ആത്മഹത്യയെപ്പറ്റി വരെ ചിന്തിച്ചു പോയ സമയമെന്ന് ആസിഫ് ; എന്നെ കൊണ്ട് പറ്റുന്നില്ലെന്ന് പറഞ്ഞ് കരയുകയായിരുന്നു: സിബി മലയില്‍

കരിയറിന്റെ തുടക്കകാലത്തെ കുറിച്ചും നേരിട്ട പ്രതിസന്ധികളെ കുറിച്ചുമൊക്കെ പറയുകയാണ് നടന്‍ ആസിഫ് അലി.

അപൂര്‍വരാഗം എന്ന സിനിമയില്‍ അഭിനയിക്കുമ്പോഴുണ്ടായ ഒരു അനുഭവമാണ് താരം പങ്കുവെക്കുന്നത്.

സിനിമയിലെ ഒരു നൃത്തരംഗം ചിത്രീകരിക്കുമ്പോള്‍ താന്‍ കാരണം ഷൂട്ട് നീളുന്നത് കണ്ട് വിഷമിച്ചുപോയ സമയത്തെ കുറിച്ചാണ് ആസിഫ് സംസാരിക്കുന്നത്.

ആ സമയത്തെ ആസിഫിന്റെ മാനസികാവസ്ഥ നേരിട്ടുകണ്ടിരുന്നെന്നും ഒരു നടനെന്ന നിലയില്‍ ആസിഫ് എത്രയോ വളര്‍ന്നെന്നുമായിരുന്നു ഇതോടെ സംവിധായകന്‍ സിബി മലയില്‍ പറഞ്ഞത്.

സൂപ്പര്‍ ശരണ്യയുടെ തെലുങ്ക് റീമേക്കായി ആലോചിച്ചു, പിന്നെ അത് സോനയുടെ സ്പിന്‍ ഓഫ് ആയി: ഗിരീഷ് എ.ഡി

‘അപൂര്‍വരാഗത്തെ കുറിച്ചും ആസിഫിനെ കുറിച്ചും ചിന്തിക്കുമ്പോള്‍ എനിക്കോര്‍മ വരുന്ന ചിലതുണ്ട്. രാവിലെ ഞാന്‍ ലൊക്കേഷനിലേക്ക് എത്തുമ്പോള്‍ അവിടെ ഡാന്‍സ് നന്നായി ചെയ്യാന്‍ കഴിയാത്തതിന്റെ വിഷമത്തില്‍ ഒരു ബൈക്കിന്റെ സൈഡിലിരുന്ന് കരയുന്ന ആസിഫിന്റെ മുഖമാണ് ഓര്‍മ വരുന്നത്.

സര്‍ എനിക്ക് ഇത് ശരിയാകുന്നില്ല.  ഡാന്‍സില്‍ നിന്ന് എന്നെയൊന്ന് ഒഴിവാക്കാമോ എന്നൊക്കെ ചോദിച്ചു. എന്നാല്‍ ഇപ്പോള്‍ ആസിഫിന് ഡാന്‍സ് നന്നായിട്ട് ചെയ്യാനുള്ള കോണ്‍ഫിഡന്‍സ് വന്നു.

ഞാന്‍ സിനിമയില്‍ നിന്ന് മാറേണ്ടത് അനിവാര്യമായിരുന്നു, ഇല്ലായിരുന്നെങ്കില്‍ സംഭവിക്കുക ഇതായിരുന്നു: മീര ജാസ്മിന്‍

2010 ല്‍ അപൂര്‍വരാഗം ചെയ്ത് കഴിഞ്ഞ് 2020 ല്‍ കൊത്തിലേക്ക് വന്നപ്പോള്‍ ഒരു ആക്ടര്‍ എന്ന നിലയില്‍ ആസിഫിന് വന്ന മാറ്റം അമ്പരപ്പിക്കുന്നതാണ്. ഇപ്പോള്‍ ആസിഫ് എത്തിനില്‍ക്കുന്ന ഒരു മെച്യൂരിറ്റി കാണുമ്പോള്‍ സന്തോഷമുണ്ട്,’ സിബി മലയില്‍ പറഞ്ഞു.

