മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ഏഴാമത്തെ സിനിമ എത്തുന്നു. മമ്മൂട്ടി നായകനാകുന്ന ചിത്രത്തില്‍ വിനായകനും പ്രധാന വേഷത്തില്‍ എത്തും. ജിതിന്‍ കെ ജോസ് ആണ് സംവിധാനം. മമ്മൂട്ടി കമ്പനിയുടെ ഫേസ്ബുക്ക് പേജിലാണ് ചിത്രത്തിന്റെ പുതിയ അപ്‌ഡേഷന്‍ എത്തിയത്.
ആ തമിഴ് ചിത്രം ചെയ്യാത്തത് കൊണ്ടാണ് ഇന്ന് ഞാൻ സിനിമയിൽ നിൽക്കുന്നത്: നിഖില വിമൽ
ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓണ്‍ കര്‍മവും ഇന്ന് നടന്നു. ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തിയ ‘കുറുപ്പ്’ എന്ന ചിത്രത്തിന്റെ സഹരചയിതാവ് ആയിരുന്നു ജിതിന്‍ കെ. ജോസ്.
വിനായകനും മമ്മൂട്ടിയും നേര്‍ക്കുനേര്‍ എത്തുന്ന ആദ്യ ചിത്രം കൂടിയാണ് ഇത്. സിനിമയുടെ പേര് പുറത്തുവിട്ടിട്ടില്ല. വിനായകന്‍-മമ്മൂട്ടി കോമ്പോയില്‍ ഒരു ഗംഭീര ചിത്രം തന്നെയാണ് അണിയറയില്‍ ഒരുങ്ങുന്നത് എന്നാണ് സൂചന.
ചിത്രത്തില്‍ മമ്മൂട്ടി പ്രതിനായക വേഷത്തിലാണ് എത്തുകയെന്ന തരത്തില്‍ നേരത്തെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ അണിയറപ്രവര്‍ത്തകരുടെ ഭാഗത്തുനിന്നുള്ള പ്രതികരണങ്ങളൊന്നും വന്നിട്ടില്ല.