തന്ത വൈബുള്ള ഞാനും ധ്യാനും ചേര്‍ന്ന് നീരജിനെ അന്ന് തളര്‍ത്തി: അജു വര്‍ഗീസ്

/

നീരജ് മാധവുമായുള്ള അടുപ്പത്തെ കുറിച്ചും സൗഹൃദത്തെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നടന്‍ അജു വര്‍ഗീസ്.

നീരജുമായുള്ള കംഫര്‍ട്ട് ഫാക്ടറിനെ കുറിച്ചുള്ള ചോദ്യത്തിനായിരുന്നു അജുവിന്റെ മറുപടി. തങ്ങള്‍ ഒക്കെ തന്ത വൈബ് ആയി നടക്കുന്ന സമയത്ത് പ്രോഗ്രസീവായി കാര്യങ്ങള്‍ പറഞ്ഞിരുന്ന നീരജിനെ തളര്‍ത്തുമായിരുന്നു എന്നാണ് അജു പറഞ്ഞത്.

എന്നാല്‍ ഇന്നതൊക്കെ തിരിച്ചറിയുന്നുണ്ടെന്നും ഇന്ത്യ രണ്‍വീര്‍ സിങ്ങിനെ കാണുന്നത് മുന്‍പേ ഞങ്ങള്‍ നീരജ് മാധവിനെ കണ്ടു എന്ന് പറയുന്നതാണ് ശരിക്കും നല്ലതെന്നും അജു വര്‍ഗീസ് പറയുന്നു.

‘പണ്ടത്തെ നീരജുമായുള്ള എന്റെ ഇക്വേഷനാണ് ലൗ അണ്ടര്‍ കണ്‍സ്ട്രക്ഷനിലും ഞങ്ങള്‍ തമ്മിലുള്ള ഇക്വേഷന്‍. നീരജ് അന്നും വളരെ ഫോര്‍വേഡ് തിങ്കിങ് ആയിരുന്നു.

എമ്പുരാനിലെ എന്റെ ഏറ്റവും മികച്ച പ്രകടനം ലാലേട്ടനൊപ്പമുള്ള ആ സീനിലായിരിക്കും: ടൊവിനോ

വളരെ മാറ്റങ്ങള്‍ക്ക് താത്പര്യമുള്ള പുതിയ പുതിയ കാഴ്ചകള്‍ നമ്മളെ കാണിക്കുന്ന വ്യക്തിയായിരുന്നു. ഈ സീരീസിലെ വിനോദും അങ്ങനെ തന്നെയാണ്.

ഞാന്‍ അതിനെ പലപ്പോഴും റിഗ്രസീവ് ആയ കാഴ്ചപ്പാടുകൊണ്ട് തളര്‍ത്താന്‍ നോക്കിയിരുന്ന ആളായിരുന്നു. ഇന്ന് ഞാന്‍ അന്ന് അദ്ദേഹം പറഞ്ഞ പല കാര്യങ്ങളും തിരിച്ചറിയുന്നുണ്ട്.

ശരിക്കും ഇന്നത്തെ തലമുറയുടെ വക്താവാണ് നീരജ്. ഇച്ചിരി നേരത്തെ വക്താവായിപ്പോയെന്ന് വേണമെങ്കില്‍ പറയാം. അന്നൊക്കെ കളിയാക്കി ഇവനെ തളര്‍ത്തുമായിരുന്നു.

ഇതേ തന്ത വൈബും മൈന്‍ഡ് സെറ്റുള്ള ധ്യാനും ഞാനും എല്ലാം ചേര്‍ന്ന് ഈ പാവത്തിനെ അടിച്ചമര്‍ത്തി. ബേസിലുമുണ്ട്. ഇന്ന് അവന്‍ പുതിയ വൈബ് പിടിക്കുന്നതാണ്.

എന്റെ റോള്‍ ചെയ്യേണ്ടത് വിനീതായിരുന്നു, ആസിഫിന്റെ റോള്‍ ധ്യാനും: കുഞ്ചാക്കോ ബോബന്‍

പുള്ളിയും പണ്ട് അങ്ങനെ തന്നെയായിരുന്നു. അമ്മാവന്‍ വൈബുണ്ട്. ഇന്ത്യ രണ്‍വീര്‍ സിങ്ങിനെ കാണുന്നത് മുന്‍പേ ഞങ്ങള്‍ നീരജ് മാധവിനെ കണ്ടു എന്ന് പറയുന്നതാണ് ശരിക്കും നല്ലത്,’ അജു വര്‍ഗീസ് പറഞ്ഞു.

നീരജ് മാധവ്, അജു വര്‍ഗീസ്, ഗൗരി ജി കിഷന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്ന സീരീസ് ‘ലവ് അണ്ടര്‍ കണ്‍സ്ട്രക്ഷന്‍ 28ാം തിയതിയാണ് സ്ട്രീമിങ് ആരംഭിക്കുന്നത്.

വിഷ്ണു ജി രാഘവ് ആണ് സിരീസിന്റെ സംവിധാനവും രചനയും നിര്‍വഹിക്കുന്നത്. ടൊവിനോ തോമസ്, കീര്‍ത്തി സുരേഷ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച വാശി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് വിഷ്ണു ജി രാഘവ്.

ഇന്ത്യയിലെ ഏറ്റവും വലിയ ഒ.ടി.ടി ബ്രാന്‍ഡുകളായ ജിയോ സിനിമാസും ഡിസ്‌നി പ്ലസ് ഹോട്സ്റ്റാറും ഒന്നിച്ചതിന് ശേഷം ജിയോ ഹോട്ട്സ്റ്റാറില്‍ സ്ട്രീമിംഗ് ആരംഭിക്കുന്ന ആദ്യ മലയാളം സീരീസ് ആണ് ലവ് അണ്ടര്‍ കണ്‍സ്ട്രക്ഷന്‍.

Content Highlight: Aju Varghese about Neeraj Madhav

 

Exit mobile version