ഇതോടെ അന്ന് താന്‍ നേരിട്ട ആ അവസ്ഥയെ കുറിച്ച് ആസിഫും സംസാരിച്ചു. അപൂര്‍രാഗത്തിന്റെ ലൊക്കേഷനിലാണ് താന്‍ ആദ്യമായി കൊറിയോഗ്രാഫര്‍ എന്ന ഒരു ജീവിയെ കാണുന്നത് എന്നായിരുന്നു ആസിഫ് പറഞ്ഞത്.

മതത്തെ വിമര്‍ശിച്ചതുകൊണ്ട് പരാജയപ്പെട്ട എന്റെ സിനിമ; ഒരുപാട് പ്രതീക്ഷയുള്ള പടമായിരുന്നു: ഫഹദ്

കൊളേജില്‍ വെറുതെ എല്ലാവരും കൂടി ചേര്‍ന്ന് കുത്തിമറയുന്ന ഡാന്‍സ് മാത്രമേ അതുവരെ ഞാന്‍ ചെയ്തിട്ടുള്ളൂ. ഒരാള്‍ വന്ന് വണ്‍ ടു ത്രീ എന്ന് പറഞ്ഞ് ഡാന്‍സ് പഠിപ്പിക്കുന്നത് ആദ്യമായാണ് കാണുന്നത്.

കോളേജ് സോംഗ് ആയിരുന്നു. ഇരിങ്ങാലക്കുട െൈക്രസ്റ്റിലാണ് ഷൂട്ട് ചെയ്തത്. കോളേജില്‍ നിറയെ കുട്ടികള്‍ വന്ന് നോക്കിനില്‍ക്കുകയാണ്.

7. 30 ന് ഷൂട്ട് തുടങ്ങി. ഞാനിങ്ങനെ മുടിയൊക്കെ ജെല്‍ ഒക്കെ ചെയ്ത് ജാക്കറ്റ് എല്ലാം ഇട്ട് റെഡിയായി നില്‍ക്കുകയാണ്.

ഏഴരയ്ക്ക് എടുക്കാന്‍ തുടങ്ങിയ ഫസ്റ്റ് ഷോട്ട് 11 മണിക്കാണ് ഓക്കെ ആകുന്നത്. മലയാളം റാപ്പാണ് ലിറിക്‌സ്. അതിനൊപ്പം സ്റ്റെപ്പും. ഇതിങ്ങനെ പോയി പോയി ഞാന്‍ വെയിലുകൊണ്ട് കരിഞ്ഞ് ജെല്‍ ഒക്കെ ഉരുകിയൊലിച്ച് വല്ലാതെയായി.

തമിഴകത്തെ ആദ്യ 1000 കോടി !; ദളപതി 69 ലൂടെ ചരിത്രം സൃഷ്ടിക്കാന്‍ വിജയ്; റെക്കോര്‍ഡുകള്‍ പഴങ്കഥയാകുമോ?

ആത്മഹത്യയെ വരെ പറ്റി ചിന്തിക്കുന്ന സമയാണ്. അങ്ങനെയാണ് സിബി സാറിനോട് പറയുന്നത്. അദ്ദേഹത്തോട് എനിക്ക് എന്ത് കാര്യവും ചോദിക്കാം. കുഴപ്പമില്ല,

നിന്നെ കൊണ്ട് പറ്റും, ഡാന്‍സ് പഠിക്കണമെന്ന കാര്യം നീ വിട്. നിനക്ക് വേണ്ടത് കോണ്‍ഫിഡന്‍സ് മാത്രമാണെന്ന് അദ്ദേഹം സമാധാനിപ്പിച്ചു. എന്റെ ലൈഫില്‍ ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്ന ഒരു ഗോള്‍ഡന്‍ ലൈനാണ് അത്.

എന്ത് കാര്യമായാലും അതെന്നെ കൊണ്ട് ചെയ്യാന്‍പറ്റുമെന്ന് ഞാന്‍ എന്നെ തന്നെ പറഞ്ഞ് വിശ്വസിപ്പിക്കും. ഞാന്‍ ഇപ്പോള്‍ ഡാന്‍സ് ചെയ്യുന്നെങ്കില്‍ അത് അന്ന് അദ്ദേഹം തന്ന ധൈര്യമാണ്,’ ആസിഫ് പറഞ്ഞു.

Content Highlight: Actor Asif Ali About The struggling period

Exit mobile version