തിരിച്ചുവരവിന്റെ പാതയില്‍ സിനിമ നില്‍ക്കുമ്പോള്‍ അതിനെ നിന്ദിക്കരുത്, അഹങ്കാരം കാണിക്കരുത്: അജു വര്‍ഗീസ്

/

മലയാള സിനിമാ മേഖലയിലെ പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ജൂണ്‍ 1 മുതല്‍ പ്രഖ്യാപിച്ച സിനിമാ സമരത്തിനെതിരെ കടുത്ത വിമര്‍ശനവുമായി നടന്‍ അജു വര്‍ഗീസ്.

ഈ സമരം ആര്‍ക്ക് വേണ്ടിയാണെന്നും സ്വന്തം അന്നം ഇല്ലാതാക്കാന്‍ മാത്രമേ ഇത്തരമൊരു സമരം കൊണ്ട് സാധിക്കുകയുള്ളൂവെന്നും അജു വര്‍ഗീസ് പറഞ്ഞു.

കൊവിഡ് പോലുള്ള മഹാമാരിയെയൊക്കെ അതിജീവിച്ച് സിനിമ വീണ്ടും ഉയര്‍ത്തെഴുന്നേറ്റ് മുന്നോട്ടുവരുമ്പോള്‍ അഹങ്കാരം കാണിക്കരുതെന്നും അജു വര്‍ഗീസ് പറഞ്ഞു.

ഇനി മുതല്‍ സെലക്ടീവ് ആകാനാണ് തീരുമാനം, പക്ഷേ ഒരു നാല് വര്‍ഷമെങ്കിലും പിടിക്കും: ധ്യാന്‍ ശ്രീനിവാസന്‍

‘ എന്റെ തൊഴില്‍ മേഖലയെ കുറിച്ച് വന്ന കാര്യമായതുകൊണ്ടാണ് ഞാന്‍ അതില്‍ എന്റെ പ്രതികരണം അറിയിച്ചത്. നാട്ടില്‍ നടക്കുന്ന എല്ലാ കാര്യത്തിലും ഒരു വ്യക്തിക്ക് അഭിപ്രായം പറയാന്‍ സാധിക്കില്ല.

കാരണം അത്രയേറെ വാര്‍ത്തകള്‍ നമുക്ക് ചുറ്റും നിറഞ്ഞുനില്‍ക്കുന്ന കാലത്ത് അതിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചാല്‍ നമ്മള്‍ ഇപ്പോള്‍ ചെയ്യുന്ന ജോലി നമുക്ക് ചെയ്യാനാവില്ല.

അത്രയേറെ കാര്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ നമ്മള്‍ അറിയുന്നുണ്ട്. എന്റെ തൊഴില്‍ മേഖലയെ സംബന്ധിച്ച് ഞാന്‍ പ്രതീക്ഷിക്കാത്ത, അല്ലെങ്കില്‍ ഞാന്‍ ഒരിക്കലും കേള്‍ക്കാന്‍ ആഗ്രഹിക്കാത്ത രീതിയിലുള്ള ക്രിട്ടിസിസം അല്ലെങ്കില്‍ അലിഗേഷന്‍സ് പോലുള്ള കാര്യങ്ങള്‍ വരുന്നു.

ജനറലൈസ് ചെയ്ത് പറയുന്നു. 2024 പോലത്തെ ഏറ്റവും പ്രൗഡ് ആയ ഒരു വര്‍ഷത്തെ കാണാതെ, നല്ലതിനെ കാണാതെ പതിവ് പല്ലവികള്‍ പാടുമ്പോള്‍ വരുന്ന സങ്കടം. അത്രയേ ഉള്ളൂ.

സിംപ്ലിസിറ്റി എന്റെ മേല്‍ ആരോപിക്കുന്നത് എനിക്ക് ഇഷ്ടമല്ല: ഷറഫുദ്ദീന്‍

ഈ സമരം ആര്‍ക്കെതിരെയാണ്. ഞാന്‍ സത്യസന്ധമാി പറയട്ടെ ഈ അടച്ചിടലിലൂടെ നമ്മുടെ ചുറ്റുമുള്ള പ്രേക്ഷകര്‍ക്ക് ഒന്നും നഷ്ടപ്പെടാനില്ല.

നമ്മുടെ ചോറ് വെച്ചിട്ട് അതിന്റെ മുകളിലാണ് അടയ്ക്കുന്നത്. നമ്മള്‍ നമ്മോട് തന്നെ സമരം പ്രഖ്യാപിക്കുകയാണ്. ഒരിക്കലും ചെയ്യരുത്.

കോവിഡ് എന്ന മഹാമാരിയില്‍ നിന്നൊക്കെ എന്തോ ഭാഗ്യം കൊണ്ട് ഈശ്വരന്‍ സഹായിച്ച് തിരിച്ചുവരുമ്പോള്‍ നിന്ദിക്കരുത്, അഹങ്കാരം കാണിക്കരുത്,’ അജു വര്‍ഗീസ് പറയുന്നു.

Content Highlight: Actor Aju Varghese about Cinema Strike

 

Exit mobile version