ഓണം റിലീസായി എത്തി മലയാളത്തിന്റെ ബോക്‌സ് ഓഫീസ് കളക്ഷനുകളെ ഇളക്കിമറിച്ച് മുന്നേറുകയാണ് ആസിഫ് അലി നായകനായ കിഷ്‌കിന്ധാകാണ്ഡം.
ത്രില്ലര്‍ മോഡിലിറങ്ങിയ ചിത്രം ആസിഫ് അലിയുടെ കരിയറിലെ ഏറ്റവും മികച്ച ബോക്സോഫീസ് വിജയമാകുന്ന കാഴ്ചയാണ് കാണുന്നത്. 50 കോടി ക്ലബിലേക്ക് അടുക്കുകയാണ് കിഷ്‌കിന്ധാകാണ്ഡം.
മമ്മൂട്ടിയും വിനായകനും നേര്‍ക്കുനേര്‍; മമ്മൂട്ടി കമ്പനിയുടെ ഏഴാമത്തെ ചിത്രത്തിന് ആരംഭം
തിരക്കഥ തന്നെയാണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ്. അത്തരത്തില്‍ മലയാള സിനിമയുടെ ഗതി മാറ്റുകയാണ് കിഷ്‌കിന്ധാകാണ്ഡം. സിനിമയെ കുറിച്ചും ചിത്രത്തിന് ആദ്യം തീരുമാനിച്ചിരുന്ന പേരിനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നടന്‍ ആസിഫ് അലി.
കിഷ്‌കിന്ധാകാണ്ഡം എന്നായിരുന്നില്ല ചിത്രത്തിന് ആദ്യം തീരുമാനിച്ചിരുന്ന പേരെന്നാണ് ആസിഫ് പറയുന്നത്.
‘ കിഷ്‌കിന്ധാകാണ്ഡം എന്നായിരുന്നില്ല ആദ്യം ഈ സിനിമയ്ക്ക് പേരിട്ടിരുന്നത്. ക്യൂരിയസ് കേസ് ഓഫ് അപ്പുപ്പിള്ള എന്നായിരുന്നു. അത് കഴിഞ്ഞപ്പോള്‍ കുറച്ചുകൂടി ആളുകള്‍ക്ക് റിലേറ്റ് ചെയ്യാന്‍ പറ്റുന്ന, കേള്‍ക്കുമ്പോള്‍ കുറച്ച് ക്യൂരിയോസിറ്റി തോന്നുന്ന പേര് വേണമെന്ന് ആലോചിച്ചു.
അങ്ങനെ ഷൂട്ടിന് ശേഷമാണ് ഈ പേരിലേക്ക് എത്തുന്നത്. അത് നല്ല രസമുള്ള ഒരു പേരായി. ആ പേരിന് ഒരു ക്യൂരിയോസിറ്റിയുണ്ടായി. പിന്നെ ഈ സിനിമയുടെ മൊത്തം സ്‌ക്രിപ്റ്റും ഈ പടത്തിന്റെ ഒരു എക്കോ സിസ്റ്റവും അങ്ങനെയാണല്ലോ. കുരങ്ങന്‍മാരും കാടുമൊക്കെ ഈ സിനിമയുടെ പാര്‍ട്ടാണല്ലോ. ഹനുമാനും സുഗ്രീവനും ഒഴികെ ബാക്കി എല്ലാവരും ഉണ്ടെന്ന് ട്രെയിലറില്‍ തന്നെ പറയുന്ന പോലെ,’ ആസിഫ് പറയുന്നു.
കുനഷ്ട് പേരിനോടാണോ താത്പര്യം എന്ന ചോദ്യത്തിന് അങ്ങനെയല്ലെന്നും ചില പേരുകള്‍ അങ്ങനെ വന്നുചേരുന്നതാണെന്നുമായിരുന്നു ആസിഫിന്റെ മറുപടി. അഡിഗോസ് അമിഗോയും ഇങ്ങനെ തന്നെയായിരുന്നു. ഷൂട്ടിന്റെ അവസാനമാണ് പേര് തീരുമാനിച്ചത്,’ ആസിഫ് പറയുന്നു.
Content Highlight: Actor Asif Ali About the Title name Kishkindaknadam