നടന്‍ നിവിന്‍ പോളിക്കെതിരായ ലൈംഗിക പീഡന പരാതിയില്‍ നിലപാട് പറഞ്ഞ് നടന്‍ ബാല. നിവിന്‍ പോളിക്കെതിരായ പരാതിയില്‍ കഴമ്പുണ്ടെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നായിരുന്നു ബാല പറഞ്ഞത്.
യഥാര്‍ഥ കുറ്റവാളികള്‍ പലപ്പോഴും രക്ഷപ്പെടാറുണ്ടെന്നും അങ്ങനെ രക്ഷപ്പെടാനുള്ള വഴിയൊരുക്കി കൊടുക്കാനാണ് നിവിന്‍ പോളിയെ ഈ കേസില്‍ പിടിച്ചിട്ടതെന്നും ബാല പറഞ്ഞു.
നിവിന്‍ പോളി നടത്തുന്ന നിയമപോരാട്ടത്തില്‍ താനടക്കമുള്ളവര്‍ എല്ലാ പിന്തുണയും നല്‍കുമെന്നും താന്‍ എവിടെയും ഓടിപ്പോയിട്ടില്ലെന്നും ഇവിടെത്തന്നെയുണ്ടെന്നും നിവിന്‍ പോളി പറഞ്ഞത് ആരും മറക്കരുതെന്നും ബാല പറഞ്ഞു.
എന്താണ് ഒരു ആരോപണം എന്നതുകൊണ്ടുദ്ദേശിക്കുന്നത്? ആണോ പെണ്ണോ മറ്റൊരാളില്‍ കുറ്റം ചാര്‍ത്തുന്നു. അത് തെളിയിക്കേണ്ടത് ആരുടെ കടമയാണ്? അത് കൊടുത്ത ആളുടെ കടമയാണ്. നിവിന്‍ പോളിയുടെ കടമയല്ല ഈ കുറ്റം തെളിയിക്കേണ്ടത്.
നിയമം പഠിക്കണം. ആരോപണം ഉന്നയിച്ചയാളാണ് അത് തെളിയിക്കേണ്ടത്. ഈ ലോകത്ത് ആര്‍ക്കും ആര്‍ക്കെതിരെയും ആരോപണം ഉന്നയിക്കാം. പക്ഷേ ചില കാര്യങ്ങള്‍ ഭയങ്കരമായി തിരിച്ചടിക്കും.
ഏതറ്റം വരെയും പോകുമെന്നാണ് നിവിന്‍ പോളി പറഞ്ഞിരിക്കുന്നത്. ആരോപണം ഉന്നയിക്കുന്നതിന് മുന്‍പ് നിയമം പഠിക്കുക. താരങ്ങള്‍ മറ്റൊരു താരത്തിനെതിരെ പരാതി പറയുമ്പോള്‍ പലപ്പോഴും പേര് പറയാറില്ല. അത് തെളിയിക്കേണ്ട കടമ അവരുടേതായിപ്പോകും.
എനിക്ക് നിവിനെ നേരിട്ട് പരിചയമില്ല. പക്ഷേ കുറച്ച് താരങ്ങള്‍ പറഞ്ഞത് ബ്ലാക്ക് മെയിലിങ് നടന്നിട്ടുണ്ട് എന്നാണ്. നിവിന്‍ പോളിക്ക് ഞാന്‍ പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുന്നു. കാരണം, ഒരു ആരോപണം ഉയര്‍ന്നപ്പോള്‍ ഉടനടി അദ്ദേഹം പത്രസമ്മേളനം വിളിച്ചു ചേര്‍ക്കുകയും മനസ്സിലുള്ള കാര്യങ്ങള്‍ തുറന്നുപറയുകയും ചെയ്തതു. അത് അഭിനന്ദനാര്‍മാണ്’ ബാല പറഞ്ഞു.
Content Highlight: Actor Bala Support Nivin Pauly in Sexual Abuse Case