശ്വര രാജന്‍
കുറച്ച് സ്ലാപ്സ്റ്റിക് പരിപാടികള്‍ ചെയ്യാന്‍ നോക്കിയിട്ടുണ്ട്. പിന്നെ പണ്ടത്തെ ടൈപ്പ് ഓഫ് ഫിലിം മേക്കിങ്ങല്ല ഇപ്പോള്‍. പഴയ ടൈപ്പ് പടം എടുത്തുവെച്ചാല്‍ ആളുകള്‍ എങ്ങനെ സ്വീകരിക്കുമെന്ന് അറിയില്ല. ചെയ്തു നോക്കുമ്പോള്‍ മാത്രമേ അതിന്റെ റിസള്‍ട്ട് മനസിലാകൂ,’ അര്‍ജുന്‍ പറഞ്ഞു.
Content Highlight: Actor Arjun Ashokan about Rifle Club Movie