അഭിനയത്തോട് മമ്മൂക്കക്കുള്ള ആര്‍ത്തി അന്ന് എനിക്ക് മനസിലായി: അപ്പുണ്ണി ശശി

രഞ്ജിത് സംവിധാനം ചെയ്ത പാലേരി മാണിക്യത്തിലൂടെയാണ് അപ്പുണ്ണി ശശി തന്റെ സിനിമാജീവിതം ആരംഭിച്ചത്. തുടര്‍ന്ന് ഇന്ത്യന്‍ റുപ്പീ, ഷട്ടര്‍, ക്വീന്‍, പുത്തന്‍ പണം തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. മമ്മൂട്ടി നായകനായ പുഴു എന്ന ചിത്രത്തില്‍ അപ്പുണ്ണി ശശിയുടെ കഥാപാത്രം വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. തന്റെ ആദ്യ ചിത്രമായ പാലേരി മാണിക്യത്തെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെക്കുകയാണ് അപ്പുണ്ണി ശശി.

Also Read: അത്തരം ട്രോളുകള്‍ ആദ്യമൊക്കെ വിഷമമുണ്ടാക്കി, ഇന്ന് അതെല്ലാം ഞാന്‍ ആസ്വദിക്കുന്നുണ്ട്: സൈജു കുറുപ്പ്

ചിത്രത്തിലേക്കുള്ള എല്ലാ കഥാപാത്രങ്ങളെയും ഓഡിഷന്‍ വഴിയാണ് രഞ്ജിത് തെരഞ്ഞെടുത്തതെന്നും നാടകത്തില്‍ നിന്നാണ് ഭൂരിഭാഗം ആര്‍ട്ടിസ്റ്റിനെയും തെരഞ്ഞെടുത്തതെന്നും അപ്പുണ്ണി ശശി പറഞ്ഞു. ഷൂട്ടിന് മുമ്പ് ഒരാഴ്ചയോളം നീണ്ടുനിന്ന നാടക ക്യാമ്പ് ഉണ്ടായിരുന്നെന്നും ശശി കൂട്ടിച്ചേര്‍ത്തു. ആ ക്യമ്പിന്റെ അവസാനദിവസം മമ്മൂട്ടി എത്തിയെന്നും തങ്ങളോട് സംസാരിച്ചെന്നും ശശി പറഞ്ഞു. താന്‍ സംവിധായകനോട് കാലുപിടിച്ചിട്ടാണ് ഈ സിനിമയിലെ വേഷം വാങ്ങിയതെന്ന് മമ്മൂട്ടി പറഞ്ഞെന്നും ശശി കൂട്ടിച്ചേര്‍ത്തു.

മൂന്ന് കഥാപാത്രങ്ങളും താന്‍ തന്നെ ചെയ്യാമെന്ന് മമ്മൂട്ടി പറഞ്ഞെന്നും അഭിനയത്തോട് മമ്മൂട്ടിക്കുള്ള ആര്‍ത്തി അന്ന് തങ്ങള്‍ക്ക് മനസിലായെന്നും ശശി പറഞ്ഞു. ആ സിനിമയിലൂടെ മമ്മൂട്ടിക്ക് അവാര്‍ഡുകള്‍ ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹത്തിന് അഭിനയത്തോടുള്ള ആര്‍ത്തി ഇന്നും ഉണ്ടെന്നും ശശി കൂട്ടിച്ചേര്‍ത്തു. മൂവീ വേള്‍ഡ് മീഡിയയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Also Read: വര്‍ഷം മൂന്നാവാറായി, യാഷിനെ സ്‌ക്രീനില്‍ കാണാന്‍ ഇനിയും സമയമെടുക്കും, ടോക്‌സിക് ഉപേകിഷിക്കുന്നുവെന്ന് റൂമറുകള്‍

‘പാലേരി മാണിക്യത്തിന്റെ ഷൂട്ടിന് മുമ്പ് രഞ്ജിത് സാര്‍ എല്ലാ ആര്‍ട്ടിസ്റ്റുകള്‍ക്കും വേണ്ടി ഒരു ആക്ടിങ് ക്യാമ്പ് ഒരുക്കിയിരുന്നു. ഒരാഴ്ചയോളം ഉണ്ടായിരുന്നു ആ ക്യാമ്പ്. അത് തീരാറായ ദിവസം മമ്മൂക്ക ഞങ്ങളെ കാണാന്‍ വന്നിരുന്നു. കുറെ നേരം എല്ലാവരോടും സംസാരിക്കുകയും ചെയ്തു. ‘നാടകക്കാരെ വെച്ച് ഒരു സിനിമ എടുക്കുന്നു എന്നറിഞ്ഞപ്പോള്‍ എനിക്കും ഇതില്‍ അഭിനയിക്കാന്‍ തോന്നി, അങ്ങനെ സംവിധായകന്റെ കാല് പിടിച്ച് വാങ്ങിയ റോളാണിത്’ എന്നാണ് മമ്മൂക്ക പറഞ്ഞത്.

മൂന്ന് വേഷവും മൂപ്പര് തന്നെ ചെയ്‌തോളാം എന്ന് രഞ്ജിത് സാറിനെക്കൊണ്ട് സമ്മതിപ്പിച്ചു എന്നൊക്കെ ഞങ്ങളോട് പറഞ്ഞു. ഓരോ സിനിമയും വ്യത്യസ്തമായി ചെയ്യണം എന്ന വാശിയും അഭിനയത്തോടുള്ള ആര്‍ത്തിയുമാണ് മമ്മൂക്കക്ക്. ഇന്നും അത് പുള്ളി തുടരുന്നുണ്ട്. ഓരോ സിനിമയിലും പെര്‍ഫോമന്‍സ് കൊണ്ട് പുള്ളി ഞെട്ടിക്കുകയാണല്ലോ’ അപ്പുണ്ണി ശശി പറഞ്ഞു.

Content Highlight: Appunni Sasi about Mammootty

Exit mobile version